Tuesday, September 12, 2017 Last Updated 7 Min 42 Sec ago English Edition
Todays E paper
Tuesday 08 Aug 2017 02.43 PM

തിരിച്ചറിയാം ഔഷധസന്ധ്യങ്ങളെ....

uploads/news/2017/08/135035/ayurvedaplants080817.jpg

കേരളത്തിന്റെ തനത് ഔഷധ സസ്യങ്ങളേ യും അവയുടെ ഉപയോഗങ്ങളെക്കുറി ച്ചും അറിയാം.

കേരളത്തിലെ പ്രധാനപ്പെട്ട ഔഷധസസ്യങ്ങളേതൊക്കെയെന്ന് ഭൂരിഭാഗം പേര്‍ക്കും അറിവുണ്ടാകണമെന്നില്ല. എന്നാല്‍ ഇവയുടെ ഉപയോഗത്തെക്കുറിച്ച് അറിയേണ്ടത് വളരെ അത്യാവശ്യമാണ്.

പലവിധത്തിലുള്ള രോഗങ്ങള്‍ക്കുമുള്ള പ്രതിവിധി ഈ ഔഷധസസ്യങ്ങള്‍ക്കുണ്ട്. പത്ത് വിധത്തിലുള്ള ഔഷധസസ്യങ്ങളും അവയുടെ ഉപയോഗങ്ങളും അറിയാം.

എരുക്ക്


ചൂടുള്ള പ്രദേശങ്ങളിലും തുറസ്സായ സ്ഥലങ്ങളിലും ഏതാനും ഉയരത്തില്‍ സമൃദ്ധമായി വളരുന്ന കുറ്റിച്ചെടിയാണ് എരുക്ക്. എരുക്കിന്റെ കറ പുരട്ടുന്നത് പുഴുപ്പല്ല് അകറ്റാന്‍ സഹായിക്കും.

പാമ്പ് കടിച്ചാലുടന്‍ എരിക്കിന്റെ ഇല പച്ചയ്ക്ക് സേവിച്ചാല്‍ പാമ്പിന്റെ വിഷത്തിന് ശക്തി കുറയും. കൂടാതെ വെള്ള എരിക്കിന്റെ വേര് കാടിയില്‍ അരച്ച് പുരട്ടിയാല്‍ മന്തുരോഗം ശമിക്കും.

പതിമുഖം


കായയില്ലാത്ത വലിയ വൃക്ഷമായ ഇതിന്റെ തടിയ്ക്ക് നല്ല സുഗന്ധമാണ്. രക്തശുദ്ധിക്കും ചര്‍മ്മരോഗങ്ങള്‍ക്കും പതിമുഖം അത്യുത്തമമാണ്.

മലന്തുളസി


പനി, ജലദോഷം, തുമ്മല്‍, കഫക്കെട്ട് എന്നിവയ്ക്ക് നല്ല പ്രതിവിധിയാണ് മലന്തുളസി. ഒരു വേദനസംഹാരി കൂടിയായ മലന്തുളസി കാല്‍വേദന, തലവേദന എന്നിവ മാറാനും ഫലപ്രദമായ ഔഷധമാണ്.

പൂവാംകുരുന്നില


പനി, മലമ്പനി, തേള്‍വിഷം, അര്‍ശസ് എന്നിവയ്ക്കും നേത്ര ചികിത്സയ്ക്കും തലവേദന ശമിക്കാനും പൂവാംകുരുന്നില നല്ലതാണ്.
uploads/news/2017/08/135035/ayurvedaplants080817a.jpg

പെരുംജീരകം


വളരെയേറെ ഔഷധഗുണമുള്ള സുഗന്ധവ്യഞ്ജനമാണ് പെരുംജീരകം. വായുകോപത്തിന് ഉത്തമഔഷധമാണിത്. ജലദോഷം, ബ്രോങ്കൈറ്റിസ്, മൂത്രതടസം എന്നിവയുടെ ശമനത്തിനും ഇത് നല്ലതാണ്.

മുള്ളങ്കി


മൂത്രാശയക്കല്ല് അലിയിച്ചുകളയുവാനുള്ള കഴിവ് മുള്ളങ്കിക്കുണ്ട്. മുള്ളങ്കിയുടെ പൂവ് കഫപിത്തങ്ങളെ ശമിപ്പിക്കും. വാതം, അര്‍ശസ്, എന്നിവയ്ക്ക് ആശ്വാസം ഉണ്ടാക്കും.

കരിംകുറിഞ്ഞി


വാതസംബന്ധമായ അസുഖങ്ങള്‍ക്കുള്ള മരുന്നിലും കുഷ്ഠരോഗചികിത്സയിലും ഔഷധമായി ഉപയോഗിക്കുന്ന ഒരു ഔഷധമാണ് കരിംകുറിഞ്ഞി.

നെല്ലിക്ക


വിറ്റാമിന്‍ സിയുടെ കലവറയാണ് നെല്ലിക്ക. ഇവ ത്രിദോഷങ്ങളെ ശമിപ്പിക്കുകയും പ്രതിരോധശക്തി, ധാതുപുഷ്ടി എന്നിവ വര്‍ദ്ധിപ്പിക്കുകയും ചെയ്യും. നെല്ലിക്കയുടെ കായ, വേര്, തൊലി എന്നിവയും ഔഷധയോഗ്യമാണ്. ശരീരത്തില്‍ സാധാരണയായി ഉണ്ടാകുന്ന ചൊറിച്ചിലും, ചുവന്ന് തടിച്ച തിണര്‍പ്പും ഇല്ലാതാക്കാന്‍ ഉണക്കനെല്ലിക്കയും ചെറുപയറും കൂടി ചൂര്‍ണ്ണമാക്കി നെയ്യില്‍ കുഴച്ചുപുരട്ടുക.

തിപ്പലി


തിപ്പലിയുടെ കായ്കളും വേരുമാണ് ഔഷധയോഗ്യമായ ഭാഗങ്ങള്‍. അര്‍ശസ്, ജീര്‍ണ്ണജ്വരം, ചുമ എന്നീ അസുഖങ്ങള്‍ക്ക് തിപ്പലിപ്പൊടി പാലില്‍ ചേര്‍ത്ത് സേവിക്കുന്നത് ഫലപ്രദമാണ്.

ദഹനശക്തി, ജ്വരം, ആമവാതം, മൂത്രാശയക്കല്ല് എന്നിവയ്ക്ക് തിപ്പലി അത്യുത്തമമാണ്. തിപ്പലി രാത്രി ഒരു ഗ്ലാസ് വെള്ളത്തിലിട്ട് രാവിലെ വെറും വയറ്റില്‍ അരച്ചുകഴിക്കുകയും ആ വെള്ളം കുടിക്കുകയും ചെയ്താല്‍ കൊളസ്ട്രോള്‍ കുറയും.

രേഷ്മ പി.കെ

Ads by Google
Advertisement
Tuesday 08 Aug 2017 02.43 PM
YOU MAY BE INTERESTED
TRENDING NOW