Monday, October 02, 2017 Last Updated 5 Min 6 Sec ago English Edition
Todays E paper
Ads by Google
Friday 11 Aug 2017 03.36 PM

സ്ത്രീകളുടെ സെക്‌സ് ടോയ്‌സ് ഏറ്റവുമധികം വില്‍ക്കുന്നത് കേരളത്തിലെ ഈ ജില്ലയില്‍

sex toys

തിരുവനന്തപുരം: സ്ത്രീകളുടെ സെക്‌സ് ടോയ് വില്‍പ്പന കേരളത്തിലും വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. thatspersonal.com എന്ന ഓണ്‍ലൈന്‍ സൈറ്റ് നടത്തിയ സര്‍വേ വിവരങ്ങളില്‍ നിന്നുമാണ് ഇക്കാര്യം പുറത്ത് വന്നത്. ഇന്ത്യയില്‍ സ്ത്രീ-പുരുഷ ഭേദമില്ലാതെ സെക്‌സ് ടോയ് ഉപയോഗിക്കാന്‍ ഇഷ്ടപ്പെടുന്നവരുണ്ടെന്നാണ് സര്‍വേ ഫലം.

ഈ സൈറ്റിലൂടെ ഓണ്‍ലൈനായി സെക്‌സ് ടോയ് വാങ്ങിയവരുടെ കണക്കുകളെ അടിസ്ഥാനമാക്കിയാണ് സര്‍വേ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഈ സൈറ്റില്‍ ഓര്‍ഡര്‍ ചെയ്ത് സെക്‌സ് ടോയ് വാങ്ങിയ 80,000 പേരുടെ ഡാറ്റാ സര്‍വേയ്ക്കായി ഉപയോഗിച്ചു. കഴിഞ്ഞ 52 മാസത്തെ ട്രാഫിക് പ്രകാരമുള്ള കണക്കാണ് പരിശോധിച്ചത്. സൈറ്റില്‍ നിന്നും ടോയ്‌സ് വാങ്ങുന്നവരില്‍ 62 ശതമാനം പേര്‍ പുരുഷന്‍മാരാണ്. 38 ശതമാനം പേര്‍ സ്ത്രീകളും.

ബറോഡ, പൂനെ, തിരുവനന്തപുരം എന്നിവടങ്ങളിലെ സ്ത്രീകളാണ് സെക്‌സ് ടോയ്‌സ് വാങ്ങുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത്. ഈ മൂന്ന് സ്ഥലങ്ങളിലും പുരുഷന്‍മാരേക്കാള്‍ കൂടുതലായി സെക്‌സ് ടോയ് വാങ്ങുന്നത് സ്ത്രീകളാണ്. മഹാരാഷ്ട്രയിലുള്ളവരാണ് ഏറ്റവുമധികം സെക്‌സ് ടോയ്‌സ് വാങ്ങുന്നത്. പിന്നാലെ ആന്ധ്രപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളുമുണ്ട്.

Ads by Google
Advertisement
Ads by Google
Ads by Google
TRENDING NOW