Saturday, November 11, 2017 Last Updated 4 Min 40 Sec ago English Edition
Todays E paper
Ads by Google
Sunday 13 Aug 2017 01.14 AM

രോഗം തളര്‍ത്തിയ വീട്ടമ്മ സഹായം തേടുന്നു

uploads/news/2017/08/136486/Omana.jpg

പാലാ: നിര്‍ധന കുടുംബാംഗമായ വീട്ടമ്മ ചികിത്സയ്‌ക്ക്‌ ഉദാരമതികളുടെ സഹായം തേടുന്നു. പ്രവിത്താനം മുരിങ്ങയില്‍ എം.കെ. ജോസിന്റെ ഭാര്യ ഓമന(47)യാണ്‌ മരുന്നിനും തുടര്‍ചികിത്സയ്‌ക്കുമായി സഹായം തേടുന്നത്‌. ഏഴു വര്‍ഷമായി എറണാകുളം അമൃത ആശുപത്രിയിലാണ്‌ ചികിത്സ. അസ്‌ഥിരോഗം പിടിപെട്ട ഓമനയ്‌ക്ക്‌ സന്ധിവാതവും ശരീരത്തില്‍ രക്‌തം കുറഞ്ഞുപോകുന്ന അവസ്‌ഥയുമാണ്‌. ഇരു കാലിലും നീരുവന്ന്‌ നടക്കാന്‍കഴിയില്ല. വിവിധ ആശുപത്രികളില്‍ ചികിത്സിച്ചിട്ടും രോഗം ശമിച്ചില്ല. രണ്ടു കാലിന്റെയും അസ്‌ഥികള്‍ക്ക്‌ പൊട്ടലുണ്ടെന്നും ഹൃദയത്തില്‍ രണ്ടു ബ്ലോക്ക്‌ ഉണ്ടെന്നും അമൃതയില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി. ഇതിനോടകം മൂന്ന്‌ ശസ്‌ത്രക്രിയകള്‍ നടത്തി. ഇപ്പോള്‍ ശരീരത്തിലെ ഞരമ്പുകള്‍ ബ്ലോക്കാകുന്ന അവസ്‌ഥയാണ്‌. അരയ്‌ക്കു താഴേക്ക്‌ രണ്ടു കാലിലെയും ഞരമ്പിനു പകരമായി ട്യൂബിടണമെന്നാണു ഡോക്‌ടര്‍മാര്‍ നിര്‍ദേശിച്ചത്‌. ഹൃദയശസ്‌ത്രക്രിയയ്‌ക്കും ട്യൂബിടുന്നതിനുമായി അഞ്ചുലക്ഷം രൂപയും മരുന്നിന്‌ മാത്രം പ്രതിമാസം 8,000 രൂപയും വേണം. കൂലിപ്പണിക്കാരനായ ഭര്‍ത്താവ്‌ ജോസ്‌ ഭാരിച്ച തുക കണ്ടെത്താനാകാതെ വിഷമിക്കുകയാണ്‌. സ്വന്തം വീടും സ്‌ഥലവും വിറ്റാണ്‌ ഇത്രയുംനാള്‍ ചികിത്സ നടത്തിയത്‌. 15 വര്‍ഷമായി ഇവര്‍ രണ്ടു കുട്ടികളെയുമായി വാടകവീട്ടിലാണ്‌ കഴിയുന്നത്‌. ഓമനയുടെ ചികിത്സയ്‌ക്കു തന്നെ ഇതുവരെ 15 ലക്ഷം രൂപ ചെലവായി. കൂടാതെ നാലുലക്ഷം രൂപ ബാങ്ക്‌ വായ്‌പയുമുണ്ട്‌. ഫെഡറല്‍ ബാങ്ക്‌ കൊല്ലപ്പള്ളി ശാഖയില്‍ അക്കൗണ്ട്‌ ആരംഭിച്ചിട്ടുണ്ട്‌. നമ്പര്‍: 11060100074757. ഐ.എഫ്‌.എസ്‌.സി. കോഡ്‌: എഫ്‌.ഡിആര്‍എല്‍ 0001106. ഫോണ്‍: 9605960881.

Ads by Google
Sunday 13 Aug 2017 01.14 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW