Monday, July 23, 2018 Last Updated 56 Min 15 Sec ago English Edition
Todays E paper
Ads by Google
Wednesday 09 Aug 2017 03.51 PM

ചോക്‌ലേറ്റുകളോട് പ്രിയം

''ചോക്‌ലേറ്റുകള്‍ കഴിക്കുന്ന ഒരാളാണ് കാജല്‍. ശരീരത്തിന് അല്‍പ്പം ദോഷമാണെങ്കിലും താരത്തിന് ചോക്‌ലേറ്റില്ലാത്ത ജീവിതമില്ല. ''
uploads/news/2017/08/135370/Weeklynetcafe090817.jpg

അഭിനയം പാഷനായി കൊണ്ടു നടന്ന് സിനിമയിലെത്തിപ്പെട്ട നടിയാ.ണ് കാജല്‍ അഗര്‍വാള്‍. പഞ്ചാബികുടുംബത്തിലാണ് താരം ജനിച്ചു വീണത്. കന്നിച്ചിത്രമായ ലക്ഷ്മികല്യാണം സാമ്പത്തികമായി വിജയിച്ചില്ലെങ്കിലും കാജലിന്റെ വേഷം ശ്രദ്ധിക്കപ്പെട്ടു.

വിജയ്, സൂര്യ, മഹേഷ് ബാബു, രാംചരണ്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിച്ച ഈ താരത്തിന്റെ പ്രതിഫലം ഞെട്ടിപ്പിക്കുന്നതാണ്. സിനിമയ്ക്കും കഥാപാത്രത്തിനും വേണ്ടി ഏതുതരത്തിലുള്ള കഷ്ടപ്പാട് സഹിക്കാനും ഈ താരം തയ്യാറാണ്.

സെലക്ടീവാണ്, എപ്പോഴും


കഥ, സംവിധായകന്‍. നിര്‍മ്മാതാവ് എന്നിങ്ങനെയുള്ള ഘടകങ്ങള്‍ നോക്കിയാണ് കാജല്‍ തനിക്ക് വരുന്ന പ്രോജക്ട് സ്വീകരിക്കുന്നത്. അല്ലാത്തപക്ഷം താരം സിനിമകള്‍ സ്വീകരിക്കില്ല.

എന്നാല്‍ എസ്.എസ്. രാജമൗലിയുടെ സിനിമയാണെങ്കില്‍ കഥ കേള്‍ക്കുന്നതിന് മുമ്പ് തന്നെ താരം സമ്മതിക്കും. കാരണം, ചെയ്ത സിനിമകളൊക്കെ പരാജയമായ സമയത്ത് ധീരയിലൂടെ മികച്ച വേഷം തനിക്ക് നല്‍കുകയും ഒരു നടിയെന്ന നിലയില്‍ തന്നെ ആളുകള്‍ അറിഞ്ഞുതുടങ്ങിയതും സംവിധായകന്‍ രാജമൗലി കാരണമാണ്.

അതിനാല്‍ തന്നെ കഥയുടെയോ നടന്റെയോ പേര് നോക്കേണ്ട ആവശ്യമില്ലെന്നും താരം അഭിപ്രായപ്പെടുന്നു. ഒരു പക്ഷേ സംവിധായകന്‍ പുതുമുഖമാണെങ്കില്‍ കഥയില്‍ താരത്തിന്റെ പ്രാധാന്യം നോക്കിയാകും കാജല്‍ ആ പ്രോജക്ട് സ്വീകരിക്കുക.

പ്രതിഫലത്തില്‍ കോംപ്രമൈസില്ല


കഥാസന്ദര്‍ഭം ആവശ്യപ്പെടുന്ന ഗ്ലാമറസ് സീനുകളില്‍ അഭിനയിക്കാനും കാജലിന് മടിയില്ല. സിനിമയില്‍ വന്ന സമയത്ത് നടന്മാരുമായി ഇഴുകിച്ചേര്‍ന്ന് അഭിനയിക്കുക, മോശമായ ഡ്രസ്സിംഗ് തുടങ്ങിയ കാര്യങ്ങളിലെല്ലാം എതിരഭിപ്രായം പ്രകടിപ്പിച്ച നടിയായിരുന്നു കാജല്‍.

അവസരങ്ങള്‍ കുറഞ്ഞുതുടങ്ങിയപ്പോള്‍ തന്റെ ചിന്താഗതി തെറ്റാണെന്നും ഗ്‌ളാമറസ് വേഷങ്ങളില്‍ മാത്രമേ പിടിച്ചു നില്‍ക്കാന്‍ പറ്റൂവെന്നും സിനിമാരംഗത്തെ ഒരു സുഹൃത്ത് താരത്തെ ഉപദേശിച്ചു, അതില്‍ പിന്നെ ആരെയും വെല്ലുവിളിക്കുന്ന രീതിയിലായിരുന്നു കാജലിന്റെ ഗ്‌ളാമര്‍ പരിവേഷം.

ഇതോടെ അവസരങ്ങള്‍ വീണ്ടും തന്നെത്തേടിയെത്തിയപ്പോള്‍ കാജല്‍ പ്രതിഫലമുയര്‍ത്തി. സിനിമ ഏതുമായിക്കോട്ടെ, പ്രതിഫലം കറക്ടായികിട്ടണം, അക്കാര്യത്തില്‍ കാജലിന് നിര്‍ബന്ധബുദ്ധിയുണ്ട്.

ചോക്‌ലേറ്റുകളോട് ഏറെ പ്രിയം


ഭക്ഷണത്തോട് നന്നേ താത്പര്യമുള്ള കൂട്ടത്തിലാണ് കാജല്‍. പഞ്ചാബിലെയും കേരളത്തിലെയും ആഹാരത്തോട് പ്രത്യേകഇഷ്ടമാണ് ഈ താരത്തിന്. എല്ലാത്തിനുമുപരി ഏറ്റവും കൂടുതല്‍ ചോക്‌ളേറ്റുകള്‍ കഴിക്കുന്ന ഒരാളാണ് കാജല്‍.

ഒരു പരിധി വരെ ഇത് ശരീരത്തിന് ദോഷമാണെങ്കിലും താരത്തിന് ചോക്‌ളേറ്റില്ലാത്ത ജീവിതമില്ല. കാജല്‍ എവിടെേപ്പായാലും ചോക്‌ളേറ്റിന്റെ വലിയൊരു ശേഖരം തന്നെ കയ്യിലുണ്ടാവുമെന്നത് സത്യമാണ്. അത് താരവും അംഗീകരിച്ചിട്ടുണ്ട്.

uploads/news/2017/08/135370/Weeklynetcafe090817a.jpg

വിവാദങ്ങളില്‍ തളരില്ല


ബോളിവുഡില്‍ ഒരു സിംഹാസനം വേണമെന്നത് ഏതൊരു താരത്തിന്റെയുംആഗ്രഹമാണ്. അതിനുവേണ്ടി താരങ്ങള്‍ തമ്മില്‍ മത്സരമാണെന്ന് തന്നെ പറയാം. അത്തരമൊരു ഏറ്റുമുട്ടലിന് ഒരുങ്ങിയതാണ് കാജലും.

' ടൂ ലപ് ഷാന്‍ കി കഹാനി' എന്ന ഹിന്ദി ചിത്രത്തില്‍ നായകന്‍ രണ്‍ദീപ് ഹൂഡായുമായിട്ടുള്ള 18 സെക്കന്റ് ദൈര്‍ഘ്യമുള്ള ചുംബനരംഗം സിനിമാലോകത്ത് വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു.

ഈ സീന്‍ നന്നായി അഭിനയിച്ചാല്‍ ഹിന്ദി സിനിമയിലെ താരറാണിയാകുമെന്ന സംവിധായകന്റെ ഉപദേശമാണ് താരത്തെ അത്തരത്തില്‍ അഭിനയിക്കാന്‍ പ്രേരിപ്പിച്ചത്.

എന്നാല്‍ ഈ ചിത്രം സെന്‍സര്‍ബോര്‍ഡിന്റെ കൈയില്‍ എത്തിച്ചേരേണ്ട താമസം, അവര്‍ ആ ചുംബനരംഗം കട്ട്‌ചെയ്തു. അതോടെ സംവിധായകന്റെ കച്ചവടബുദ്ധിയും ബോളിവുഡിലെ റാണിപ്പട്ടം ആഗ്രഹിച്ച താരത്തിന്റെ അവസ്ഥയും കഷ്ടത്തിലായി.

ഇതേതുടര്‍ന്ന് ധാരാളം ഗോസിപ്പുകള്‍ പ്രചരിച്ചുവെങ്കിലും താരം അതിലൊന്നും തളരാതെ പിടിച്ചുനിന്നു. ആര്‍ഭാടജീവിതം നല്ലതാണ്, പക്ഷേ ജോലി ചെയ്തു കിട്ടുന്ന പണം കൊണ്ട് നന്നായിജീവിക്കാനാണ് ഏവരും ഇഷ്ടപ്പെടുന്നത്.

അവരില്‍ ചിലര്‍ ആര്‍ഭാടജീവിതം നയിക്കുന്നു. അതവരുടെ ഇഷ്ടം, എന്നാല്‍ താന്‍ ഒരു സിനിമയ്ക്കു വേണ്ടി മേടിക്കുന്ന പ്രതിഫലത്തിന്റെ പകുതിയും ചാരിറ്റി ട്രസ്റ്റിനായി നീക്കിവയ്ക്കുന്നുണ്ട്.

പലരും ചെയ്യുന്നുണ്ടാകാം, എവിടെയാണെന്ന് വെളിപ്പെടുത്തുന്നവരുമുണ്ട്. എന്നാല്‍ ഒരിക്കലും താനത് വെളിപ്പെടുത്തില്ല എന്നാണ് കാജല്‍ അഭിപ്രായപ്പെടുന്നത്.

വ്യക്തിജീവിതത്തിലെ കാജല്‍


എല്ലാവരെയും ഒരുപോലെ കാണുകയും പെരുമാറുകയും ചെയ്യുന്നയാളാണ് കാജല്‍. ചില വിഷയങ്ങളില്‍ നന്നായി ടെന്‍ഷനടിക്കുന്ന പ്രകൃതക്കാരിയാണ് കാജു എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന കാജല്‍ അഗര്‍വാള്‍.

ഒഴിവുസമയങ്ങളില്‍ പാചകം, യോഗ, നൃത്തം, വായന എന്നിവയ്ക്ക് സമയം കണ്ടെത്താന്‍ താരം മറക്കില്ല എന്നതും ശ്രദ്ധേയമായ കാര്യമാണ്.

ദേവിന റെജി

Ads by Google
Ads by Google
Loading...
TRENDING NOW