Friday, November 17, 2017 Last Updated 3 Min 8 Sec ago English Edition
Todays E paper
Ads by Google
Thursday 10 Aug 2017 01.55 AM

ഐ.ടി.ബി.പിയില്‍ 303 കോണ്‍സ്‌റ്റബിള്‍

ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസില്‍ കോണ്‍സ്‌റ്റബിള്‍ ട്രേഡ്‌മാന്‍ തസ്‌തികയിലെ 303 ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. ടെയ്‌ലര്‍, ഗാര്‍ഡ്‌നര്‍, കോബ്ലര്‍, വാട്ടര്‍കാരിയര്‍, സഫായ്‌ കര്‍മചാരി, കുക്ക്‌, വാഷര്‍മാന്‍, ബാര്‍ബര്‍ വിഭാഗങ്ങളിലാണ്‌ അവസരം. ഗ്രൂപ്പ്‌ സി നോണ്‍ ഗസറ്റ്‌ഡ്, നോണ്‍ മിനിസ്‌റ്റീരിയല്‍ തസ്‌തികയാണിത്‌. സ്‌ത്രീകള്‍ക്കും അപേക്ഷിക്കാം. ഓണ്‍ലൈനായാണ്‌ അപേക്ഷിക്കേണ്ടത്‌.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്‌റ്റംബര്‍ ഏഴ്‌.
യോഗ്യത: ടെയ്‌ലര്‍, ഗാര്‍ഡ്‌നര്‍, കോബ്ലര്‍: പ ത്താംക്ലാസ്‌ ജയം. ബന്ധപ്പെട്ട ട്രേഡില്‍ രണ്ടു വര്‍ഷം പ്രവൃത്തിപരിചയം അല്ലെങ്കില്‍ ഐ.ടി .ഐ/വൊക്കേഷണല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍നിന്നു നേടിയ ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റും ഒരു വര്‍ഷം പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ഐ.ടി.ഐയില്‍നിന്നു ബന്ധപ്പെട്ട ട്രേഡില്‍ നേടിയ ദ്വിവത്സര ഡിപ്ലോമ ഉണ്ടായിരിക്കണം. പ്രായം: 18-23 വയസ്‌.
വാട്ടര്‍ കാരിയര്‍, സഫായ്‌ കര്‍മചാരി, കുക്‌, വാഷര്‍മാന്‍, ബാര്‍ബര്‍: പത്താംക്ലാസ്‌ ജയം. പ്രായം: 18-25 വയസ്‌.
ശാരീരിക അളവു പരിശോധന കായികക്ഷ മതാ പരീക്ഷ, ട്രേഡ്‌ ടെസ്‌റ്റ്, എഴുത്തുപരീക്ഷ എന്നിവയുടെ അടിസ്‌ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്‌. വൈദ്യപരിശോധനയുണ്ടാകും. അപേക്ഷാഫീസ്‌: 100 രൂപ. എസ്‌.സി/എസ്‌.ടി വിഭാഗക്കാര്‍ക്കും സ്‌ത്രീകള്‍ക്കും വിമുക്‌ത ഭടന്മാര്‍ക്കും ഫീസില്ല. അപേക്ഷിക്കേണ്ടവിധം: www.recrutment.itbpolice.in എന്ന വെബ്‌സൈ റ്റ്‌ വഴിയാണ്‌ അപേക്ഷിക്കേണ്ടത്‌. വിശദവിവര ങ്ങള്‍ വെബ്‌സൈറ്റില്‍.
39 ഫീല്‍ഡ്‌ അമ്യുണിഷന്‍
ഡിപ്പോയില്‍ 320 ഒഴിവ്‌
പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള 39 ഫീല്‍ഡ്‌ അമ്യൂണിഷന്‍ ഡിപ്പോയില്‍ വിവിധ തസ്‌തികകളിലെ ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. 320 ഒഴിവുകളുണ്ട്‌. ട്രേഡ്‌സ്മാന്‍ മേറ്റ്‌, ഫയര്‍മാന്‍ തസ്‌തികകളിലാണ്‌ ഒഴിവു കള്‍. ട്രേഡ്‌മാന്‍മേറ്റ്‌ തസ്‌തികയില്‍ മാത്രം 316 ഒഴിവുകളുണ്ട്‌.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്‌റ്റ് 19. വിശദവിവരങ്ങള്‍ക്ക്‌ വെബ്‌സൈറ്റ്‌: www.inidan army,nic.in

Ads by Google
Thursday 10 Aug 2017 01.55 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW