Tuesday, July 17, 2018 Last Updated 32 Min 35 Sec ago English Edition
Todays E paper
Ads by Google
Sunday 13 Aug 2017 01.25 AM

കടലാസ്‌ കമ്പനികള്‍ക്കെതിരേ നടപടി വേഗത്തിലാക്കും: ജയ്‌റ്റ്ലി

ന്യൂഡല്‍ഹി: കടലാസു കമ്പനികള്‍ക്കെതിരേ കൂടുതല്‍ ശക്‌തവും വേഗത്തിലുളളതുമായ നടപടികള്‍ കൈക്കൊള്ളുമെന്ന്‌ ധനമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലി. തട്ടിപ്പു കമ്പനികള്‍ക്കെതിരേ നടപടി ഊര്‍ജിതമാക്കുന്നതിനൊപ്പം സുതാര്യമായ ബിസിനസ്‌ സംരഭങ്ങള്‍ക്കു മെച്ചപ്പെട്ട അന്തരീക്ഷം ഉറപ്പുവരുത്തുമെന്നും ജയ്‌റ്റ്‌ലി പറഞ്ഞു.
കമ്പനി നിയമത്തില്‍ കടലാസു കമ്പനികള്‍ എന്നൊരു വ്യഖ്യാനം കൂടിയില്ലെന്ന്‌ ലോക്‌സഭയില്‍ ധനമന്ത്രി മറുപടി നല്‍കി. ഇത്തരം തട്ടിപ്പുകമ്പനികളുടെ യഥാര്‍ഥ ഗുണഭോക്‌താക്കളെ കണ്ടെത്തുകയാണു പ്രധാനം. ബിനാമി, ആദായനികുതി നിയമത്തിന്റെ ചുവടുപിടിച്ചുള്ള നടപടികള്‍ ഇത്തരക്കാര്‍ക്കെതിരേ കൈക്കൊള്ളാന്‍ നടപടി ആരംഭിച്ചുകഴിഞ്ഞെന്നും കോര്‍പറേറ്റ്‌കാര്യ മന്ത്രി കൂടിയായ ജയ്‌റ്റ്‌ലി ചോദ്യോത്തരവേളയില്‍ മറുപടി നല്‍കി.
തട്ടിപ്പുകമ്പനികള്‍ക്കെതിരേ സ്‌റ്റോക്ക്‌ എക്‌സ്‌ചേഞ്ച്‌ ബോര്‍ഡ്‌ ഓഫ്‌ ഇന്ത്യ (സെബി) നടപടിയെടുക്കുന്ന കാര്യവും ധനമന്ത്രി ചൂണ്ടിക്കാട്ടി. സംശയിക്കപ്പെടുന്ന 331 കടലാസു കമ്പനികള്‍ക്കെതിരേ നടപടിയെടുക്കാന്‍ സ്‌റ്റോക്ക്‌ എക്‌സ്‌ചേഞ്ചുകളോട്‌ ഈ മാസം ഏഴിന്‌ സെബി ശിപാര്‍ശ ചെയ്‌തിരുന്നു.

Ads by Google
Sunday 13 Aug 2017 01.25 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW