Sunday, July 22, 2018 Last Updated 26 Min 51 Sec ago English Edition
Todays E paper
Ads by Google
Sunday 13 Aug 2017 01.44 AM

നിതീഷിനെ എന്‍.ഡി.എയിലേക്ക്‌ ക്ഷണിച്ച്‌ അമിത്‌ ഷാ

uploads/news/2017/08/136544/d3.jpg

ന്യൂഡല്‍ഹി: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌ കുമാറിന്റെ നേതൃത്വത്തിലുള്ള ജെ.ഡി.യുവിനെ ബി.ജെ.പി. അധ്യക്ഷന്‍ അമിത്‌ ഷാ എന്‍.ഡി.എയിലേക്കു ക്ഷണിച്ചു.
കഴിഞ്ഞ ദിവസം ജെ.ഡി.യു. അധ്യക്ഷനും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ്‌ കുമാര്‍ ബി.ജെ.പി. അധ്യക്ഷനുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു ഇതിനു പിന്നാലെ നിതീഷിനെ എന്‍.ഡി.എയിലേക്കു ക്ഷണിച്ചു വ്യക്‌തമാക്കി അമിത്‌ ഷായുടെ ട്വീറ്റ്‌ ചെയ്‌തു.
ജെ.ഡി.യു എന്‍.ഡി.എ. സഖ്യത്തില്‍ ചേരുന്നതിന്‌ മുന്നോടിയാണ്‌ കൂടിക്കാഴ്‌ച എന്നാണ്‌ സൂചന. എന്‍.ഡി.എയില്‍ ചേര്‍ന്നാല്‍ ജെ.ഡി.യു. കേന്ദ്രസര്‍ക്കാരിലും പങ്കാളിയായേക്കും. ഇതിനു മുന്നോടിയായാണ്‌ പാര്‍ട്ടിയിലെ വിമത ശബ്‌ദങ്ങളായ ശരദ്‌ യാദവിനെയും അലി അന്‍വര്‍ അന്‍സാരിയെയും സ്‌ഥാനങ്ങളില്‍നിന്ന്‌ നീക്കിയത്‌. ജെ.ഡി.യു. മോഡി മന്ത്രിസഭയില്‍ ചേരുമോ എന്ന ചോദ്യത്തിന്‌ അത്തരമൊരു തീരുമാനം സ്വാഭാവികമാണെന്നായിരുന്നു ജെ.ഡി.യു. നേതാവ്‌ കെ.സി. ത്യാഗിയുടെ മറുപടി.

Ads by Google
Sunday 13 Aug 2017 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW