Tuesday, September 12, 2017 Last Updated 3 Min 35 Sec ago English Edition
Todays E paper
Ads by Google
Monday 07 Aug 2017 07.18 PM

ആനയും വാത്തയും തമ്മില്‍ പൊരിഞ്ഞ പോരാട്ടം ; അവസാനം ജയിച്ചതോ

uploads/news/2017/08/134729/elefant.jpg

ഹോഗിള്‍ മൃഗശാലയില്‍ നിന്ന് പുറത്ത് വരുന്ന ഒരു മനോഹര വീഡിയോയാണ് ചര്‍ച്ചയാകുന്നത്. ആകാരം കൊണ്ട് ഭീമാകാരനായ ആനയോട് പോരാടുന്ന ഒരു കുഞ്ഞ് വാത്തയുടെ വീഡിയോയാണ് മൃഗശാല പുറത്ത് വിട്ടിരിക്കുന്നത്. വെള്ളത്തില്‍ കളിച്ച് തിമര്‍ക്കുന്ന ആനയെ വിരട്ടിയോടിക്കാനാണ് വാത്ത ശ്രമിക്കുന്നത്. തിരിച്ച് വെള്ളം ചീറ്റിച്ചും ഭയപ്പെടുത്തിയും വാത്തയെ ഓടിക്കാനാണ് ആനയും ശ്രമിക്കുന്നത്. ഇരുവരുടെയും പോരാട്ടം കണ്ട് മൃഗശാല സന്ദര്‍ശകരും ഉണ്ട്. പല വട്ടം വെള്ളം ചീറ്റിച്ചിട്ടും ഇതൊന്നും തന്നെ ബാധിക്കുന്നേയില്ല എന്ന നിലപാടിലാണ് വാത്ത നില്‍ക്കുന്നത്.

തലയും കുലുക്കി വാത്തയെ ഭയപ്പെടുത്താന്‍ ആന പലപ്പോഴും പിന്‍തിരിഞ്ഞ് പോവുകയും മുന്നോട്ടാഞ്ഞ് എത്തുകയും ചെയ്യുന്നുണ്ട് എന്നാല്‍ ഇതൊന്നും കണ്ടിട്ടും ഓടി മാറാതെ നില്‍ക്കുകയാണ് വാത്ത. ആന പോകുമ്പോള്‍ പുറകെ പോകാനും വാത്ത ശ്രമിക്കുന്നുണ്ട്. വെള്ളം ചീറ്റുമ്പോള്‍ ചിറക് വിരിച്ചാണ് വാത്ത പ്രതിരോധിക്കുന്നത്. അവസാനം ആന പിന്‍തിരിഞ്ഞ് പോകുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്.

Ads by Google
Advertisement
Monday 07 Aug 2017 07.18 PM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW