Sunday, October 22, 2017 Last Updated 19 Min 41 Sec ago English Edition
Todays E paper
Ads by Google
Sunday 13 Aug 2017 01.25 AM

ഗോതമ്പ്‌ ഇറക്കുമതി തീരുവ കൂട്ടില്ല

ന്യൂഡല്‍ഹി: ഗോതമ്പ്‌ ഇറക്കുമതി തീരുവ വര്‍ധിപ്പിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്ന്‌ കേന്ദ്ര ഭക്ഷ്യമന്ത്രി റാം വിലാസ്‌ പാസ്വാന്‍. നിലവില്‍ 10 ശതമാനമാണ്‌ ഇറക്കുമതി തീരുവ.
ആഭ്യന്തര ഉല്‍പാദനം 97.44 ദശലക്ഷം ടണ്ണില്‍ എത്തിയ ഘട്ടത്തിലാണ്‌ മാര്‍ച്ചില്‍ തീരുവ 10 ശതമാനമാക്കി ഉയര്‍ത്തിയത്‌. അതിനു മുമ്പ്‌ നാലു മാസത്തോളം തീരുവയേ ഇല്ലായിരുന്നു. 2016-17 കാലയളവിലെ ഉല്‍പാദന വളര്‍ച്ചയുടെ കരുത്തില്‍ ഗോതമ്പ്‌ ആവശ്യത്തിനു വിതരണത്തിനുണ്ടെന്നും ഭക്ഷ്യമന്ത്രി അറിയിച്ചു.
കസ്‌റ്റംസ്‌ തീരുവ ചുമത്തിയതിനു പിന്നാലെ ഗോതമ്പ്‌ ഇറക്കുമതി ഗണ്യമായി കുറഞ്ഞിരുന്നു.
കസ്‌റ്റംസ്‌ തീരുവ ഏര്‍പ്പെടുത്തുന്നതിനു മുമ്പ്‌ സ്വകാര്യ ഇറക്കുമതിക്കാര്‍ അഞ്ചര ടണ്‍ ദശലക്ഷം ടണ്‍ വരെ ഇറക്കുമതി നടത്തിയിരുന്നെന്നും കണക്കുകള്‍ വ്യക്‌തമാക്കുന്നു.

Ads by Google
Advertisement
Sunday 13 Aug 2017 01.25 AM
YOU MAY BE INTERESTED
TRENDING NOW