Monday, May 28, 2018 Last Updated 9 Min 45 Sec ago English Edition
Todays E paper
Ads by Google
Sunday 13 Aug 2017 01.44 AM

ഗോരഖ്‌്പുര്‍ ദുരന്തം: പിന്നില്‍ മറ്റ്‌ കാരണങ്ങളുമെന്ന്‌ യു.പി. സര്‍ക്കാര്‍

uploads/news/2017/08/136546/d5.jpg

ലഖ്‌നൊ: ബാബാ രാഘവ്‌ ദാസ്‌ (ബി.ആര്‍.ഡി) ആശുപത്രിയില്‍ കുട്ടികളുടെ കൂട്ടമരണത്തിനു കാരണം ഓക്‌സിജന്‍ വിതരണം നിലച്ചതുമൂലമാണെന്ന വാദം അര്‍ധസത്യം മാത്രമാണെന്ന വിശദീകരണവുമായി ഉത്തര്‍പ്രദേശ്‌ സര്‍ക്കാര്‍. കഴിഞ്ഞ ഏഴിനുശേഷം 60 കുട്ടികള്‍ മരിച്ചതായി ആശുപത്രിയിലെ ശിശുരോഗവിഭാഗം സമ്മതിക്കുന്നുണ്ടെങ്കിലും ഇതിനുപിന്നില്‍ മറ്റുപല കാരണങ്ങളാണെന്ന്‌ ആരോഗ്യമന്ത്രി സിദ്ധാര്‍ഥ്‌ നാഥ്‌ സിങ്‌ പറഞ്ഞു.
പകര്‍ച്ചവ്യാധികള്‍ ഉള്‍പ്പെടെയുള്ളവമൂലമാണ്‌ കുട്ടികളുടെ മരണം സംഭവിച്ചതെന്നാണ്‌ ആശുപത്രി അധികൃതര്‍ വ്യക്‌തമാക്കുന്നത്‌. ഈമാസം 10 നുശേഷമുള്ള 48 മണിക്കൂറിനുള്ളില്‍ 30 കുട്ടികള്‍ മരിച്ചതായി ഗോരഖ്‌പൂര്‍ ജില്ലാ മജിസ്‌ട്രേറ്റ്‌ റിപ്പോര്‍ട്ട്‌ നല്‍കിയെങ്കിലും അതിലും കാരണം വിശദീകരിക്കുന്നില്ല- മന്ത്രി പറഞ്ഞു.
എന്നാല്‍ ഇതിനു കടകവിരുദ്ധമാണ്‌ പോലീസിന്റെ വിശദീകരണം. 21 കുട്ടികളുടെ മരണം ഓക്‌സിജന്‍ പ്രശ്‌നംമൂലമാണെന്നാണു ഗോരഖ്‌പുര്‍ പോലീസ്‌ സൂപ്രണ്ട്‌ വ്യക്‌തമാക്കിയിരിക്കുന്നത്‌.
അതേസമയം ആശുപത്രിയില്‍ ഓക്‌സിജന്‍ വിതരണം തടസപ്പെട്ടതായാണു താന്‍ മനസിലാക്കുന്നതെന്ന്‌ ബി.ജെ.പിയിലെ വിവാദ എം.പി. സാക്ഷി മഹാരാജ്‌ പറഞ്ഞു. കുടിശികത്തുകയുടെ പേരില്‍ വിതരണക്കാര്‍ ആശുപത്രിയിലേക്ക്‌ ഓക്‌സിജന്‍ വിതരണം ചെയ്യാതിരുന്നതാണ്‌ പിഞ്ചുകുട്ടികളുടെ കൂട്ടമരണത്തിലേക്കു നയിച്ചത്‌. അതിനു കാരണക്കാരായവര്‍ക്കെതിരേ നടപടിയെടുക്കാന്‍ വൈകരുത്‌. സംഭവത്തെ കൂട്ടക്കൊലയെന്നു താന്‍ വിശേഷിപ്പിച്ചിട്ടില്ലെന്നും കുട്ടികളുടെ മരണം സ്വാഭാവികമല്ലെന്നുമാത്രമാണ്‌ ചൂണ്ടിക്കാട്ടിയതെന്നും മഹാരാജ്‌ പറഞ്ഞു.

Ads by Google
Sunday 13 Aug 2017 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW