Tuesday, July 17, 2018 Last Updated 33 Min 56 Sec ago English Edition
Todays E paper
Ads by Google
Sunday 13 Aug 2017 01.30 AM

എസ്‌.എസ്‌.എല്‍.സി. സര്‍ട്ടിഫിക്കറ്റില്‍ സഹകരണസംഘത്തിന്റെ മുദ്ര!

SSLC certificate, Co-operative society seal

മലപ്പുറം: എടവണ്ണപ്പാറ ചാലിയപ്പുറം സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കു ലഭിച്ച സര്‍ട്ടിഫിക്കറ്റില്‍ സ്‌കൂളിന്റെ മുദ്രയ്‌ക്കു പകരം സഹകരണസംഘത്തിന്റെ മുദ്ര. ചാലിയപ്പുറം ജി.വി.എച്ച്‌.എസ്‌. സ്‌കൂളില്‍നിന്നു വിതരണം ചെയ്‌ത എസ്‌.എസ്‌.എല്‍.സി. ബുക്കിലാണ്‌ സ്‌കൂള്‍ കോ-ഓപ്പറേറ്റീവ്‌ സൊസൈറ്റിയുടെ മുദ്ര പതിച്ചത്‌. സ്‌കൂളിനു സമീപത്തായി പ്രവര്‍ത്തിക്കുന്ന സഹകരണ സംഘത്തിന്റെ മുദ്ര എങ്ങനെയാണ്‌ എസ്‌.എസ്‌.എല്‍.സി. ബുക്കില്‍ പതിച്ചതെന്ന കാര്യത്തില്‍ വ്യക്‌തതയില്ല.

സംഭവത്തെത്തുടര്‍ന്ന്‌ ഇന്നലെ രക്ഷിതാക്കളും വിദ്യാര്‍ഥികളും സ്‌കൂളിലെത്തി ബഹളംവച്ചു. അധികൃതര്‍ക്കെതിരേ നടപടിയെടുക്കണമെന്നു രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍, മുഴുവന്‍ എസ്‌.എസ്‌.എല്‍.സി. ബുക്കും തിരിച്ചുവാങ്ങി തെറ്റുതിരുത്തി നല്‍കുമെന്നും ആരുടെയും പഠനം ഇതുവഴി തടസപ്പെട്ടിട്ടില്ലെന്നും സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ്‌ യു.കെ. നാസര്‍ പറഞ്ഞു.

എസ്‌.എസ്‌.എല്‍.സി. ബുക്ക്‌ തിരിച്ചു വാങ്ങി പുതിയതു നല്‍കാനുള്ള നടപടി ആരംഭിച്ചതായി സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. പുതിയ ഓരോ ബുക്കിനും 150 രൂപ ഫൈന്‍ കെട്ടണം. ഇതു സ്‌കൂള്‍ അധികൃതര്‍തന്നെ ചെയ്ും.യ

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW