Saturday, August 12, 2017 Last Updated 0 Min 15 Sec ago English Edition
Todays E paper
Saturday 12 Aug 2017 04.12 PM

നവജാതശിശു വഴിയില്‍ ഉറുമ്പരിച്ച നിലയില്‍: സമീപത്തെ ചോരപ്പാടുകള്‍ പിന്തുടര്‍ന്നു പോലീസ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ച

uploads/news/2017/08/136362/boy.jpg

നവജാതശിശുവിനെ ചപ്പുചവറുകള്‍ക്കുള്ളില്‍ ഉറുമ്പരിച്ച നിലയില്‍ കണ്ടെത്തി. ടെക്‌സസിലാണ് സംഭവം. ജനിച്ച് നിമിഷങ്ങള്‍ക്കകം കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. ജോലിക്ക് പോവുകയായിരുന്ന നോര്‍ത്ത് ഹാരിസ് കൗണ്ടി എന്നയാളാണ് കുട്ടിയെ ഉറുമ്പരിച്ച നിലയില്‍ വഴിയില്‍ കണ്ടത്. എന്തോ ഞെരങ്ങുകയും കരയുകയും ചെയ്യുന്ന പോലെ തോന്നിയപ്പോള്‍ റോഡരുകില്‍ നടത്തിയ തിരച്ചിലിലാണ് കുട്ടിയെ ഉറുമ്പരിച്ച നിലയില്‍ കണ്ടെത്തിയത്. താന്‍ ആദ്യം പൂച്ചക്കുഞ്ഞായിരിക്കുമെന്നാണ് കരുതിയിരുന്നതെന്ന് ഹാരിസ് പറയുന്നു. ചെളിയും ഉറുമ്പും കുഞ്ഞിനെ പൊതിഞ്ഞിരുന്നുവെന്ന് ഹാരിസ് പറയുന്നു. തുടര്‍ന്ന് ഹാരിസ് അയല്‍വാസിയെയും പോലീസിനെയും വിവരം അറിയിച്ചു. പ്രദേശവാസികള്‍ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടു പോയി.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ കണ്ടെത്തിയ സ്ഥലത്ത് നിന്നുള്ള ചോരപ്പാടുകള്‍ തൊട്ടടുത്ത അപ്പാര്‍ട്ട്‌മെന്റിലാണ് അവസാനിച്ചത്. വീട്ടിലുള്ളവരെ വിളിച്ചപ്പോള്‍ കുട്ടിയെ പറ്റി യാതൊന്നും അറിയില്ലെന്ന് അവര്‍ വ്യക്തമാക്കി. എന്നാല്‍ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് തന്നെയാണ് കുട്ടിയെ പുറത്തേക്ക് കൊണ്ടു പോയിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. 21 കാരിയായ പെണ്‍കുട്ടിയാണ് കുട്ടിയുടെ അമ്മയെന്നും വ്യക്തമായി. എന്നാല്‍ എന്തിനാണ് ഇവര്‍ അപ്പാര്‍ട്ട്‌മെന്റിന് പുറത്ത് കുട്ടിയെ ഉപേക്ഷിച്ചതെന്ന് വ്യക്തമല്ല. ഇവര്‍ക്കെതിരെ പോലീസ് കേസ് ചാര്‍ജ്ജ് ചെയ്തു. കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

Ads by Google
Saturday 12 Aug 2017 04.12 PM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW