Tuesday, September 19, 2017 Last Updated 3 Min 35 Sec ago English Edition
Todays E paper
Ads by Google
റെജി ടി. തോമസ്
റെജി ടി. തോമസ്
Monday 07 Aug 2017 03.15 PM

കാര്യക്ഷമതയുള്ള അക്കൗണ്ടന്റുമാരാകാന്‍ അക്കൗണ്ടിംഗ് ടെക്‌നീഷ്യന്‍ കോഴ്‌സ്

uploads/news/2017/08/134692/Weeklyedu070817.jpg

കാര്യക്ഷമതയുള്ള അക്കൗണ്ടന്റുമാരെ വാര്‍ത്തെടുക്കുന്നതിന് വിഭാവനം ചെയ്തിരിക്കുന്ന കോഴ്‌സാണ് സര്‍ട്ടിഫിക്കറ്റ് ഇന്‍ അക്കൗണ്ടിംഗ് ടെക്‌നീഷ്യന്‍ കോഴ്‌സ് (ക്യാറ്റ്).

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ.)യാണ് ഈ കോഴ്‌സ് നടത്തുന്നത്. ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്, വ്യാപാരവ്യവസായ നിയമങ്ങള്‍, കോസ്റ്റ് പ്രിന്‍സിപ്പിള്‍സ് ഉപയോഗിച്ചുള്ള കോസ്റ്റ് സ്‌റ്റേറ്റ്‌മെന്റുകള്‍ തയാറാക്കുന്ന രീതി മുതലായവയാണ് ഈ കോഴ്‌സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇതുകൂടാതെ കമ്പ്യൂട്ടര്‍ പരിശീലനവും, ഓണ്‍ലൈന്‍ റിട്ടേണ്‍ സമര്‍പ്പിക്കാന്‍ പരിശീലനവും, പ്രാക്ടിക്കല്‍ പരിശീലനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് അധിക
തൊഴില്‍ശേഷി ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന അഡീഷണല്‍ സ്‌കിന്‍ അക്വിസിഷന്‍ പ്രോഗ്രാമിന്റെ (അസാപ്) ഭാഗമായി 'ക്യാറ്റ്' കോഴ്‌സ് നടത്തുന്നതു കൂടാതെ ഐ.സി.എ.ഐ.യുടെ കൊച്ചി, കോട്ടയം, തൃശൂര്‍, പാലക്കാട് ചാപ്റ്ററുകളില്‍ ഈ കോഴ്‌സ് നടത്തുന്നുണ്ട്.

ഏതെങ്കിലും ഗ്രൂപ്പില്‍ പ്ലസ്ടുവിന് പഠിക്കുന്നവര്‍ക്കും പ്ലസ്ടു പാസായവര്‍ക്കും ഡിഗ്രിക്ക് പഠിക്കുന്നവര്‍ക്കും ഈ കോഴ്‌സിന് ചേരാം. പ്ലസ്ടു പരീക്ഷ പാസായശേഷമേ ക്യാറ്റ് പരീക്ഷ എഴുതാന്‍ സാധിക്കുകയുള്ളൂ.

അക്കൗണ്ടിംഗ് ക്ലര്‍ക്ക്, അക്കൗണ്ടിംഗ് അസോസിയേറ്റ്, അക്കൗണ്ടന്റ്, ജൂനിയര്‍ ഓഡിറ്റര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കും. തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍, കോ- ഓപ്പറേറ്റീവ് സൊസൈറ്റികള്‍, കോ- ഓപ്പറേറ്റീവ് ബാങ്കുകള്‍, വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ അക്കൗണ്ടന്റുമാരായി ക്യാറ്റ് പാസായവര്‍ക്ക് ജോലിസാധ്യതയുണ്ട്.

ക്യാറ്റ് പാസാകുന്നവര്‍ക്ക് ഐ.സി.എ.ഐ.യുടെ കോസ്റ്റ് ആന്‍ഡ് മാനേജ്‌മെന്റ് അക്കൗണ്ടന്‍സി കോഴ്‌സിന്റെ (സി.എം.എ) ഇന്റര്‍മീഡിയറ്റ് തലത്തില്‍ നേരിട്ടുചേരാം.

ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്, അപ്ലൈഡ് ബിസിനസ് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ലോസ്, സ്റ്റാറ്റിയൂട്ടറി കംപ്ലയന്‍സ്, ഫണ്ടമെന്റല്‍ ഓഫ് കമ്പ്യൂട്ടേഴ്‌സ് എന്നിവയാണ് കോഴ്‌സ് വിഷയങ്ങള്‍.

കോഴ്‌സിനുശേഷം ഓണ്‍ലൈനില്‍ അഖിലേന്ത്യാതലത്തില്‍ ഒറ്റദിവസമാണ് പരീക്ഷ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഐ.സി.എ.ഐ. ചാപ്റ്ററുകളുമായി ബന്ധപ്പെടുക: തിരുവനന്തപുരം (0471) 2723579, കൊച്ചി (0484) 2400130, കോട്ടയം (0481) 2563237, തൃശൂര്‍ (0487) 3292440, പാലക്കാട് (0491) 2506097

Ads by Google
Advertisement
Ads by Google
Ads by Google
TRENDING NOW