Tuesday, August 08, 2017 Last Updated 2 Min 22 Sec ago English Edition
Todays E paper
Tuesday 08 Aug 2017 04.26 PM

കനല്‍ വഴികള്‍ കടന്ന്...

ഇത് ഒരു വിജയകഥയാണ്, വിധിയെ മനസുകൊണ്ട് കീഴടക്കിയ ഒരു സ്ത്രീയുടെ കഥ....
uploads/news/2017/08/135056/thamkminw.jpg

ഉള്‍ക്കരുത്തുകൊണ്ട് മാത്രം ജീവിതത്തെ വിജയിച്ച സ്ത്രീകളുണ്ട്. എല്ലാം നഷ്ടപ്പെട്ട് കാലത്തിന്റെ നീതിന്യായ കോടതിയില്‍ വിധികാത്ത് കിടക്കാതെ ചിതറിപോയതിനെയൊക്കെ തിരികെപ്പിടിച്ചവര്‍. അവരിലൊരാളാണ് തങ്കം മൂസത് എന്ന അറുപത്തിനാലുകാരി.

മുന്നിലെ വഴികളിലെല്ലാം കൂരിരുട്ടാണെങ്കിലും ഒരു നിഴല്‍വെളിച്ചം എവിടെയെങ്കിലും ദൈവം കാട്ടിത്തരും എന്ന പ്രതീക്ഷയുണ്ട് തങ്കത്തിന്. 64-ാം വയസിലും ഉത്തരവാദിത്തങ്ങള്‍ ഏറെയുള്ള അമ്മയാണ് ഇവര്‍.

ജീവിത പ്രാരബ്ദങ്ങള്‍ ഏറെയുണ്ടെങ്കിലും ഒരിക്കലും തങ്കത്തിന്റെ മുഖത്ത് ദു:ഖത്തിന്റെ കരുവാളിച്ചയില്ല. എന്ത് പ്രതിസന്ധികളെയും സമാധാനത്തോടെയും ചെറുപുഞ്ചിരിയോടെയും നേരിടാന്‍ തയാറാണ് അവരിന്ന്. തങ്കം മൂസതിന്റെ ആ ജീവിത കഥയിലേക്ക്....

ജീവിതത്തിലെ വസന്തകാലം...


തങ്കത്തിന്റെ ബാല്യവും കൗമാരവും സ്വപ്നങ്ങളുടെ ചിറകുവിരിച്ചതായിരുന്നു. വൈക്കം കോളശേരി ഇല്ലത്തെ ഇളയ സന്തതി. സെന്റ് തെരേസാസ് കോളജില്‍ പ്രീഡിഗ്രി കഴിഞ്ഞു നില്‍ക്കുമ്പോഴാണ് മണര്‍കാട് മാലം സ്വദേശിയായ ടി.എന്‍ മൂസതിന്റെ വിവാഹാലോചന വരുന്നത്.

നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ഒരുപോലെ പ്രിയങ്കരനായിരുന്നു മൂസത് മാഷ്. അക്കാലത്ത് അദ്ദേഹത്തിന് ചെറിയ ബിസിനസുണ്ടായിരുന്നു.

തങ്കവുമൊത്ത് സന്തോഷത്തോടെ ജീവിക്കുന്നതിനിടയിലാണ് അവരുടെ ജീവിതത്തിലേക്ക് ഇരട്ടിമധുരം പോലെ മറ്റൊരു വാര്‍ത്തയെത്തിയത്. ഒരു കുഞ്ഞ് ജനിക്കാന്‍ പോകുന്നു.

ആ സമയത്തുതന്നെ എന്‍. എസ്. എസ് കോപ്പറേറ്റീവ് കോളജില്‍ അധ്യാപകനായി മൂസത് ജോലിക്ക് കയറി. ചെറിയ രാഷ്ട്രീയ പ്രവര്‍ത്തനവുമുണ്ടായിരുന്നു.

സി.പിഎം അയര്‍ക്കുന്നം ഏരിയാ സെക്രട്ടറി, ജില്ലാസെക്രട്ടറി, കര്‍ഷക സംഘം ജില്ലാസെക്രട്ടറി, അര്‍ബന്‍ ബാങ്കിന്റെ പ്രസിഡന്റ് അങ്ങനെ വീട്ടിലേതുപോലെതന്നെ നാടിന്റെ പ്രവര്‍ത്തനങ്ങളിലും അദ്ദേഹം നിറഞ്ഞുനിന്നു. എല്ലാത്തിനും പിന്‍തുണയുമായി തങ്കവും ചേര്‍ന്നു.

uploads/news/2017/08/135056/thamkminw1.jpg

വിധിയുടെ പോരാട്ടം തുടങ്ങുന്നു...


നന്‍മനിറഞ്ഞ അവരുടെ ജീവിതത്തിലേക്ക് പൊന്‍വെളിച്ചംപോലെ ഒരു പെണ്‍കുഞ്ഞ് പിറന്നു. അഞ്ജു എന്നവള്‍ക്ക് പേരിട്ടു. കുഞ്ഞ് നടക്കാന്‍ തുടങ്ങിയപ്പോള്‍ മുതലാണ് ശ്രദ്ധിച്ചത് അവള്‍ക്ക് കാഴ്ചശക്തിക്ക് പ്രശ്നമുണ്ട്. പല ഡോക്ടര്‍മാരെയും കണ്ടെങ്കിലും ഒന്നും ഫലപ്രദമായില്ല.

ദിവസം തോറും അഞ്ജുവിന്റെ കാഴ്ചശക്തി കുറഞ്ഞുവന്നുകൊണ്ടിരുന്നു. കണ്ണ് മാറ്റിവച്ചാല്‍ ശരിയാകുമെന്ന്് പലരും പറഞ്ഞെങ്കിലും അതുകൊണ്ട് കാര്യമില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി.

കാരണം കണ്ണിന്റെ ലെന്‍സിലേക്ക് വരുന്ന ഞരമ്പുകള്‍ക്കാണ് തകരാറ്. അതിന് ഇതുവരെ ചികിത്സ കണ്ടെത്തിയിട്ടില്ലെത്രേ. കാഴ്ച കുറഞ്ഞുവന്ന് ഒടുവില്‍ തീരെ ഇല്ലാതാകുന്ന അസുഖം.

ആദ്യമൊക്കെ ഹ്രസ്വ ദൃഷ്ടി പോലെ തോന്നിയിരുന്നതുകൊണ്ട് സ്‌കൂളില്‍ ചേ ര്‍ത്തപ്പോള്‍ വലിയ അക്ഷരത്തിലെഴുതി കണ്ണിനടുത്ത് കൊണ്ടുവന്ന് കാണിച്ചുകൊടുത്താണ് അഞ്ജുവിനെ അക്ഷരങ്ങളൊക്കെ പഠിപ്പിച്ചിരുന്നത്.

മകളുടെ കാര്യത്തില്‍ വിഷമം ഉണ്ടായിരുന്നെങ്കിലും അതൊന്നും പുറത്തുകാണിക്കാതെ ധൈര്യവതിയായിത്തന്നെയാണ് അഞ്ജുവിനെ അവര്‍ വളര്‍ത്തിയത്.

TRENDING NOW