Monday, December 10, 2018 Last Updated 3 Min 51 Sec ago English Edition
Todays E paper
Ads by Google
Saturday 12 Aug 2017 01.15 PM

അയാളുടെ പ്രണയം അവള്‍ക്ക് മുന്നിലേക്ക് വന്നത് തീയേറ്ററിലെ സ്‌ക്രീനില്‍ ; ഇത് സിനിമയെയും വെല്ലുന്നൊരു വിവാഹാഭ്യര്‍ത്ഥന...!!

uploads/news/2017/08/136335/rose-manu.jpg

ദീര്‍ഘനാളായി സുഹൃത്തുക്കളാണ് മനുവും റോസും. ഇടയ്ക്കെപ്പോഴോ മനുവിന് റോസിനോട് പ്രണയം തോന്നി. അത് വെളിപ്പെടുത്താന്‍ അയാള്‍ തിരഞ്ഞെടുത്തതാകട്ടെ ഒരു സിനിമാ തീയേറ്ററും. സിനിമയില്‍ മാത്രം കണ്ടു ശീലിച്ച ഈ വിവാഹാഭ്യര്‍ത്ഥനയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഹിറ്റായി ഓടുന്ന വീഡിയോകളില്‍ ഒന്ന്. സുഹൃത്തായ മനുവിനൊപ്പം സിനിമ കാണാനായി എത്തിയതായിരുന്നു റോസ്. ടിക്കറ്റെടുത്ത് തീയറ്ററിലേക്ക് കയറുമ്പോഴും പിന്‍ വരിയിലെങ്ങും ഇരിക്കാന്‍ തയ്യാറാകാതെ മനു അവളെ മൂന്‍ സീറ്റിലേക്ക് കൊണ്ടു പോയപ്പോള്‍ ഒരു സംശയവും തോന്നിയില്ല.

തിരക്കുള്ള തീയറ്ററില്‍ തിരക്ക് കുറഞ്ഞ ഒരിടത്ത് അവരിരുന്നു. ഉള്ളിലെ പ്രകാശം അണഞ്ഞപ്പോള്‍ ആദ്യം വന്ന ചങ്ക്‌സ് സിനിമയുടെ ട്രെയിലറിനും ഒടുവിലായിരുന്നു ഒരു ലവ് സ്‌റ്റോറി എന്നെഴുതി കാട്ടി ആ വീഡിയോ എത്തിയത്. അതില്‍ മനു ആന്റ് റോസ് എന്നെഴുതി കാട്ടിയതിന് തൊട്ടുപിന്നാലെ ഇരുവരും ഒന്നിച്ചുള്ള ഒരു ഫോട്ടോ കൂടി പ്രത്യക്ഷപ്പെട്ടതോടെ റോസ് അമ്പരന്നു.

തൊട്ടു പിന്നാലെ ഇരുവരും ഒന്നിച്ച തങ്ങളുടെ ഏറ്റവും വിലപ്പെട്ട നിമിഷങ്ങളെ ഓര്‍മ്മിപ്പിച്ച് ഉള്‍പ്പെട്ട അനേകം ദൃശ്യങ്ങളും തീയേറ്ററിലെ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടു. ഏറ്റവും ഒടുവില്‍ പനിനീര്‍പുക്കളുമായി എത്തി മനു നേരിട്ട് തന്നെ റോസിനോട് തന്റെ പ്രണയം തുറന്നുപറഞ്ഞു. 'വില്‍ യൂ മാരീ മീ' അപ്രതീക്ഷിതമായ ഈ പ്രണയം പറയലിനോട് യെസ് എന്നല്ലാതെ പിന്നെങ്ങിനെ റോസിന് പ്രതികരിക്കാനാകും.

ത​ന്നോട് ചേര്‍ന്നു നിന്ന റോസിന്റെ നെറുകയില്‍ സ്നേഹത്തോടെ മനു ചുംബിക്കുമ്പോള്‍ സംഗതി അറിഞ്ഞ തീയറ്ററില്‍ ഇരുന്നവരും കയ്യടികളോടെ ഇവരുടെ പ്രണയത്തെ അംഗീകരിച്ചു. തന്റെ സുഹൃത്തിനെ ഒരു സര്‍പ്രൈസിലൂടെ പ്രണയം അറിയിക്കാനുള്ള കള്ളക്കാമുകന്‍ മനുവിന്റെ നീക്കം റോസ് അറിയാതെ രഹസ്യമായിട്ടായിരുന്നു. ഇതിന് കൂട്ടുകാരും പിന്തുണ നല്‍കിയതോടെ സിനിമയില്‍ കാണുന്ന തരം ഒരു മുഹൂര്‍ത്തം പിറവി കൊള്ളുകയായിരുന്നു. റോസിന് സിനിമ കാണുന്നത് ഏറെ ഇഷ്ടമായതിനാലാണ് മനു പ്രണയം പറയാനായി തീയേറ്റര്‍ തന്നെ തെരഞ്ഞെടുത്തത്.

എല്ലാം പകര്‍ത്താനായി മനുവും സുഹൃത്തുക്കളും തീയറ്റിറിനുള്ളില്‍ രഹസ്യമായി ഒരു ക്യാമറ സെറ്റ് ചെയ്തിരുന്നു. 20 വര്‍ഷത്തെ സൗഹൃദത്തിന് ശേഷം ഒരു കിടിലന്‍ സര്‍പ്രൈസ് പ്രൊപ്പോസല്‍ അതും തീയറ്ററില്‍ എന്ന പേരില്‍ വെറൈറ്റി മീഡിയ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനകം കണ്ടത് 380,069 പേരാണ്. ഇഷ്ടം പോലെ കമന്റുമുണ്ട്.

Ads by Google
Saturday 12 Aug 2017 01.15 PM
Ads by Google
Loading...
LATEST NEWS
TRENDING NOW