Tuesday, September 12, 2017 Last Updated 23 Min 50 Sec ago English Edition
Todays E paper
Monday 07 Aug 2017 04.12 PM

ശുഭഫലദായിയായ രത്‌നങ്ങള്‍

uploads/news/2017/08/134703/jyothi070817.jpg

രത്‌നധാരണത്തിലൂടെ മാനസികവും ശാരീരികവുമായ ഊര്‍ജ്ജം നിലനിര്‍ത്താം. ദൈവാധീനം വന്നുചേരും. രത്‌നധാരണത്തിനാവശ്യമായ അടിസ്ഥാന തത്വങ്ങള്‍ ഉള്‍ക്കൊണ്ട് രത്‌നം വിദഗ്ധമായി തെരഞ്ഞെടുത്ത് വിധിപ്രകാരം ധരിച്ചാല്‍ ഭാഗ്യം, ഐശ്വര്യം, സമ്പല്‍സമൃദ്ധി, സമാധാനം എല്ലാം താനേ വന്നുചേരും.

മനുഷ്യനെ ഏറ്റവും കൂടുതല്‍ സന്തോഷിപ്പിക്കുന്ന ഘടകങ്ങളാണ് ഭാഗ്യം, ഐശ്വര്യം, സമ്പദ്‌സമൃദ്ധി, സമാധാനം. ഇവയെല്ലാം എല്ലാ മനുഷ്യനും വിധിക്കപ്പെട്ടതാണെന്നുള്ള സത്യം എല്ലാവരും മനസ്സിലാക്കുന്നില്ല. ഭാഗ്യമെന്ന് പറയുന്നത് ദൈവാധീനമാണ്. ദൈവധീനമെന്ന് പറയുന്നത് നല്ല ചിന്തയും നല്ല പ്രവൃത്തിയുമാണ്. നല്ല ചിന്തയുണ്ടാകുമ്പോള്‍ നല്ല പ്രവൃത്തി ചെയ്യാന്‍ കഴിയുന്നു.

നല്ല പ്രവൃത്തിയുണ്ടാകുമ്പോള്‍ നല്ല ഫലം വന്നുചേരുന്നു. നല്ല ഫലം വന്നുചേരുമ്പോള്‍ ഭാഗ്യത്തിന്റെ വാതില്‍ തുറക്കപ്പെടുന്നു. നമ്മളുടെ ആഗ്രഹങ്ങള്‍ പ്രതീക്ഷിക്കുന്നതിലും മുമ്പ് നമ്മള്‍ അറിയാതെ തന്നെ നമ്മളില്‍ എത്തിച്ചേരുമ്പോഴാണ് ഭാഗ്യമെന്ന് പറയുന്നത്.

ഇങ്ങനെയുള്ള പ്രക്രിയകള്‍ നമ്മളില്‍ ഉണ്ടാകണമെങ്കില്‍ നമ്മളുടെയെല്ലാം ഉള്ളില്‍ ഈശ്വരന്‍ വസിക്കണം. ഈശ്വരന്‍ വസിക്കുക എന്നുപറഞ്ഞാല്‍ മനസ്സിലെ നല്ല ചിന്തകളാണ്. ദുഷ്ടചിന്തകള്‍ എന്നു പറയുമ്പോള്‍ മനസ്സില്‍ സാത്താന്‍ വസിക്കുന്നു എന്നുള്ളതാണ്. നമ്മളില്‍ ഓരോരുത്തരിലും ഈശ്വരന്‍ വസിക്കുന്നു.

നമ്മളുടെ ഉള്ളിന്റെയുള്ളില്‍ ഈശ്വരന്‍ വസിക്കുന്നു. ഈശ്വരനെ തിരിച്ചറിയുകയും ആ ശക്തി ഞാനാണെന്ന ബോധം ഉള്‍ക്കൊള്ളുകയും അതിലൂടെ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്താല്‍ നമ്മളില്‍ അറിയാതെ തന്നെ ഭാഗ്യം വന്നുചേരും. ഇതൊക്കെ ശരിയാണെങ്കില്‍തന്നെയും മനുഷ്യനില്‍ ദുഃഖങ്ങളും പ്രയാസങ്ങളും തടസങ്ങളും ധാരാളമായി വന്നുചേരാറുണ്ട്.

അതിലൂടെ ചിലരെ ശക്തമായ നിരാശയും സങ്കടവും വേട്ടയാടുന്നു. ഈയൊരവസ്ഥ വളരെ ദയനീയമാണ്. ആ സമയങ്ങളില്‍ ഈശ്വരന്‍പോലുമില്ല എന്നെ രക്ഷിക്കാന്‍, ഇത്ര ഭാഗ്യകെട്ടവനാണോ ഞാന്‍ എന്ന തോന്നല്‍ ഉണ്ടാകും.

സത്യത്തില്‍ ഇവയൊക്കെ വെറും തോന്നലുകള്‍ മാത്രമാണ്. ഇതെല്ലാം സാത്താന്‍ നമ്മളെ തോന്നിപ്പിക്കുന്നതാണ്. നമ്മളുടെ ഉള്ളിന്റെയുള്ളില്‍ കുടികൊള്ളുന്ന പോസിറ്റീവ് ഊര്‍ജ്ജത്തെ പുറത്തുകൊണ്ടുവരാനും അതിലൂടെ നിയന്ത്രിതമാക്കുന്ന മനസിനെ നല്ല പ്രവൃത്തിയിലൂടെ ചലിപ്പിക്കുവാനും കഴിഞ്ഞാല്‍ ദൈവാധീനം നിറയുകയും ഭാഗ്യം നിങ്ങളെ തേടി വരികയും ചെയ്യും.

ഇങ്ങനെയൊക്കെ സംഭവിക്കണമെങ്കില്‍ ശക്തമായ മാനസികോര്‍ജ്ജവും ശാരീരികോര്‍ജ്ജവും ഉണ്ടെങ്കിലേ പറ്റൂ. അതിന് ഏറ്റവും ഉത്തമമായ മാര്‍ഗം രത്‌നധാരണം തന്നെയാണ്.

രത്‌നധാരണത്തിലൂടെ മാനസികവും ശാരീരികവുമായ ഊര്‍ജ്ജം നിലനിര്‍ത്താം. ദൈവാധീനം വന്നുചേരും. രത്‌നധാരണത്തിനാവശ്യമായ അടിസ്ഥാന തത്വങ്ങള്‍ ഉള്‍ക്കൊണ്ട് രത്‌നം വിദഗ്ധമായി തെരഞ്ഞെടുത്ത് വിധിപ്രകാരം ധരിച്ചാല്‍ ഭാഗ്യം, ഐശ്വര്യം, സമ്പല്‍സമൃദ്ധി, സമാധാനം എല്ലാം താനേ വന്നുചേരും.

ഗണേശന്‍ എസ്.
ജം കണ്‍സള്‍ട്ടന്റ്

Ads by Google
Advertisement
TRENDING NOW