Saturday, August 12, 2017 Last Updated 33 Min 9 Sec ago English Edition
Todays E paper
Saturday 12 Aug 2017 01.21 AM

പുന്നമടയില്‍ ഇന്ന്‌ ജലപൂരം

uploads/news/2017/08/136266/k2.jpg

ആലപ്പുഴ: 65-ാംമത്‌ നെഹ്‌റു ട്രോഫി ജലോത്സവം ആലപ്പുഴ പുന്നമടക്കായലില്‍ ഇന്ന്‌ നടക്കും. ചരിത്രത്തിലാദ്യമായി 78 കളിവള്ളങ്ങളാണ്‌ ഇത്തവണ മത്സരത്തിനിറങ്ങുന്നത്‌. 24 ചുണ്ടന്‍ വള്ളവും അഞ്ച്‌ ഇരുട്ടുകുത്തി എ ഗ്രേഡ്‌ വള്ളവും 25 ഇരുട്ടുകുത്തി ബി ഗ്രേഡ്‌ വള്ളവും ഒമ്പത്‌ വെപ്പ്‌ എ ഗ്രേഡ്‌ വള്ളവും ആറ്‌ വെപ്പ്‌ ബി ഗ്രേഡ്‌ വള്ളവും മൂന്ന്‌ ചുരുളന്‍ വള്ളവും തെക്കനോടിയില്‍ മൂന്നുവീതം തറ, കെട്ടു വള്ളങ്ങളും മാറ്റുരയ്‌ക്കും. രാവിലെ 11 ന്‌ ചെറുവള്ളങ്ങളുടെ ഹീറ്റ്‌സ്‌ മത്സരങ്ങള്‍ നടക്കും. ഉച്ചകഴിഞ്ഞ്‌ രണ്ടിന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ ജലമേള ഉദ്‌ഘാടനം ചെയ്യും. നെഹ്‌റു പ്രതിമയില്‍ പുഷ്‌പാര്‍ച്ച നടത്തിയശേഷം അദ്ദേഹം പതാകയുയര്‍ത്തും. ധനമന്ത്രി ഡോ. ടി.എം. തോമസ്‌ ഐസക്‌, പൊതുമരാമത്ത്‌ മന്ത്രി ജി. സുധാകരന്‍, ഭക്ഷ്യ-പൊതുവിതരണ മന്ത്രി പി. തിലോത്തമന്‍, ടൂറിസം-സഹകരണവകുപ്പ്‌ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ഗതാഗതമന്ത്രി തോമസ്‌ ചാണ്ടി, റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, ജലസേചന മന്ത്രി മാത്യു.ടി. തോമസ്‌, തുറമുഖ-പുരാവസ്‌തു വകുപ്പ്‌ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല, ജമ്മു-കാശ്‌മീര്‍ ധനമന്ത്രി ഹസീബ്‌ എ. ഡ്രാബു, എം.പി.മാരായ കെ.സി. വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്‌,തുടങ്ങിയവര്‍ പങ്കെടുക്കും.

Ads by Google
Saturday 12 Aug 2017 01.21 AM
YOU MAY BE INTERESTED
TRENDING NOW