Tuesday, October 31, 2017 Last Updated 36 Min 14 Sec ago English Edition
Todays E paper
Ads by Google
Wednesday 09 Aug 2017 03.21 PM

ശ്രീരാമസഹോദരന്മാര്‍

uploads/news/2017/08/135364/joythi090817.jpg

ഈ സന്ദര്‍ഭത്തില്‍ ശത്രുഘ്‌നന്‍ ശ്രീരാമനെ സമീപിച്ചു. ലവണാസുരനെ വധിക്കാന്‍ തനിക്ക് അനുവാദം തരണമെന്നപേക്ഷിച്ചു. സന്തോഷത്തോടെ ശ്രീരാമന്‍ സമ്മതിച്ചു. മധുരയിലെ രാജാവായി ശത്രുഘ്‌നനെ അഭിഷേകം ചെയ്തു.

ശ്രീരാമപാദ സേവ ചെയ്യാന്‍ ശത്രുഘ്‌നന് മാത്രം അവസരം കിട്ടിയില്ല. ലക്ഷ്മണന്‍ പതിനാല് കൊല്ലം വനവാസത്തിലും, രാമരാവണയുദ്ധത്തിലും ശ്രീരാമനെ സേവിച്ചു. ഭരതനാകട്ടെ, പതിനാല് കൊല്ലക്കാലം ഒരു താപസനെപ്പോലെ ക്ലേശങ്ങള്‍ എല്ലാം സഹിച്ച് ശ്രീരാമദാസനായി രാജ്യപരിപാലനം ചെയ്തു.

ശത്രുഘ്‌നന്‍ ശ്രീരാമപാദസേവയ്ക്ക് അവസരം കാത്തിരുന്ന സന്ദര്‍ഭത്തിലാണ്, ച്യവനമഹര്‍ഷിയും കുറച്ച് മുനിമാരുംകൂടി ശ്രീരാമനെ കാണാന്‍ കൊട്ടാരത്തിലെത്തിയത്.

ശ്രീരാമദേവന്‍ മുനിമാരെ യഥാവിധി സ്വീകരിച്ചിരുത്തി. ആഗമനോദ്ദേശ്യം എന്താണെന്ന് ചോദിച്ചു. ച്യവനമഹര്‍ഷി പറഞ്ഞു: ''രാമാ! കൃതയുഗത്തില്‍ മധു എന്ന നാമത്തോടുകൂടിയ അസുരന്‍ ദേവന്മാരേയും ബ്രാഹ്മണരേയും പൂജിച്ചിരുന്നു. അവന്റെ ഭക്തിയില്‍ സന്തുഷ്ടനായി ശിവന്‍ ഒരു ശൂലം നല്‍കി.

ഇതാരുടെ നേരെ പ്രയോഗിച്ചാലും അവര്‍ ഭസ്മമായിത്തീരുമെന്ന വരവും നല്‍കി. ധര്‍മ്മിഷ്ഠനായ മധു ശൂലം ആരുടെ നേരെയും പ്രയോഗിച്ചില്ല. പക്ഷേ, മധുവിന്റെ പുത്രന്‍ ലവണാസുരന്‍ പരമദുഷ്ടനും അതിശക്തിമാനും ആയിരുന്നു. മധുവിന്റെ ശൂലം ഇപ്പോള്‍ ലവണാസുരന്റെ കൈയിലാണ്.

ആ ശൂലമുപയോഗിച്ച് ബ്രാഹ്മണരേയും മുനിമാരേയും ലവണാസുരന്‍ കൊല്ലുകയാണ്. അവന്റെ ഉപദ്രവം സഹിക്കവയ്യാത്തതുകൊണ്ടാണ് അങ്ങയെ ഞങ്ങള്‍ ശരണം പ്രാപിച്ചിരിക്കുന്നത്. രാമാ, ഞങ്ങളെ രക്ഷിച്ചാലും.''

''നിങ്ങള്‍ ഒന്നുകൊണ്ടും ഭയപ്പെടണ്ടാ. ലവണാസുരനെ ഞാന്‍ സംഹരിച്ചുകൊള്ളാം.'' ശ്രീരാമ വചനങ്ങള്‍ കേട്ട് മുനിമാര്‍ സന്തോഷത്തോടെ മടങ്ങിപ്പോയി.ഈ സന്ദര്‍ഭത്തില്‍ ശത്രുഘ്‌നന്‍ ശ്രീരാമനെ സമീപിച്ചു.

ലവണാസുരനെ വധിക്കാന്‍ തനിക്ക് അനുവാദം തരണമെന്നപേക്ഷിച്ചു. സന്തോഷത്തോടെ ശ്രീരാമന്‍ സമ്മതിച്ചു. മധുരയിലെ രാജാവായി ശത്രുഘ്‌നനെ അഭിഷേകം ചെയ്തു.

ലവണാസുരനെ നിഗ്രഹിച്ച്, മധുവനത്തെ മധുരാപട്ടണമാക്കി അവിടുത്തെ രാജാവായി രാജ്യം ഭരിക്കാന്‍ അനുവാദവും ആശീര്‍വാദവും നല്‍കി. പിന്നീട് ശ്രീരാമന്‍ ശത്രുഘ്‌നന് ഒരു ''ദിവ്യാസ്ത്രം'' നല്‍കി.

ലവണനെ ഈ 'ദിവ്യാസ്ത്രം' കൊണ്ട് നിഗ്രഹിക്കണം. ശിവന്‍ മധുവിന് നല്‍കിയ ശൂലം ലവണാസുരന്റെ കൈയില്‍ ഇല്ലാത്ത സന്ദര്‍ഭത്തില്‍ മാത്രമേ അവനെ വധിക്കാന്‍ സാധിക്കുകയുള്ളൂ.'' ഇത്രയും പറഞ്ഞ് ശ്രീരാമന്‍ ശത്രുഘ്‌നനെ യാത്രയാക്കി.

കുറച്ചുകാലങ്ങള്‍ക്കുശേഷം ഒരു ദിവസം നായാട്ടിനിറങ്ങിയ ലവണാസുരന്‍ ശൂലംകൊണ്ടുപോയില്ല. ഈ അവസരം ഉപയോഗിച്ച് ശത്രുഘ്‌നന്‍ 'ദിവ്യാസ്ത്രം' ഉപയോഗിച്ച് ലവണാസുരനെ വധിച്ചു. ജ്യേഷ്ഠനുവേണ്ടി ഒരു സല്‍ക്കര്‍മ്മം ചെയ്യാന്‍ ശത്രുഘ്‌നനും സാധിച്ചു.

ശ്രീരാമന്‍ സാക്ഷാല്‍ വൈകുണ്ഠനാഥനായ മഹാവിഷ്ണുവും ലക്ഷ്മണന്‍ അനന്തനും, ഭരതശത്രുഘ്‌നന്മാര്‍ ശംഖ്, ചക്രവും ആകുന്നു. സദാസമയവും ഭഗവാനോടൊപ്പം എല്ലാ അവതാരങ്ങളിലും പല രൂപങ്ങളിലും ഈ സഹോദരന്മാര്‍ കൂടെ ഉണ്ടായിരുന്നു.

ഉഷാവര്‍മ്മ, പാലക്കാട്

Ads by Google
Advertisement
Advertisement
Ads by Google
TRENDING NOW