Thursday, June 28, 2018 Last Updated 46 Min 40 Sec ago English Edition
Todays E paper
Ads by Google
Sunday 13 Aug 2017 12.06 PM

ഇനി സുഖമായി ഫോണില്‍ സംസാരിക്കാം; ചാര്‍ജ്ജുകള്‍ വെട്ടിക്കുറയ്ക്കാന്‍ ഒരുങ്ങി ട്രായ്

trai,

ന്യൂഡല്‍ഹി: രാജ്യത്തിനുള്ളില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജുകള്‍ വെട്ടിക്കുറയ്ക്കാന്‍ ട്രായ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഒരു നെറ്റ്‌വര്‍ക്കില്‍ നിന്ന് മറ്റൊന്നിലേക്ക് വിളിക്കുമ്പോള്‍ ഈടാക്കുന്ന ഇന്റര്‍ കണക്ട് യൂസേജ് (ഐ.യു.സി) ചാര്‍ജില്‍ കുറവ് വരുത്താനാണ് ട്രായ് ഉദ്ദേശിക്കുന്നത്. നിലവില്‍ മിനിറ്റിന് 14 പൈസ വരെ ഐ.യു.സി ചാര്‍ജായി ഈടാക്കുന്നണ്ട്. ഇത് 10 പൈസയില്‍ താഴെയാക്കാനാണ് ട്രായുടെ നീക്കെമെന്നും സൂചനകളുണ്ട്.

റിലയന്‍സ് ജിയോ കടന്നുവരവാണ് പുതിയ പദ്ധതിക്ക് കാരണമെന്ന് വിദഗ്ദ്ധര്‍ അവകാശപ്പെടുന്നു. കുറഞ്ഞ നിരക്കില്‍ അണ്‍ലിമിറ്റഡ് കോളുകള്‍ നല്‍കുന്ന വിവിധ പ്ലാനുകളാണ് ജിയോ നല്‍കിയിരുന്നത്. എന്നാല്‍ ഐഡിയ, എയര്‍ടെല്‍ പോലുള്ള സ്ഥാപനങ്ങള്‍ കോടിക്കണക്കിന് രൂപയാണ് ഐ.യു.സിയുടെ പേരില്‍ ഉപഭോക്താകളില്‍ നിന്ന് ഈടാക്കിയിരുന്നത്.

ടെലിക്കോം ഭീമനായ എയര്‍ടെല്‍ കഴിഞ്ഞ വര്‍ഷം ഉപഭോഗ്താക്കളില്‍ നിന്നും നേടിയത് 10,279 കോടി രൂപയാണ്. ഐ.യു.സി ചാര്‍ജ് കൂട്ടണമെന്നാവശ്യപ്പെട്ട് എയര്‍ടെല്‍ ട്രായ് ചെയര്‍മാന് കത്തയക്കുകയും ചെയ്തിരുന്നു. ഇത് പരിഗണിക്കാതെയാണ് നിരക്കുകള്‍ കുറക്കാന്‍ ട്രായ് തീരുമാനിച്ചിരിക്കുന്നത്. ഇത്തരത്തില്‍ വോയ്‌സ് കോളുകളുടെ അടക്കമുള്ളവയുടെ നിരക്കുകള്‍ കുറയുകയാണെങ്കില്‍ സാധാരണക്കാക്ക് വന്‍ നേട്ടമാണ് ഉണ്ടാകുക എന്ന് നിസ്സംഷശയം പറയാം.

Ads by Google
Ads by Google
Loading...
TRENDING NOW