Tuesday, October 24, 2017 Last Updated 4 Min 27 Sec ago English Edition
Todays E paper
Ads by Google
Sunday 13 Aug 2017 01.25 AM

2016- 17 സാമ്പത്തിക സര്‍വേ ഫലം : നോട്ടുനിരോധനം: കൈക്കാശ്‌ 20 ശതമാനം കുറഞ്ഞു

uploads/news/2017/08/136501/f1.jpg

ന്യൂഡല്‍ഹി: നോട്ടുനിരോധനത്തോടെ നികുതിദായകരുടെ എണ്ണം 45 ശതമാനം വര്‍ധിച്ചപ്പോള്‍ ആളുകളുടെയും കമ്പനികളുടെയും പക്കലുള്ള കൈക്കാശ്‌ 20 ശതമാനം കണ്ട്‌ ഇടിക്കാനായെന്ന്‌ സാമ്പത്തിക സര്‍വേ. നവംബറിലെ നോട്ടുനിരോധനത്തിന്റെ നല്ലവശമെന്ന നിലയിലാണ്‌ ഈ കണ്ടെത്തല്‍.
നോട്ടുനിരോധനത്തിനും സാമ്പത്തിക നിയന്ത്രണങ്ങള്‍ക്കും മുമ്പുണ്ടായിരുന്നതിനെ അപേക്ഷിച്ച്‌ കൈക്കാശില്‍ 3.5 ലക്ഷം കോടി ഇടിവു വന്നെന്നാണ്‌ 2016- 17 സാമ്പത്തിക സര്‍വേ ഫലം പറയുന്നത്‌.
കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലി ഇന്നലെ സാമ്പത്തിക സര്‍വേ ഫലം സഭയുടെ മേശപ്പുറത്തുവച്ചു. സാമ്പത്തിക അടിത്തറയും നികുതി വളര്‍ച്ചയും ശക്‌തിപ്പെട്ടുവരികയാണെന്നും ഓഹരിലാഭവിഹിതത്തില്‍ നേട്ടങ്ങളുണ്ടാകുമെന്നും സാമ്പത്തിക സര്‍വേഫലം സൂചിപ്പിക്കുന്നു.
നികുതിദായകരുടെ എണ്ണം 45 ശതമാനമാണ്‌ ഉയര്‍ന്നത്‌. മുന്‍വര്‍ഷം ഇത്‌ 25 ശതമാനമായിരുന്നു.
നോട്ടുനിരോധനം നികുതി അടിത്തറ മെച്ചപ്പെടുത്തി. അതോടൊപ്പം ഡിജിറ്റലൈസേഷന്റെ വേഗത വര്‍ധിച്ചു. സാമ്പത്തികമായി മേല്‍ത്തട്ടിലുള്ളവര്‍ക്കിടയിലും പിന്നാക്കം നില്‍ക്കുന്നവര്‍ക്കിടയിലും ഡിജിറ്റലൈസേഷന്റെ സ്വാധീനം പ്രകടമാണെന്നും സാമ്പത്തിക സര്‍വേ വെളിപ്പെടുത്തുന്നു.
റിയല്‍ എസ്‌റ്റേറ്റ്‌ രംഗത്തും നോട്ടുനിരോധനം കാര്യക്ഷമായായ ഇടപെടലുണ്ടാക്കി. സ്‌ഥല വില കുറഞ്ഞതോടെ ഇടപാടിലെ സാമ്പത്തിക കള്ളക്കളികള്‍ കുറയുമെന്നാണു വിലയിരുത്തല്‍. നോട്ടുനിരോധനത്തിനു ശേഷം സാമ്പത്തിക വളര്‍ച്ച പിന്നാക്കം പോയെങ്കിലും മൊത്ത ആഭ്യന്തര ഉല്‍പാദനത്തില്‍ വളര്‍ച്ചയാണുണ്ടായതെന്നും സാമ്പത്തിക സര്‍വേഫലം വെളിപ്പെടുത്തുന്നു.

Ads by Google
Advertisement
Sunday 13 Aug 2017 01.25 AM
YOU MAY BE INTERESTED
TRENDING NOW