Tuesday, December 12, 2017 Last Updated 3 Min 34 Sec ago English Edition
Todays E paper
Ads by Google
Thursday 10 Aug 2017 10.26 AM

മുരുകന്റെ മരണം കേരളത്തിന് അപമാനം: മാപ്പു ചോദിക്കുന്നതായി മുഖ്യമന്ത്രി

Murugan

തിരുവനന്തപുരം: ആശുപത്രികളുടെ അനാസ്ഥയെ തുടര്‍ന്ന് ചികിത്സ കിട്ടാതെ മരിച്ച തമിഴ്‌നാട് സ്വദേശി മുരുകന്റെ കുടുംബത്തോട് കേരളം മാപ്പുചോദിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുരുകന്റെ മരണം കേരളത്തിന് അങ്ങേയറ്റം അപമാനമാണ്. ഉന്നതമായ പരിശോധന ഇക്കാര്യത്തില്‍ നടത്തും. ചികിത്സ കാര്യങ്ങളില്‍ വേണമെങ്കില്‍ നിയമനിര്‍മ്മാണം നടത്താനോ നിയമഭേദഗതിക്കോ സര്‍ക്കാര്‍ തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുരുകന് ചികിത്സ നല്‍കാതിരുന്ന കൊല്ലത്തെ സ്വകാര്യ ആശുപത്രികള്‍ ഗുരുതരമായ വീഴ്ചയാണ് വരുത്തിയത്. ഇക്കാര്യത്തില്‍ കേസന്വേഷണം പുരോഗമിക്കുന്നതായും ആരോഗ്യമന്ത്രി കെ.കെ ഷൈലജ അറിയിച്ചു. പകര്‍ച്ചപ്പനി വിഷയത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസില്‍ മറുപടി നല്‍കുകയായിരുന്നു ഇരുവരും.

കഴിഞ്ഞ ദിവസമാണ് ബൈക്ക് അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ മുരുകന്‍ ചികിത്സ ലഭിക്കാതെ മരിച്ചത്. മൂന്നു സ്വകാര്യ ആശുപത്രികളും തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ആശുപത്രി അധികൃതരും കൈയൊഴിഞ്ഞതോടെയാണ് അത്യാസന്ന നിലയിലായ തമിഴ്‌നാട്‌ സ്വദേശിക്കു ദാരുണാന്ത്യമുണ്ടായത്. ഏഴര മണിക്കൂറോളം ആംബുലന്‍സില്‍ മരണത്തോടു മല്ലിട്ട തിരുനെല്‍വേലി സ്വദേശി മുരുകന്‍(30) ഒടുവില്‍ വിധിക്കു കീഴടങ്ങുകയായിരുന്നു

Ads by Google
Ads by Google
LATEST NEWS
TRENDING NOW