Tuesday, December 12, 2017 Last Updated 4 Min 47 Sec ago English Edition
Todays E paper
Ads by Google
Thursday 10 Aug 2017 08.41 AM

കനയ്യ കുമാറിന് നേരെ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ ആക്രമണം

Kanhaiya Kumar,

ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാറിന് നേരെ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ ആക്രമണം. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ വച്ചാണ് ആക്രമണം നടന്നത്. എഐവൈഎഫ്- എഐഎസ്എഫ് സേവ് ഇന്ത്യ, ചെയ്ഞ്ച് ഇന്ത്യ-ലോംഗ് മാര്‍ച്ച് നയിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്.

ഇന്‍ഡോറിലെ ഒരു സ്വകാര്യ ഹാളില്‍ വെച്ചായിരുന്നു പരിപാടി. ഇവിടേക്ക് പ്രകടനമായി എത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പരിപാടിക്കെത്തിയ പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു. ഇതിന് ശേഷം കനേയ്യ കുമാറിനേയും ആക്രമിക്കുകയായിരുന്നു.

പോലീസ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തി വീശി. തുടര്‍ന്ന്, ആര്‍എസ്എസ് പ്രവര്‍ത്തകരെ പിരിച്ചുവിട്ട ശേഷമാണ് യോഗം ആരംഭിച്ചത്. കാറുകള്‍ക്ക് നേരെ കല്ലേറു നടത്തുകയായിരുന്നുവെന്ന് വ്യാപം കുംഭകോണം വെളിപ്പെടുത്തിയ ഡോ. ആനന്ദ് റായ് പറഞ്ഞു.

ഭാരത് സ്വാഭിമാന്‍ മഞ്ച്, ഹിന്ദു രാഷ്ട്രവാദി സന്‍ഗതന്‍ എന്നി സംഘടനകളുടെ പ്രവര്‍ത്തകരാണ് കനേയ്യയുടെ നേര്‍ക്ക് ആക്രമണം അഴിച്ചുവിട്ടത്. വാഹനങ്ങള്‍ നശിപ്പിച്ചതിന് ആരും പരാതി നല്‍കിയില്ലെന്ന് വിജയ നഗര്‍ പോലീസ് പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW