Tuesday, October 31, 2017 Last Updated 40 Min 12 Sec ago English Edition
Todays E paper
Ads by Google
Friday 11 Aug 2017 04.10 PM

Evening Party Delicacies

uploads/news/2017/08/136034/madmcokry110817.jpg

സുഹൃത്തുക്കളെ വീട്ടിലേക്ക് ക്ഷണിച്ച് ഒരു ഈവനിംഗ് പാര്‍ട്ടി നടത്തൂ...എന്ത് വിളമ്പും എന്നോര്‍ത്ത് വിഷമിക്കുകയും വേണ്ട. എളുപ്പത്തില്‍ തയാറാക്കാവുന്ന രുചികരമായ ചില വിഭവങ്ങളിതാ....

1. പാസ്ത സലാഡ്


ആവശ്യമുള്ള സാധനങ്ങള്‍
സാലഡ് കുക്കുംബര്‍ കൊത്തിയരിഞ്ഞത് - 1 എണ്ണം
പാസ്ത - 6 കപ്പ്
തക്കാളി കൊത്തിയരിഞ്ഞത് - 2 എണ്ണം
ഒലിവ് ഓയില്‍ - 2/3 കപ്പ്
സവാള കൊത്തിയരിഞ്ഞത് - 1 എണ്ണം
ഫീറ്റാ ചീസ് - 1 ചെറുത് (നീളത്തില്‍ അരിഞ്ഞത്)

ഡ്രസിംഗിന്


എക്സ്ട്രാ വെര്‍ജിന്‍ ഓയില്‍ - 1/4 കപ്പ്
റെഡ് വൈന്‍ വിനിഗര്‍ - 1 ടേബിള്‍ സ്പൂണ്‍
നാരാങ്ങാനീര് - 1 ടേബിള്‍ സ്പൂണ്‍
ഒറിഗാനോ - 2 ടേബിള്‍ സ്പൂണ്‍
തേന്‍ - 1 ടീസ്പൂണ്‍
വെളുത്തുള്ളി അല്ലി വട്ടത്തില്‍ അരിഞ്ഞത് - 2 അല്ലി
കുരുമുളക് പൊടിച്ചത് - 1/4 ടീസ്പൂണ്‍
ഉണക്കമുളക് പൊടിച്ചത് - 1/4 ടീസ്പൂണ്‍
ഉപ്പ് - 1 നുള്ള്

തയാറാക്കുന്ന വിധം


പാസ്ത ഉപ്പുവെള്ളത്തില്‍ വേവിച്ച് വെള്ളം ഊറ്റിക്കളഞ്ഞ ശേഷം പൈപ്പിനടിയില്‍ വച്ച് കഴുകിയെടുക്കുക. സാലഡ് കുക്കുംബര്‍, തക്കാളി, ഒലിവ് ഓയില്‍, ഫീറ്റാ ചീസ്, സവാള കൊത്തിയരിഞ്ഞത് ഇവ ഒരുമിച്ച് ഒരു ബൗളില്‍ എടുത്ത് നന്നായി യോജിപ്പിക്കുക. ഡ്രസിംഗിനുള്ള ചേരുവകളെല്ലാം ഇതിലേക്ക് ചേര്‍ത്ത് ഇളക്കിയെടുത്ത് വിളമ്പാം.

2. സ്പിനാച്ച് ബോള്‍സ്


ആവശ്യമുള്ള സാധനങ്ങള്‍
പാലക് ചീര - 6 കപ്പ്
ചെഡ്ഡാര്‍ ചീസ് ഗ്രേറ്റ് ചെയ്തത് - 1/2 കപ്പ്
മല്ലിയില, കറിവേപ്പില അരിഞ്ഞത് - രണ്ട് ടേബിള്‍ സ്പൂണ്‍ വീതം
മുട്ട - 3 എണ്ണം
ബ്രഡ് പൊടിച്ചത് - 75 ഗ്രാം
വെളുത്തുള്ളി അരിഞ്ഞത് - 1/2 ടീസ്പൂണ്‍
ഉപ്പ് - 1/2 ടീസ്പൂണ്‍

തയാറാക്കുന്ന വിധം


ഓവന്‍ 180 ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കിയിടുക. അപ്പച്ചെമ്പില്‍ വച്ച് ചീര ആവി കയറ്റി എടുക്കുക. ശേഷം വെള്ളം പിഴിഞ്ഞുകളഞ്ഞ് ചെറുതായി അരിയുക. ഇതൊരു ബൗളിലേക്കിടുക. അതിലേക്ക് ബാക്കി ചേരുവകളും കൂടി ഇട്ട് നന്നായി ഇളക്കി യോജിപ്പിച്ച് ചെറിയ ബോളുകളാക്കി ഉരുട്ടിയെടുത്ത് ബേക്കിംഗ് ഷീറ്റില്‍ നിരത്തി ഓവനില്‍ വച്ച് 15 20 മിനിറ്റ് ബേക്ക് ചെയ്തെടുക്കാം. ചൂടോടെ സോസിനൊപ്പം വിളമ്പാവുന്നതാണ്.
uploads/news/2017/08/136034/madmcokry110817b_1.jpg

3. സ്വീറ്റ് ആന്‍ഡ് സ്‌പൈസി ചിക്കന്‍ ഇന്‍ ബാക്കോണ്‍ റാപ്പ്


ആവശ്യമുള്ള സാധനങ്ങള്‍
എല്ലില്ലാത്ത ചിക്കന്‍ - 1/2 കിലോ (1 ഇഞ്ച് കനത്തില്‍ ക്യൂബുകളായി മുറിച്ചത്)
ബാക്കോണ്‍ - 699 ഗ്രാം
ബ്രൗണ്‍ ഷുഗര്‍ - 2/3 കപ്പ്
മുളകുപൊടി - 2 ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി പേസ്റ്റ് - 1 ടേബിള്‍ സ്പൂണ്‍
ജീരകപ്പൊടി - 1/2 ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്

തയാറാക്കുന്ന വിധം


ഓവന്‍ 350 ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കിയിടുക. ഒരു ബൗളില്‍ ബ്രൗണ്‍ ഷുഗര്‍, മുളകുപൊടി, ജീരകപ്പൊടി ഇവ ഒന്നിച്ചെടുത്ത് ഇളക്കി യോജിപ്പിച്ചു വയ്ക്കുക. ചിക്കനില്‍ ഉപ്പും വെളുത്തുള്ളി പേസ്റ്റും പുരട്ടി അല്‍പ്പസമയം വയ്ക്കുക. ബാക്കോണ്‍ കനം കുറച്ച് മുറിച്ചു വയ്ക്കുക. ഓരോ ചിക്കന്‍ പീസുകളും ഓരോ കഷണം ബാക്കോണ്‍ കൊണ്ട് പൊതിഞ്ഞ് ഒരു ടൂത്ത് പിക്കുകൊണ്ട് ചിക്കന്‍ കഷണവും ചേര്‍ത്ത് നടുവില്‍ കൂടി കുത്തി വയ്ക്കുക. ഇത് 30 മിനിറ്റ് ഫ്രിഡ്ജില്‍ വയ്ക്കുക. ശേഷം പുറത്തെടുത്ത് ബ്രൗണ്‍ഷുഗര്‍ കൂട്ടില്‍ ഇട്ട് ഉരുട്ടി വയര്‍ റാക്കില്‍ വച്ച് കുക്കിംഗ് സ്‌പ്രേ തളിച്ച് 35 മിനിറ്റ് ബ്രൗണ്‍ നിറമാകുന്നതുവരെ ബേക്ക് ചെയ്തെടുക്കുക.

4. ബാക്കോണ്‍ റാപ്പിഡ് പൈനാപ്പിള്‍ ബൈറ്റ്‌സ്


ആവശ്യമുള്ള സാധനങ്ങള്‍
കൈതച്ചക്ക - 1 എണ്ണം (തൊലിചെത്തി ഇടത്തരം കഷണങ്ങളായി മുറിച്ചത്)
ബാക്കോണ്‍ കനം കുറച്ച് മുറിച്ചത് - 453 ഗ്രാം
ഡാര്‍ക്ക് ബ്രൗണ്‍ ഷുഗര്‍ - 23 ടേബിള്‍ സ്പൂണ്‍

തയാറാക്കുന്ന വിധം


ഓവന്‍ 375 ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കിയിടുക. ഓരോ പൈനാപ്പിള്‍ കഷണങ്ങളും ഓരോ കഷണം ബാക്കോണ്‍ റാപ്പുകൊണ്ട് പൊതിഞ്ഞ് റ്റൂത്ത് പിക്കുകൊണ്ട് കുത്തിയോജിപ്പിച്ച് വയ്ക്കുക. ഇതൊരു വയര്‍ റാക്കില്‍ വച്ച് 20 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക. ചൂടോടെ ബ്രൗണ്‍ ഷുഗര്‍ വിതറി വിളമ്പാം.
Advertisement
Advertisement
Ads by Google
TRENDING NOW