Tuesday, July 17, 2018 Last Updated 43 Min 2 Sec ago English Edition
Todays E paper
Ads by Google
എം.എസ്‌. സന്ദീപ്‌
Saturday 12 Aug 2017 01.20 AM

സര്‍ക്കാര്‍ വഞ്ചിച്ചു; വനമേഖലയില്‍ പട്ടികവര്‍ഗക്കാര്‍ക്ക്‌ പട്ടയമില്ല

uploads/news/2017/08/136242/forest.jpg

ഇടുക്കി: വനമേഖലയില്‍ താമസിക്കുന്ന പട്ടിക വര്‍ഗക്കാര്‍ക്ക്‌ തങ്ങളുടെ കൈവശമുള്ള ഭൂമിക്ക്‌ പട്ടയം നല്‍കുമെന്ന ഉത്തരവ്‌ സര്‍ക്കാര്‍ കാറ്റില്‍ പറത്തി. സുപ്രീംകോടതി ഉത്തരവ്‌ പ്രകാരം 19000 ഏക്കര്‍ ഭൂരഹിതര്‍ക്ക്‌ നല്‍ക്കാനുള്ള നീക്കവും ഫയലിനുള്ളില്‍. പട്ടികവര്‍ഗക്കാരോടുള്ള സര്‍ക്കാരിന്റെ ഇരട്ടത്താപ്പ്‌ വ്യക്‌തമാക്കുന്ന ഉത്തരവുകളുടെ കോപ്പി മംഗളത്തിനു ലഭിച്ചു.

ട്രൈബല്‍ സെറ്റില്‍മെന്റില്‍ താമസിക്കുന്ന ആദിവാസികള്‍ക്കും പട്ടികവര്‍ഗക്കാര്‍ക്കും പട്ടയം നല്‍കുമെന്ന്‌ എല്‍.ഡി.എഫ്‌. തെരഞ്ഞെടുപ്പിനുമുന്നേ വ്യക്‌തമാക്കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അധികാരത്തിലെത്തി മാസങ്ങള്‍ കഴിഞ്ഞിട്ടും അനുകൂല നിലപാടില്ലാത്തതിനാല്‍ വിവിധ ആദിവാസി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്ന്‌ വനഭൂമി കൈവശം വയ്‌ക്കുന്നവര്‍ക്കുള്ള പ്രത്യേക ചട്ടപ്രകാരം കൈവശരേഖയുള്ള പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക്‌ ഭൂമിക്ക്‌ പട്ടയം അനുവദിക്കുന്നതിന്‌ കഴിഞ്ഞ ഏപ്രില്‍ 27ന്‌ നിര്‍ദേശം നല്‍കി. ഇതിനായി പ്രത്യേക സമിതിയും രൂപീകരിച്ചു.

വനഭൂമി കൈവശം വച്ചിരിക്കുന്ന ഇതര വിഭാഗങ്ങള്‍ക്ക്‌ പട്ടയം അനുവദിക്കുകയും പട്ടികവര്‍ഗ വിഭാഗക്കാരുടെ ഭൂമിക്ക്‌ കൈവശരേഖ അനുവദിച്ചിട്ടുണ്ടെങ്കില്‍ ഇത്‌ റദ്ദ്‌ ചെയ്‌ത്‌ പട്ടയം അനുവദിക്കാനുമായിരുന്നു ഉത്തരവ്‌. നടപടികള്‍ ത്വരിതപ്പെടുത്തുന്നതിനുവേണ്ടി റവന്യൂ വകുപ്പ്‌ അഡീഷണല്‍ ചീഫ്‌ സെക്രട്ടറി, കണ്‍സര്‍വേറ്റര്‍ ഓഫ്‌ ഫോറസ്‌റ്റ്‌, പട്ടികവര്‍ഗ വികസന വകുപ്പ്‌ ഡയറക്‌ടര്‍ എന്നിവര്‍ അംഗങ്ങളായി സമിതിയും രൂപീകരിച്ചു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടിയുണ്ടായില്ല. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ്‌ ഇരട്ടത്താപ്പ്‌ പുറത്തുവരുന്നത്‌.

ഈ ഉത്തരവിനുശേഷം കഴിഞ്ഞ ഓഗസ്‌റ്റ്‌ 11-ന്‌ അണ്ടര്‍ സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ ട്രൈബല്‍ സെറ്റില്‍മെന്റ്‌ പ്രദേശങ്ങള്‍ റിസര്‍വ്‌ ഫോറസ്‌റ്റ്‌ ഇനത്തില്‍ വരുന്നതാണന്നും അതിനാല്‍ പട്ടയം അനുവദിക്കാന്‍ കഴിയില്ലെന്നും വ്യക്‌തമാക്കുന്നു. ഇതോടെ ആയിരക്കണക്കിന്‌ കുടുംബങ്ങളാണ്‌ പ്രതിസന്ധിയിലാകുന്നത്‌. മുമ്പിറക്കിയ സര്‍ക്കാര്‍ ഉത്തരവ്‌ ഏതു ഫയലിലാണെന്നും വ്യക്‌തമല്ല.

Ads by Google
എം.എസ്‌. സന്ദീപ്‌
Saturday 12 Aug 2017 01.20 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW