Sunday, October 15, 2017 Last Updated 0 Min 47 Sec ago English Edition
Todays E paper
Ads by Google
Thursday 10 Aug 2017 10.22 AM

അതിരപ്പിള്ളി പദ്ധതി നിര്‍മ്മാണം തുടങ്ങി; കെഎസ്ഇബി

Athirapilly hydel project

തിരുവനന്തപുരം: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുടെ നിര്‍മ്മാണം തുടങ്ങിയതായി കെഎസ്ഇബി. ആദ്യഘട്ടമെന്ന നിലയില്‍ സ്ഥലത്ത് ട്രാന്‍സ്‌ഫോര്‍ നിര്‍മ്മിച്ചു. സ്ഥലത്തേക്ക് വൈദ്യുതി ലൈനും വലിച്ചിട്ടുണ്ടെന്ന് വനം മന്ത്രാലയത്തെ ഔദ്യോഗികമായി അറിയിച്ചു. അതിരപ്പിള്ളി പദ്ധതിയുടെ പരിസ്ഥിതികാനുമതി നഷ്ടമാകാതിരിക്കാനാണ് ഇപ്പോള്‍ നിര്‍മ്മാണം ആരംഭിച്ചത് എന്നാണ് സൂചന.

അതിരപ്പിള്ളി പദ്ധതിയുടെ പ്രാരംഭ നടപടികള്‍ ആരംഭിച്ചുവെന്ന് ഇന്നലെ വൈദ്യുത മന്ത്രി എം.എം.മണി നിയമസഭയില്‍ പറഞ്ഞിരുന്നു. വനേതര പ്രവര്‍ത്തനങ്ങള്‍ക്കു വനഭൂമി ഉപയോഗിക്കാനുള്ള നടപടികള്‍ കെഎസ്ഇബി പൂര്‍ത്തിയാക്കിയെന്നും വി.കെ. ഇബ്രാഹിംകുഞ്ഞ് എംഎല്‍എക്ക് രേഖാമൂലം നല്‍കിയ മറുപടിയില്‍ മന്ത്രി വ്യക്തമാക്കിയിരുന്നു.

അതിരപ്പിള്ളി പദ്ധതിയുമായി ബന്ധപ്പെട്ട മറ്റു പ്രവര്‍ത്തനങ്ങല്‍ പുരോഗമിക്കുകയാണ്. സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റിയും സെന്‍ട്രല്‍ വാട്ടര്‍ കമ്മിഷനും നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഈ പദ്ധതി സംസ്ഥാനത്തിന് ഗുണകരമാണ് എന്നാണ് കണ്ടെത്തിയിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

പാരിസ്ഥിതിക അനുമതി അവസാനിക്കുന്ന ജൂലൈ 18ന് മുന്‍പ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയില്ലെങ്കില്‍ പാരിസ്ഥിതീകാനുമതി റദ്ദാക്കപ്പെടാനും പുതിയ അപേക്ഷ നല്‍കേണ്ടതായും വരും. ഇത് ഒഴിവാക്കുന്നതിനാണ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, മന്ത്രി നിയമസഭയില്‍ പറഞ്ഞ കാര്യങ്ങള്‍ സര്‍ക്കാര്‍ നിലപാടായി കാണുന്നില്ലെന്ന് ചാലക്കുടിപ്പുഴ സംരക്ഷണ സമിതി പ്രതികരിച്ചിരുന്നു. കടകംപള്ളി സുരേന്ദ്രന്‍ വൈദ്യുതി മന്ത്രിയായിരുന്നപ്പോള്‍ പദ്ധതി നടപ്പിലാക്കും എന്ന് പറഞ്ഞിരുന്നു.

Ads by Google
Advertisement
Thursday 10 Aug 2017 10.22 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW