Tuesday, November 21, 2017 Last Updated 0 Min 51 Sec ago English Edition
Todays E paper
Ads by Google
Monday 07 Aug 2017 08.39 AM

ആദ്യം പാസ്‌പോര്‍ട്ട് വാങ്ങിവെച്ചു, പിന്നീട് മൊബൈല്‍ഫോണും ; ഗള്‍ഫില്‍ പെണ്‍വാണിഭ സംഘത്തിന്റെ പിടിയില്‍ പെട്ട മലയാളി യുവതിയുടെ ദുരനുഭവം

Women reveals,  Badly experience,  Gulf

ആദ്യം പാസ്‌പോര്‍ട്ട് വാങ്ങിവെച്ചു, അതിന് ശേഷം മൊബൈലും പിടിച്ചുവാങ്ങി. ഇടപാടുകാരനോട് സഹകരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞപ്പോള്‍ ഭീഷണിപ്പെടുത്തി, മര്‍ദ്ദിച്ച് മുറിക്കുള്ളില്‍ ഒരാഴ്ച പൂട്ടിയിട്ടു, ഭക്ഷണം പോലും തന്നില്ല. ഒടുവില്‍ അനുനയത്തില്‍ മൊബൈല്‍ തിരികെ വാങ്ങി നാട്ടിലേക്ക് വിളിച്ച് വിവരം പറഞ്ഞു.

കനത്ത ശമ്പളമുള്ള ആശുപത്രി ജോലി പ്രതീക്ഷിച്ച് നാട്ടില്‍ നിന്നും വിമാനം കയറുകയും ദുബായില്‍ പെണ്‍വാണിഭ സംഘത്തിന്റെ പിടിയില്‍ പെടുകയും ചെയ്ത മലയാളി യുവതിയുടേതാണ് വെളിപ്പെടുത്തല്‍. ഇടപാടുകാരെന്ന വ്യാജേനെ ഗള്‍ഫില്‍ എത്തിയ ചില നാട്ടുകാര്‍ പ്രശ്‌നത്തില്‍ ഇടപെട്ടതിനെ തുടര്‍ന്ന ഇവര്‍ കേരളത്തിലേക്ക് മടങ്ങി.

കോഴിക്കോടുകാരനായ ഏജന്റ് 35,000 ശമ്പളം കിട്ടുന്ന ആശുപത്രി റിസിപ്ഷനിസ്റ്റ് ജോലിയെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു യുവതിയെ ഷാര്‍ജയിലേക്ക് വിട്ടത്. വിമാനത്താവളത്തില്‍ ദീപ എന്ന യുവതിയാണ് സ്വീകരിക്കാന്‍ എത്തിയത്. ചതി മനസ്സിലായത് പെണ്‍വാണിഭ സംഘത്തിന്റെ താവളത്തില്‍ എത്തിയപ്പോഴാണ്. സഹകരിക്കാന്‍ വിസമ്മതിച്ചപ്പോള്‍ ആദ്യം ഭീഷണിയായിരുന്നു. പിന്നീട് മുറിയില്‍ പൂട്ടിയിട്ടു. പാസ്‌പോര്‍ട്ടും മൊബൈലും പിടിച്ചു വെച്ചിരുന്നതിനാല്‍ പുറംലോകം കാണാന്‍ കഴിയുമായിരുന്നില്ല. തന്നെ പോലെ സംഘത്തിന്റെ പിടിയില്‍ അനേകം പെണ്‍കുട്ടികളുണ്ട്. ഇവരെയൊന്നും പുറത്തേക്ക് വിട്ടിരുന്നില്ല. ഇടപാടുകാരെ പോലും സംഘത്തിലുള്ളവര്‍ തന്നെയാണ് എത്തിച്ചിരുന്നത്.

നാട്ടിലേക്ക് തിരിച്ചയയ്ക്കാന്‍ ഇടയ്ക്ക് ആവശ്യപ്പെട്ടപ്പോള്‍ രണ്ടുലക്ഷം നല്‍കിയാല്‍ വിട്ടയയ്ക്കാം എന്നായിരുന്നു മറുപടി. ഒരിക്കലും രക്ഷപെടില്ലെന്ന് ഉറപ്പായപ്പോള്‍ അനുനയം കാട്ടി. സൂത്രത്തില്‍ മൊബൈല്‍ തിരിച്ചുവാങ്ങി നാട്ടിലേക്ക് വിളിച്ചു വിവരം പറഞ്ഞു. തുടര്‍ന്ന് നാട്ടുകാരില്‍ ചിലര്‍ ഇടപാടുകാരെന്ന വ്യാജേനെ എത്തുകയും പെണ്‍വാണിഭസംഘത്തെ സമീപിക്കുകയുമായിരുന്നു. പ്രശ്‌നത്തില്‍ ഇടപ്പെട്ട സാമൂഹികപ്രവര്‍ത്തക പെണ്‍കുട്ടിയുടെ പാസ്‌പോര്‍ട്ട് കൈമാറണമെന്ന് സംഘത്തിന്റെ നടത്തിപ്പുകാരിയെ വിളിച്ചു പറഞ്ഞെങ്കിലും അവര്‍ ഒഴിഞ്ഞുമാറി. ഇതോടെ നാട്ടിലെ ഏജന്റിനെ വിളിച്ച് സംഭവത്തിന്റെ ഗുരുതരാവസ്ഥ പറഞ്ഞു.

ഉടന്‍ തന്നെ ഇവര്‍ പാസ്‌പോര്‍ട്ട് നല്‍കാമെന്ന് സമ്മതിച്ചു. പിന്നീട് പെണ്‍കുട്ടിയെ കോണ്‍സുലേറ്റില്‍ ഹാജരാക്കി നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്കയച്ചു. നാട്ടില്‍ പോലീസിന് പരാതി നല്‍കാനുള്ള നീക്കത്തിലാണ് യുവതി. മൂന്ന് സ്ഥലങ്ങളിലായി താവളങ്ങള്‍ ഉളള സംഘം തങ്ങളുടെ കീഴിലായ യുവതികളുമായി ഇടയ്ക്കിടെ താവളം മാറും. ഷാര്‍ജയ്ക്ക് പുറമേ അജ്മാനിലും അല്‍ ഐനിലും പെണ്‍വാണിഭ സംഘത്തിന് താവളമുണ്ട്. ഇതില്‍ യുവതി രക്ഷപ്പെട്ടത് അല്‍ ഐനിലെ താവളത്തില്‍ നിന്നുമായിരുന്നു.

Ads by Google
Monday 07 Aug 2017 08.39 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW