Tuesday, July 17, 2018 Last Updated 32 Min 3 Sec ago English Edition
Todays E paper
Ads by Google
Sunday 13 Aug 2017 10.11 AM

ഭാവനയ്ക്ക് മുന്നില്‍ മുട്ടുമടക്കി അനില്‍ കപൂര്‍: വീഡിയോ കാണാം

uploads/news/2017/08/136591/bhavana.jpg

നരസിംഹത്തിലെ ഹിറ്റ് ഗാനത്തിനൊപ്പം മത്സരിച്ചു ചുവടുവച്ച് ബോളിവുഡ് നടന്‍ അനില്‍ കപൂറും ഒപ്പം മലയാളികളുടെ സ്വന്തം ഭാവനയും. ഏഷ്യനെറ്റും യൂറോപിലെ ഐപിടിവിയായ ആനന്ദും ചേര്‍ന്നു നടത്തിയ അവാര്‍ഡ് നിശയിലായിരുന്നു ഇരുവരുടെയും സൂപ്പര്‍ ഡാന്‍സ് അരങ്ങേറിയത്. അനില്‍ കപൂറിനോട് ഒരു മലയാള ഗാനത്തോടൊപ്പം നൃത്തം ചെയ്യാന്‍ അവതാരക ആവശ്യപ്പെടുകയായിരുന്നു. കൂട്ടിനു ഭാവനയേയും ക്ഷണിച്ചു. ഇരുവരും വേദിയില്‍ തകര്‍ത്ത് ഡാന്‍സ് ചെയ്തു. ഒടുവില്‍ അനില്‍ കപൂര്‍ ഭാവനയുടെ മുമ്പില്‍ മുട്ടുമടക്കി തൊഴുകയായിരുന്നു.

ഇവിടെ സദസ്സില്‍ ഏതെങ്കിലും മലയാളം സംവിധായകരോ നിര്‍മാതാവോ ഉണ്ടോ? എന്ന് അനില്‍ കപൂര്‍ ചോദിച്ചു. ഒരാള്‍ കൈപൊക്കി. എനിക്കൊരു ചാന്‍സ് തരണം. മലയാളത്തിന് വേണ്ടി കാത്തിരിക്കുകയാണ്. ഞങ്ങള്‍ക്കെല്ലാം തൊഴില്‍ വേണം സിനിമയ്ക്ക് ഭാഷയൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

Ads by Google
Sunday 13 Aug 2017 10.11 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW