Wednesday, January 17, 2018 Last Updated 5 Min 19 Sec ago English Edition
Todays E paper
Ads by Google
Friday 11 Aug 2017 04.21 PM

വാക്കുതര്‍ക്കത്തിനിടെ അയാള്‍ പോലീസിനെ തല്ലി... പിന്നീട് സംഭവിച്ചത്, വീഡിയോ കാണാം

ട്രാഫിക് സിഗ്നല്‍ തെറ്റിച്ചതിന് യുവാവിനെ പോലീസ് പിടികൂടിയത്. ഭാര്യയും കുട്ടിയും ഈ സമയം ഇയാള്‍ക്കൊപ്പം ബൈക്കിലുണ്ടായിരുന്നു.
police

മുംബൈ: ട്രാഫിക് സിഗ്നല്‍ മറികടന്ന ബൈക്ക് യാത്രക്കാരനെ പിടികൂടിയ ട്രാഫിക് പോലീസുകാരന് കിട്ടിയത് യാത്രക്കാരന്റെ തല്ല്. അതും ഒന്നല്ല, രണ്ടു തവണയാണ് അയാള്‍ പോലീസുകാരനെ തല്ലിയത്. തിങ്കളാഴ്ചയാണ് ഇത് സംഭവിച്ചത്. 15 സെക്കണ്ട് ദൈര്‍ഘ്യമുള്ള വീഡിയോ ഇപ്പോള്‍ നവമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

വസായിലെ പാര്‍വതി ക്രോസ് മേഖലയില്‍ വച്ചാണ് ട്രാഫിക് സിഗ്നല്‍ തെറ്റിച്ചതിന് യുവാവിനെ പോലീസ് പിടികൂടിയത്. ഭാര്യയും കുട്ടിയും ഈ സമയം ഇയാള്‍ക്കൊപ്പം ബൈക്കിലുണ്ടായിരുന്നു. താന്‍ ട്രാഫിക് നിയമമൊന്നും തെറ്റിച്ചിട്ടില്ലെന്ന് പറഞ്ഞ് ഇയാള്‍ പോലീസുകാരനുമായി തര്‍ക്കമുണ്ടാക്കി. ഇത് പോലീസ് മുഖവിലയ്‌ക്കെടുത്തില്ല. നിരവധി പേര്‍ നോക്കിനില്‍ക്കേ ഇയാള്‍ പോലീസുകാരന്റെ മുഖത്തടിച്ചു.

പോലീസുകാരനെ കൈവച്ചയാളെ പോലീസും വെറുതെ വിട്ടില്ല. പോലീസ് ഇയാളെ പിടികൂടി മണിക്പൂര്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. സര്‍ക്കാര്‍ ജീവനക്കാരന്റെ ജോലി തടസ്സപ്പെടുത്തിയതിനും മര്‍ദ്ദിച്ചതിനും സെക്ഷന്‍ 186 പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തതായും പോലീസ് അറിയിച്ചു. പിന്നീട് സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചതായും പോലീസ് പറഞ്ഞു.

വീഡിയോ കാണാം:

Ads by Google
Friday 11 Aug 2017 04.21 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW