Thursday, June 28, 2018 Last Updated 24 Min 3 Sec ago English Edition
Todays E paper
Ads by Google
Wednesday 09 Aug 2017 07.49 PM

കശാപ്പുശാലയില്‍ ചെന്നു കയറും പോലെയാണ് പല ആശുപത്രികളിലും അകപ്പെട്ടാല്‍: ആശുപത്രിയില്‍ നിന്നു നേരിട്ട അനുഭവം പങ്കുവച്ചു കല ഷിബു

uploads/news/2017/08/135393/kala.jpg

സ്വകാര്യ ആശുപത്രികളിലെ അനുഭവം പങ്കുവച്ച് കല ഷിബു. കേരളത്തിലെ ഡോക്ടര്‍മാര്‍ മനുഷ്യത്വം എന്താണ് എന്നു പഠിച്ചിട്ടില്ല എന്നു കല ഷിബു സ്വന്തം അനുഭവത്തില്‍ നിന്നു പറയുന്നു. ചില ആശുപത്രികളില്‍ അകപ്പെട്ടാല്‍ കശാപ്പുശാലകളില്‍ ചെന്നു കയറും പോലെയാണ്. ഫേസ്ബുക്കില്‍ കൂടിയാണ് ഇവര്‍ സ്വന്തം അനുഭവം പങ്കുവച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം.

എന്റെ അമ്മയുടെ കാലിനു ഓപ്പറേഷൻ വേണ്ടി വന്നിരുന്നു...
ബാംഗ്ലൂർ ഒരു ആശുപത്രിയിൽ നടത്തി..
അത് ചെയ്ത മലയാളി അല്ലാത്ത ഡോക്ടർ , അദ്ദേഹത്തിന്റെ കാര്യം എത്ര വട്ടം ഒരു ദിവസം 'അമ്മ പറയുന്നു എന്നറിയില്ല..
കാണപ്പെടാത്ത ദൈവവും കാണപ്പെടുന്ന സ്നേഹവുമായി ആ ദിവസങ്ങളിൽ അദ്ദേഹം കൊടുത്ത കരുതൽ ,സ്നേഹം ഒക്കെ എത്ര കേട്ടാലും എനിക്കും മതി വരാറില്ല..
വേദന കൊണ്ട് പുളയുമ്പോൾ , വേദനിക്കുന്നോ അമ്മേ എന്ന് സഹാനുഭൂതിയോടെ ചോദിക്കുമായിരുന്നു എന്നും..
കാണുമ്പോഴൊക്കെ 'അമ്മ അദ്ദേഹത്തെ വണങ്ങും എന്നും പറയും..
ദൈവത്തെ കാണും പോലെ ആയിരുന്നു മുന്നിൽ വരുമ്പോ..
എത്ര പറഞ്ഞാലും അമ്മയ്ക്ക് .തീരില്ല ...
മലയാളി അല്ലാത്ത ആ ഡോക്ടർ ന്റെ മഹത്വം...മനസ്സിൽ അങ്ങനെ പതിഞ്ഞു
പ്രത്യേകിച്ച് , കേരളത്തിലെ ചില ഡോക്ടർ മാരുടെ ചികിത്സ കിട്ടിയ ശേഷം അദ്ദേഹത്തിനെ കണ്ടതും കൊണ്ട്..!
കേരളത്തിലെ എല്ലാ ഡോക്ടർ മാരും നല്ലതാണു...,
പക്ഷെ , ചിലർ !!
മനുഷ്യത്വം എന്തെന്ന് എന്ത് കൊണ്ട് അവർ പഠിച്ചില്ല..പഠിക്കുന്നില്ല എന്ന് തോന്നാറുണ്ട്..
ബുദ്ധി വൈഭവം കൂടിയാൽ മനസ്സ് ഇത്ര കറുത്ത് പോകുമോ..?
കശാപ്പു ശാലയിൽ ചെന്ന് കേറും പോലെ ആണ് പല ആശുപത്രിയിലും അകപ്പെട്ടാൽ..
എന്നാൽ , അതിനു തക്ക സൗകര്യങ്ങൾ ലഭ്യവുമല്ല..!
ഞാറാഴ്ച്ച എന്ന ദിവസം ഉണ്ടേൽ...അന്ന് രോഗിയുടെ വിധി പോലെ ഇരിക്കും കാര്യങ്ങൾ..
താൻ ചികിൽസിച്ചു കൊണ്ട് ഇരിക്കുന്ന രോഗിക്കു ഞാറാഴ്ച്ച ദിവസം ഒന്നും സംഭവിക്കില്ല..എന്ന് ഉറപ്പുണ്ടോ..?
ആ ഉറപ്പിലാകുമോ യാതൊരു ദാക്ഷണ്യവുമില്ലാതെ , എട്ടും പൊട്ടും തിരിയാത്ത ജൂനിയർ ഡോക്ടർ മാരെ ഏല്പിച്ചിട്ടു മാറി നില്കുന്നത്..?
മനുഷ്യരാണ്..!
ഡോക്ടർ മാർക്കും അവരുടെ ആവശ്യങ്ങൾ ഉണ്ട്..
പക്ഷെ , അവർ ഇടപെടുന്നത് മനുഷ്യ ജീവിതങ്ങൾ ആണ്..
അത് നിസ്സാരവത്കരിച്ചു , മാറി നിൽക്കുകയും , വിളിക്കുമ്പോൾ അസഹ്യത പ്രകടിപ്പിക്കുകയും ചെയ്യുന്ന ഡോക്ടറിന് മനസ്സ് എന്ന് പറയാൻ ഒന്നുമില്ല എന്നാണ് കരുതേണ്ടത്..
ഇത്തരം മനോഭാവം ഉള്ള ഡോക്ടർ മാർ പെരുകുന്നു..
സമൂഹത്തിൽ അവർക്കുള്ള പ്രത്യേക സ്ഥാനം ആകാം അതിനു കാരണം,!.
രോഗിയായി മുന്നിൽ ചെല്ലുന്നവനെ ചവിട്ടി അരച്ചാലും സഹിച്ചേ പറ്റൂ...
ജീവൻ ആണല്ലോ വലുത്..!
എന്റെ അടുത്ത് വരുന്ന ഓരോ മാതാപിതാക്കളോടും ചോദിക്കാറുണ്ട്..
എന്ത് കൊണ്ട് നിങ്ങൾ മക്കളുടെ ബുദ്ധിയെ കുറിച്ച് മാത്രം ആകുലർ ആകുന്നു എന്ന്..
അവരുടെ വൈകാരിക തലത്തിനെ കുറിച്ച് ചിന്തിക്കണം..
പ്രത്യേകിച്ച്നാളത്തെ ഡോക്ടർ ആക്കാൻ ഉഴിഞ്ഞു വെച്ചിട്ടുള്ളവരെ...
ഡോക്ടർ നെ കാണുന്ന രോഗിക്കു , ഭയം ഇരട്ടിക്കുക അല്ല വേണ്ടത്..
ചിരിച്ച മുഖം ഉള്ള ഡോക്ടർ സൗമ്യനായി സംസാരിക്കുമ്പോൾ തന്നെ രോഗിയുടെ പകുതി അസുഖം മാറും..
കാൻസർ സെന്ററിലെ ട്രെയിനിങ് സമയത്തു , ഗംഗാധരൻ ഡോക്ടർ ഓരോ രോഗിയെയും സമീപിക്കുന്നത് ഇന്നും എന്റെ ഓർമ്മയിൽ ഉണ്ട്..
കുസുമം മാഡത്തിന്റെ മുന്നിൽ മണിക്കൂറു ഇരിക്കുന്ന കുഞ്ഞുങ്ങളുടെ മാതാപിതാക്കളോട് അവർ കാണിക്കുന്ന ക്ഷമ കണ്ടിട്ടുണ്ട്..
മനുഷ്യത്വം വളരാനുള്ള വാജീകരണം നൽകേണ്ട ചില ഡോക്ടർ മാരെ കാണുമ്പോൾ ഇവരെ ഒക്കെ മനസാ നമിച്ചു പോകും...
കാശുണ്ടാക്കിക്കോ..
പക്ഷെ , ഒരൽപം സേവനമനോഭാവം കൂടി ആയി നിന്നാൽ അതൊരു പുണ്യം തന്നെ ആണ്..!
കൊള്ളയടിക്കുന്ന ആശുപത്രികളിലെ വൃത്തിഹീനത ബന്ധപ്പെട്ടവർ ഒന്ന് ഇടയ്ക്കിടെ നോക്കണം..
പരിശോധിക്കണം..!
വകുപ്പ് മന്ത്രി ഒരൽപം സമയം കണ്ടെത്തി ഒരു മിന്നൽ പര്യടനം ഈ സ്വകാര്യ ആശുപത്രികളിൽ നടത്തണം..
കാണാം , അപ്പോൾ അവിടത്തെ ദയനീയാവസ്ഥ...
ദൂരെ നിന്നും ഭക്ഷണം കൊണ്ട് വരാൻ നിവൃത്തിയില്ലാത്ത രോഗികൾ ആശ്രയിക്കുന്ന കാന്റീൻ , അതിന്റെ ഉള്ളിൽ കടന്നാൽ അത് വരെ ഇല്ലാത്ത അസുഖങ്ങൾ കൂടി ഉണ്ടാകും..
ബാത്റൂമുകൾ , വൃത്തിയാക്കണമെങ്കിൽ ചിക്കിലി അധികം കൊടുക്കണം ചെയ്യുന്നവർക്ക്..
കൊടുക്കാം എന്ന് വെയ്ക്കാം..
.എന്നാൽ ചെയ്യാൻ ആളുണ്ടോ..?
എന്ത് കൊണ്ടാണ് ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന ഡോക്ടർമാർ
ഇത്തരം കാര്യങ്ങളെ അവഗണിക്കുന്നത്..
എന്ത് കൊണ്ട് ഒറ്റ കെട്ടായി മാനേജ്‌മന്റ് നോട് ഇതിനു എതിരെ പ്രതികരിക്കുന്നില്ല..?
തന്റെ രോഗിയോടു ഒരു ഡോക്ടറിനുള്ള ഉത്തരവാദിത്വം അവിടെ ചെന്ന് കേറുന്ന സമയം മുതൽ തുടങ്ങുക ആണ്...
വൈകാരികമായ ആശ്രയവും ആശ്വാസവും തീർച്ചയായും നൽകണം..
അത് രോഗിയുടെ അവകാശം ആണ്..
പ്രകടനം നടത്താൻ അല്ലാതെ ,ഇതിനൊക്കെ എതിരെ പ്രതികരിക്കാൻ ,ആരുണ്ട്..?
ചികിത്സ നിഷേധിച്ചു മരണപ്പെട്ട മുരുകനെ പോലെ എത്ര പേര്..!
ആശുപത്രികളുടെ ഉടമകൾ ഭൂമിയിലെ രാജാക്കന്മാർ ആണെങ്കിൽ..
പരാതി പെട്ടാൽ കൂടി
ആരെ സംരക്ഷിക്കണം ആരെ സംഹരിക്കണം എന്നറിയാതെ
നിയമവും പകച്ചു പോകും..!

Ads by Google
Wednesday 09 Aug 2017 07.49 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW