Wednesday, June 06, 2018 Last Updated 0 Min 39 Sec ago English Edition
Todays E paper
Ads by Google
Sunday 06 Aug 2017 12.37 AM

ഈയാഴ്‌ച നിങ്ങള്‍ക്കെങ്ങിനെ?

uploads/news/2017/08/134261/azcha.jpg

അശ്വതി: രോഗദുരിത ശമനം. ജീവിതപങ്കാളിയില്‍നിന്ന്‌ ഉറച്ച പിന്തുണ. മനസിനെ വിഷമിപ്പിച്ചിരുന്ന പ്രശ്‌നങ്ങളില്‍നിന്നു മോചനം. കുടുംബസമേതം യാത്രകള്‍ നടത്തുവാന്‍ യോഗം.
ഭരണി: വിവാഹമാലോചിക്കുന്നവര്‍ക്ക്‌ അനുകൂല ഫലം. സ്വന്തമായി ബിസിനസ്‌ നടത്തുന്നവര്‍ക്ക്‌ മികച്ച ലാഭം. രോഗദുരിതങ്ങളില്‍ വിഷമിക്കുന്നവര്‍ക്ക്‌ ആശ്വാസം.
കാര്‍ത്തിക: ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളില്‍ വിജയിക്കാന്‍ കഠിനശ്രമം വേണ്ടിവരും. മേലുദ്യോഗസ്‌ഥരുടെ പ്രീതി സമ്പാദിക്കും. ഗൃഹത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കും.
രോഹിണി: വിവാദപരമായ പല കാര്യങ്ങളില്‍നിന്നും മനസിന്‌ സുഖം ലഭിക്കും. പൊതുപ്രവര്‍ത്തനത്തില്‍ മികച്ച വിജയം കൈവരിക്കും. വാഹനം വാങ്ങുന്നതിനെക്കുറിച്ച്‌ ആലോചിക്കും. മാനസിക പിരിമുറുക്കം വര്‍ധിക്കും.
മകയിരം: മുതിര്‍ന്ന ബന്ധുക്കള്‍ക്ക്‌ അനാരോഗ്യം. മറ്റുള്ളവരുമായി കലഹങ്ങള്‍ക്ക്‌ സാധ്യത. ഇഷ്‌ടപ്പെടാത്ത കാര്യങ്ങളില്‍ ഇടപെടേണ്ടിവരും. കാര്യപ്രതിബന്ധം, അനാരോഗ്യം. തൊഴില്‍രംഗത്ത്‌ അരിഷ്‌ടതകള്‍.
തിരുവാതിര: അപ്രതീക്ഷിത ധനനഷ്‌ടം നേരിടും. വാഹനം, ഭൂമി എന്നിവ വാങ്ങാനുള്ള തീരുമാനം അല്‌പംകൂടി നീട്ടിവയ്‌ക്കുന്നതുത്തമം. വിലപ്പെട്ട രേഖകള്‍ കൈമോശം വരാനിടയുണ്ട്‌.
പുണര്‍തം: കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ അവിചാരിത നഷ്‌ടം. കുടുംബത്തിലെ മുതിര്‍ന്ന അഗത്തിനു രോഗാരിഷ്‌ടതയുണ്ടാകാനും സാധ്യത കാണുന്നു.
പൂയം: അപ്രതീക്ഷിത ചെലവുകള്‍ വര്‍ധിക്കും. ധനകാര്യ സ്‌ഥാപനങ്ങളില്‍നിന്ന്‌ കടം വാങ്ങേണ്ടിവരും. ഉപയോഗ്യവസ്‌തുക്കള്‍ മോഷണം പോകാം.
ആയില്യം: ബന്ധുക്കള്‍ നിമിത്തം നേട്ടം. ഔദ്യോഗികരംഗത്ത്‌ നേട്ടമുണ്ടാകും. സഹോദരങ്ങള്‍ക്ക്‌ അരിഷ്‌ടതകള്‍ക്കു സാധ്യത. ശാരീരികമായി അരിഷ്‌ടതകള്‍ നേരിടും.
മകം: ഉദ്യോഗസ്‌ഥര്‍ക്ക്‌ സ്‌ഥലംമാറ്റം ഉണ്ടാകും. ദ്രവ്യലാഭത്തിനു സാധ്യത. ഗൃഹത്തില്‍ ശാന്തത കൈവരും. പ്രേമബന്ധങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക്‌ മുതിര്‍ന്നവരില്‍നിന്ന്‌ അംഗീകാരം ലഭിക്കും.
പൂരം: സന്താനഗുണമനുഭവിക്കും. ഉറ്റ സുഹൃത്തിന്റെ ഇടപെടല്‍ മൂലം അപകടങ്ങളില്‍നിന്നു രക്ഷനേടും. പൊതുപ്രവര്‍ത്തനരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ ജനസമ്മിതി. പണച്ചെലവുള്ള കാര്യങ്ങളില്‍ ഏര്‍പ്പെടും. പൊതുപ്രവര്‍ത്തനരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ ജനസമ്മിതി.
ഉത്രം: ആരോഗ്യസ്‌ഥിതി മെച്ചപ്പെടും. വാഹനത്തിനായി പണം മുടക്കേണ്ടിവരും. സഞ്ചാരക്ലേശം വര്‍ധിക്കും. ഇന്‍ഷുറന്‍സ്‌, ചിട്ടി എന്നിവയില്‍നിന്നു ധനലാഭത്തിനു സാധ്യത. മത്സരപ്പരീക്ഷ, ഇന്റര്‍വ്യൂ ഇവയില്‍ മികച്ച പ്രകടനം.
അത്തം: അനുകൂല ഫലങ്ങള്‍ ലഭിക്കുവാന്‍ സാധ്യതയുള്ള വാരം. ഏതെങ്കിലും തരത്തിലുള്ള ധനലാഭമുണ്ടാകും. ഭക്ഷണസുഖം വര്‍ധിക്കും. കടങ്ങള്‍ വീട്ടുവാന്‍ സാധിക്കും. ഏതുതരത്തിലുള്ള തടസങ്ങളും തരണം ചെയ്യുവാന്‍ സാധിക്കും.
ചിത്തിര: വിവാഹമാലോചിക്കുന്നവര്‍ക്ക്‌ മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. ബന്ധുജനഗുണം വര്‍ധിക്കും. പ്രശ്‌നപരിഹാരത്തിനായി മറ്റുള്ളവരുടെ സഹായം തേടേണ്ടിവരും.
ചോതി: കുടുംബസമേതം വിനോദപരിപാടികളില്‍ സംബന്ധിക്കും. സ്‌നേഹിക്കുന്നവരില്‍നിന്ന്‌ എതിര്‍പ്പ്‌ നേരിടും. ഒന്നിലധികം തവണ ദീര്‍ഘയാത്രകള്‍ വേണ്ടിവരും. വിജയം ഉറപ്പാക്കിയിരുന്ന പദ്ധതികളില്‍ തിരിച്ചടികള്‍ നേരിടും.
വിശാഖം: ഇഷ്‌ടജനങ്ങള്‍ക്ക്‌ തൊഴില്‍പരമായി മാറ്റം, അന്യദേശവാസം എന്നിവയുണ്ടാകും. പുണ്യസ്‌ഥല സന്ദര്‍ശനം. വിവാഹമാലോചിക്കുന്നവര്‍ക്ക്‌ മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. നേത്രരോഗ സാധ്യത.
അനിഴം: തൊഴിലന്വേഷകര്‍ക്ക്‌ അനുകൂല ഫലം. സഹായികളില്‍നിന്നുള്ള ഇടപെടല്‍ വഴി പെട്ടെന്നുള്ള കാര്യസാധ്യം. വ്യവഹാരങ്ങളില്‍ വിജയം നേടും. മേലുദ്യോഗസ്‌ഥരില്‍നിന്ന്‌ പ്രശംസ ലഭിക്കും.
തൃക്കേട്ട: ഇരുചക്രവാഹനമോടിക്കുന്നവര്‍ക്ക്‌ പരുക്കിനും വാഹനത്തിന്‌ അറ്റകുറ്റപ്പണികള്‍ക്കും സാധ്യത. ബിസിനസില്‍ നേട്ടങ്ങള്‍. മാനസിക ക്ഷമ കുറയും. ധൃതിയില്‍ തീരുമാനങ്ങള്‍ എടുക്കരുത്‌.
മൂലം: അനാവശ്യ ചിന്തകള്‍ മനസിനെ അലട്ടും. പൊതുപ്രവര്‍ത്തനത്തില്‍ തിരിച്ചടികള്‍. തലവേദന, പനി എന്നിവയ്‌ക്ക് സാധ്യത. ഭാഗ്യപരീക്ഷണങ്ങളില്‍ ധനനഷ്‌ടം, കര്‍മരംഗത്ത്‌ എതിര്‍പ്പുകള്‍, അപവാദം കേള്‍ക്കുവാന്‍ യോഗം.
പൂരാടം: ബന്ധുക്കളെ സന്ദര്‍ശിക്കും. മാതാവിന്‌ അരിഷ്‌ടത. വിശ്രമം കുറവായിരിക്കും. ബിസിനസില്‍ ധനലാഭം. സുഹൃത്തുക്കളുമായി അഭിപ്രായഭിന്നത യാത്രകളില്‍ മുടക്കം. സന്താനങ്ങളെക്കൊണ്ടുള്ള അനുഭവഗുണം വര്‍ധിക്കും.
ഉത്രാടം: തൊഴില്‍പരമായ അധിക യാത്രകള്‍. രോഗദുരിതത്തില്‍ ശമനം, പൂര്‍വിക സ്വത്തിന്റെ ലാഭം. സന്താനങ്ങളുടെ ആരോഗ്യസ്‌ഥിതിയില്‍ നിലനിന്നിരുന്ന പ്രശ്‌നങ്ങള്‍ ശമിക്കും.
തിരുവോണം: ശാരീരികവും മാനസികവുമായ വിഷമതകള്‍. സന്താനങ്ങള്‍ മൂലം വിഷമിക്കും. ബന്ധുക്കളുമായി കലഹം, സാമ്പത്തിക ക്ലേശം. സഹപ്രവര്‍ത്തകര്‍, അയല്‍വാസികള്‍ എന്നിവരില്‍നിന്ന്‌ സഹായം.
അവിട്ടം: വാഹനത്തിന്‌ അറ്റകുറ്റപ്പണികള്‍ വേണ്ടിവരും. യാത്രാവേളകളില്‍ ധനനഷ്‌ടം. ഭവനത്തില്‍ ശാന്തത കുറയും. വിവാഹാലോചന നടത്തുന്നവര്‍ക്ക്‌ അനുകൂല ബന്ധങ്ങള്‍ ലഭിക്കും.
ചതയം: പുതിയ വസ്‌ത്ര ലാഭം. പണമിടപാടുകളില്‍ നഷ്‌ടം. ബിസിനസില്‍ നേരിയ എതിര്‍പ്പുകള്‍. പൊതുപ്രവര്‍ത്തന വിജയം. ഗൃഹനിര്‍മാണത്തില്‍ പുരോഗതി. പണച്ചെലവ്‌ അധികരിക്കും. ശാരീരിക ആരോഗ്യ വര്‍ധന.
പൂരൂരുട്ടാതി: ജീവിത പങ്കാളിക്ക്‌ രോഗദുരിത സാധ്യത. തൊഴില്‍പരമായ അലച്ചില്‍. പരീക്ഷാ വിജയം. തൊഴില്‍രംഗം പുഷ്‌ടിപ്പെടും. പിതൃജന ദുരിതം. ബിസിനസില്‍ ധനലാഭം.
ഉത്രട്ടാതി: ബന്ധുജന സന്ദര്‍ശനം. ഭൂമി വില്‍പനയില്‍ തീരുമാനം. ഔഷധ സേവ വേണ്ടിവരും. ഉദരരോഗ സാധ്യത. പ്രണയബന്ധങ്ങളില്‍ നേട്ടം. ആരോഗ്യപരമായ വിഷമതകള്‍ ശമിക്കും.
രേവതി: മാതൃജനത്തിനുണ്ടായിരുന്ന രോഗത്തിന്‌ ശമനം. സ്വഭവനം വിട്ട്‌ ദൂരയാത്ര വേണ്ടിവരും. സുഹൃദ്‌ സഹായം ലഭിക്കും. മാനസികമായ വിഷമതകളില്‍നിന്ന്‌ വിടുതല്‍. തൊഴില്‍പരമായ മാറ്റങ്ങള്‍.

സജീവ്‌ ശാസ്‌താരം (9656377700)

Ads by Google
Sunday 06 Aug 2017 12.37 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW