തിരുവനന്തപുരം: മന്ത്രിമാരും എംഎല്‍എമാരും പ്രമുഖ സിപിഎം നേതാക്കളും പോലീസ് ഉന്നതരും ഉള്‍പ്പെട്ട വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് പോസ്റ്റ് ചെയ്യപ്പെട്ട അശ്ളീല വീഡിയോയുടെ പേരില്‍ തലസ്ഥാനത്ത് വിവാദം പുകയുന്നു. 24 സെക്കന്റ് നീളുന്ന യുവതിയുടെ അശ്ളീല വീഡിയോയുടെ ഉറവിടം തേടിയുള്ള അന്വേഷണവും തുടങ്ങി. വീഡിയോയുടെ പേരില്‍ ഒരു സിപിഎം ജില്ലാ നേതാവിനെയും ഒരു കോണ്‍ഗ്രസ് എംഎല്‍എ യെയും ഒരു സ്വതന്ത്ര എംഎല്‍എയെയും അഡ്മിന് ഗ്രൂപ്പില്‍ നിന്നും പുറത്താക്കിയതായിട്ടാണ് ഏറ്റവും പുതിയ വിവരം.
വീഡിയോയുടെ ഉറവിടം തേടിയുള്ള അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തി നില്‍ക്കുകയാണ്. ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു ഗ്രൂപ്പിലേക്ക് വീഡിയോ എത്തിയത്. പാര്‍ട്ടി പത്രത്തിലെ സ്റ്റാഫ് അംഗമാണ് വീഡിയോ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തത്. തനിക്ക് മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ നിന്നുമാണ് വീഡിയോ കിട്ടിയതെന്നും അത്യാധുനിക മൊബൈല്‍ ഉപയോഗിക്കുന്നതിലെ സാങ്കേതിക പരിചയക്കുറവ് മൂലം വീഡിയോ ഗ്രൂപ്പിലേക്ക് അറിയാതെ പോസ്റ്റ് ചെയ്യപ്പെട്ടു പോയതാണെന്നുമാണ് ഇദ്ദേഹം പറഞ്ഞിരിക്കുന്ന ന്യായീകരണം. ഇതോടെയാണ് മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിന്റെ മേലേക്ക് സംശയത്തിന്റെ കണ്ണ് വന്നത്.
എന്തായാലും അന്വേഷണം ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നീണ്ടിരിക്കുകയും ഓഫീസിലെ മുഖ്യമന്ത്രിക്ക് എഴുത്തുകുത്തുകള്‍ തയ്യാറാക്കി കൊടുക്കുന്ന ചില അടുപ്പക്കാരിലേക്കും എത്തിയിരിക്കുകയാണ്. ഇവരില്‍ ഒരാളില്‍ നിന്നും വിശദീകരണവും ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഗ്രൂപ്പില്‍ പലരും വിവരം അറിഞ്ഞത് അഡ്മിന് ഗ്രൂപ്പിലുണ്ടായിരുന്ന ചില നേതാക്കളെ വീഡിയോയുടെ പേരില്‍ പുറത്താക്കിയ വിവരം മനസ്സിലാക്കിയത് മുതലാണ്.