Saturday, November 25, 2017 Last Updated 3 Min 14 Sec ago English Edition
Todays E paper
Ads by Google
Monday 07 Aug 2017 11.39 AM

വര്‍ണ്ണം കൈത്തറിയില്‍ മെനയാം..ധരിക്കാം: ഇന്ന് ദേശീയ കൈത്തറി ദിനം

National, Handloom Day,Today

ന്യൂഡല്‍ഹി: ഇന്ന് ദേശീയ കൈത്തറി ദിനം. രാജ്യത്ത് കൈത്തറി പ്രോത്സാഹിപ്പിക്കുക എന്ന വര്‍ണ്ണസന്ദേശം ജനങ്ങളില്‍ എത്തിക്കാന്‍ ഒരു കൈത്തറി ദിനം കൂടെ കടന്നു പോകുന്നു. മൂന്നാം ദേശീയ കൈത്തറി ദിനത്തിന്റെ ആഘോഷ പരിപാടികള്‍ ഗുവാഹത്തിയില്‍ നടക്കും.

ഇന്ത്യന്‍ ചരിത്രത്തിന്റെ പ്രാധാന ഏടായ 1905 ലെ 'സ്വദേശി മുന്നേറ്റിന്റെ' ഓര്‍മ്മ നിലനിര്‍ത്തിയാണ് ആഗസ്റ്റ് ഏഴ് ദേശീയ കൈത്തറി ദിനമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. പ്രാദേശിക വിഭവങ്ങള്‍ ഉപയോഗിച്ച് രാജ്യത്ത് തന്നെ ഉത്പന്നങ്ങളുടെ നിര്‍മ്മാണ പ്രക്രിയയും, വിനിയോഗവും സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു സ്വദേശി പ്രസ്ഥാനം മുന്നോട്ടു വന്നത്.

ഗുവാഹത്തിയില്‍ നടക്കുന്ന ആഘോഷ പരിപാടികളില്‍ കേന്ദ്ര ടെക്‌സ്റ്റയില്‍ മന്ത്രി അജയ് തംതാ, അസം മുഖ്യമന്ത്രി സര്‍ബാനന്ദ് സോനോവാള്‍ മറ്റു മന്ത്രിമാര്‍ എന്നിവര്‍ പങ്കെടുക്കും. പാറ്റ്, മുഗ സില്‍ക്കുകള്‍ കൂടുതലായി നെയ്‌തെടുക്കുന്ന അസമിന് കൂടുതല്‍ പ്രോത്സാഹനം നല്‍കുക എന്നതാണ് മുഖ്യലക്ഷ്യം. മുഗ സില്‍ക്കിന്റെ ഉത്പാദനം കൂട്ടാന്‍ 100 കോടി രൂപ മുഗ മിഷനായി അസം സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നായി ആയിരത്തിലധികം നെയ്ത്തുകാര്‍ ചടങ്ങില്‍ എത്തുമെന്നാണ് പ്രതീക്ഷ. കൈത്തറിയെ കുറിച്ചുള്ള ഡോക്യൂമെന്ററിയും പ്രദര്‍ശിപ്പിക്കുന്നുണ്ട്.

2015 ആഗസ്റ്റ് ഏഴിനു ചെന്നൈയില്‍വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡിയാണ് ദേശീയ കൈത്തറി ദിന പ്രഖ്യാപനം നടത്തിയത്. നിലവില്‍ 15 ശതമാനം കൈത്തറി ഉത്പാദനം രാജ്യത്ത് നടക്കുന്നുണ്ടെന്നാണ് കണക്കുകള്‍.

Ads by Google
Monday 07 Aug 2017 11.39 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW