Sunday, August 13, 2017 Last Updated 26 Min 32 Sec ago English Edition
Todays E paper
Sunday 13 Aug 2017 01.49 AM

കോഴ ആരോപണങ്ങള്‍ : ബി.ജെ.പിക്ക്‌ പകരം സമരം നയിക്കാന്‍ എ.ബി.വി.പി.

uploads/news/2017/08/136574/k4.jpg

കൊച്ചി: മെഡിക്കല്‍ കോഴ ഉള്‍പ്പെടെയുള്ള ആരോപണങ്ങളില്‍പ്പെട്ട്‌ സംസ്‌ഥാനത്ത്‌ ബി.ജെ.പിയുടെ നിറംമങ്ങിയ സാഹചര്യത്തില്‍ വിദ്യാര്‍ഥി വിഭാഗമായ എ.ബി.വി.പി. രംഗത്തിറങ്ങി സര്‍ക്കാരിനെതിരേ സമരം ശക്‌തമാക്കണമെന്ന്‌ ആര്‍.എസ്‌.എസ്‌.
കേരളത്തിലെ ദളിത്‌ പീഡനമടക്കമുള്ള പൊതുവിഷയങ്ങളില്‍ ഇടതുമുന്നണി സര്‍ക്കാരിനെതിരേ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ എ.ബി.വി.പി. നേതൃത്വത്തിന്‌ ആര്‍.എസ്‌.എസ്‌. നിര്‍ദേശം നല്‍കി. പ്രക്ഷോഭപരിപാടികള്‍ക്ക്‌ ഉടന്‍ തുടക്കംകുറിക്കുമെന്ന്‌ എ.ബി.വി.പി. സംസ്‌ഥാന സെക്രട്ടറി പി. ശ്യാംരാജ്‌ മംഗളത്തോടു പറഞ്ഞു.
വിദ്യാര്‍ഥി സമരങ്ങള്‍ക്കു പുറമേ മറ്റു ജനകീയ വിഷയങ്ങള്‍കൂടി ഏറ്റെടുത്ത്‌ സമരരംഗത്തിറങ്ങാനാണ്‌ നിര്‍ദേശം. വിനായകന്‍ എന്ന ദളിത്‌ യുവാവിന്റെ മരണം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉയര്‍ത്തി സംസ്‌ഥാന സര്‍ക്കാരിനെ ദളിത്‌ വിരുദ്ധരായി ചിത്രീകരിക്കാനാണ്‌ എ.ബി.വി.പിയുടെ നീക്കം. മെഡിക്കല്‍ കോഴയും ഫണ്ട്‌ പിരിവ്‌ വിവാദവുമായി ബന്ധപ്പെട്ട്‌ കടുത്ത പ്രതിസന്ധിയിലായ സംസ്‌ഥാന ബി.ജെ.പി. നിലവില്‍ സമരം സംഘടിപ്പിച്ചാല്‍ ഫലപ്രദമാകില്ലെന്നാണ്‌ സംഘപരിവാര്‍ നേതൃത്വത്തിന്റെ വിലയിരുത്തല്‍.
ബി.ജെ.പി. നേതൃത്വത്തിനെതിരേ കോഴ ആരോപണങ്ങള്‍ ഉള്‍പ്പെടെയുള്ള വിവാദങ്ങളുയര്‍ത്തി സി.പി.എം. ശക്‌തമായ പ്രതിരോധം സൃഷ്‌ടിക്കുന്നുമുണ്ട്‌. വിവാദങ്ങളില്‍പ്പെട്ട്‌ സംസ്‌ഥാന ബി.ജെ.പി. നേതൃത്വം പ്രതിരോധത്തിലായതിനാല്‍ ജനകീയ വിഷയങ്ങളില്‍നിന്ന്‌ പാര്‍ട്ടി പിന്നോട്ടുപോകുന്നുവെന്ന ആക്ഷേപം അണികള്‍ക്കിടയിലും ശക്‌തമാണ്‌. ഇതു സംഘപരിവാറിനോട്‌ അനുഭാവമുള്ളവര്‍ക്കിടയിലും മനംമടുപ്പ്‌ ഉണ്ടാക്കിയിട്ടുണ്ട്‌.
നഷ്‌ടപ്പെട്ട പ്രതിച്‌ഛായ വീണ്ടെടുക്കുന്നതിനും പാര്‍ട്ടി ഘടകങ്ങളെ ശക്‌തിപ്പെടുത്തുന്നതിനും എ.ബി.വി.പിയെ രംഗത്തിറക്കിയുള്ള സമരം സഹായകരമാകുമെന്നാണു സംഘപരിവാറിന്റെ വിലയിരുത്തല്‍.

ആദര്‍ശ്‌ തുളസീധരന്‍

Ads by Google
Sunday 13 Aug 2017 01.49 AM
YOU MAY BE INTERESTED
TRENDING NOW