Wednesday, January 17, 2018 Last Updated 5 Min 23 Sec ago English Edition
Todays E paper
Ads by Google
Tuesday 08 Aug 2017 08.07 PM

''പാറ്റ'' കൃഷി നടത്തി ഈ വിദ്യാര്‍ത്ഥി മാസം സമ്പാദിക്കുന്ന തുക കേട്ടാല്‍ നിങ്ങള്‍ അമ്പരക്കും

uploads/news/2017/08/135082/cocroch.jpg

വളര്‍ത്തു മൃഗങ്ങള്‍ക്ക് നല്‍കുന്ന പാറ്റയെ കൃഷി ചെയ്ത് ഒരു വിദ്യാര്‍ത്ഥി സമ്പാദിക്കുന്നത് മാസം സമ്പാദിക്കുന്നത് 382473 രൂപയാണ്. തായ്‌വാനിലെ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയായ 20 കാരന്‍ തോങ് ആണ് ഈ കൃഷിക്കാരന്‍. തന്റെ വളര്‍ത്തു മൃഗങ്ങള്‍ക്ക് നല്‍കാനായാണ് തോങ് ആദ്യമായി പാറ്റയെ വാങ്ങുന്നത്. എന്നാല്‍ തനിക്ക് എന്തുകൊണ്ട് പാറ്റയെ വളര്‍ത്തി പുറത്ത് കൊടുത്തു കൂടായെന്ന് തോങ് സ്വയം ചിന്തിക്കുകയായിരുന്നു.

തുടര്‍ന്ന് ഇതിനെ എങ്ങനെ വളര്‍ത്തും എന്ന് പഠിക്കാന്‍ ആരംഭിച്ചു. അതിനായി പാറ്റ കൃഷി വളരെ കാലം കൊണ്ട് നടത്തുന്ന കര്‍ഷകനായ റ്റ്‌സേയെ സമീപിച്ചു. അദ്ദേഹത്തിനോടൊപ്പം ആറുമാസം ചിലഴിച്ച് ഇതേ കുറിച്ച് തോങ് മനസ്സിലാക്കി. അപ്പോഴേക്കും 30,000 മുതല്‍ 40,000 വരെ പാറ്റകളെ തോങ് വളര്‍ത്തിയെടുത്തിരുന്നു. ഇപ്പോള്‍ തോങ് തന്റെ പാറ്റ കൃഷിയിലൂടെ മൂന്ന് ലക്ഷത്തിലധികം രൂപ മാസം സമ്പാദിക്കുന്നുണ്ട്.

ഇൗ കൃഷി അത്ര എളുപ്പമുള്ളതല്ലെന്ന് തോങ് പറയുന്നു. ഭയം മാറ്റി വെച്ചാല്‍ മാത്രമേ ഈ കൃഷി മുന്നോട്ട് കൊണ്ടു പോകാന്‍ സാധിക്കുകയുള്ളൂവെന്നും തോങ് പറയുന്നു. പാറ്റയെ കൊണ്ട മരുന്നുകള്‍ വരെ ചൈനയില്‍ നിര്‍മ്മിക്കുന്നുവെന്ന് തോങ് പറയുന്നു. വീടിന്റെ ചുവരില്‍ കാണുമ്പോള്‍ അടിച്ചു കൊല്ലാതെ വളര്‍ത്തി പുറത്ത് വിറ്റാല്‍ നല്ല വരുമാന സ്‌ത്രോതസ്സാണ് പാറ്റകള്‍ എന്നാണ് തോങ് പറയുന്നത്.

Ads by Google
Tuesday 08 Aug 2017 08.07 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW