Tuesday, January 09, 2018 Last Updated 0 Min 3 Sec ago English Edition
Todays E paper
Ads by Google
Saturday 05 Aug 2017 03.51 PM

"രോഗനിര്‍ണ്ണയം" ജാതകത്തില്‍

uploads/news/2017/08/134130/joythi050817.jpg

നമ്മുടെ ശരീരത്തിലെ ഓരോ അവയവത്തെയും നിയന്ത്രിക്കുന്നത് നവഗ്രഹങ്ങളും അതുമായി ബന്ധപ്പെട്ടു കിടക്കുന്ന പന്ത്രണ്ടുരാശികളുമാണ്.

ഡോക്ടര്‍മാര്‍ കണ്ടുപിടിക്കുന്നതിനുമുമ്പ് തന്നെ രോഗ നിര്‍ണ്ണയത്തിന് വിദഗ്ദ്ധരാണ് ജ്യോതിഷപണ്ഡിതന്മാര്‍. അവര്‍ കുഞ്ഞിന്റെ ജാതകമെഴുതുമ്പോള്‍ത്തന്നെ രോഗനിര്‍ണ്ണയവും നിര്‍വ്വഹിക്കുന്നു.

ജാതകത്തിലെ പന്ത്രണ്ടു ഭാവങ്ങളില്‍ ആറാംഭാവം നോക്കിയാണ് ആരോഗ്യനില അറിയുന്നത്. അത് നിരന്തരമായതാണോ, വന്നുപോകുന്നതാണോ എന്ന് ഗണിച്ചെഴുതുന്നു.

രോഗങ്ങള്‍ മൂന്നുവിധമാണ് എന്നാണല്ലോ വൈദ്യശാസ്ത്രം പറയുന്നത്. വാതം, പിത്തം, കഫം. ഇതില്‍ ശനി, ബുധന്‍, വ്യാഴം എന്നിവ വാതരോഗത്തെ കാണിക്കുന്നു.

ചന്ദ്രനും- ശുക്രനും കഫത്തെയും, ചൊവ്വയും- സൂര്യനും പിത്തത്തേയും സൂചിപ്പിക്കുന്നു. രാഹുവാണ് ആധുനിക ഡോക്ടര്‍മാരുപോലും രോഗനിര്‍ണ്ണയം ചെയ്യുവാന്‍ താമസിക്കുന്ന കാന്‍സറിന്റെ ഗ്രഹസ്ഥാനാധിപതി.

നമ്മുടെ ശരീരത്തിലെ ഓരോ അവയവത്തെയും നിയന്ത്രിക്കുന്നത് നവഗ്രഹങ്ങളും അതുമായി ബന്ധപ്പെട്ടു കിടക്കുന്ന പന്ത്രണ്ടുരാശികളുമാണ്. ആ പട്ടിക ഇങ്ങനെ.

ഇതു പ്രകാരം ശരീരത്തിന്റെ ഓരോ ഭാഗത്തേയും പിടികൂടുവാന്‍ സാധ്യതയുള്ള കാര്യങ്ങള്‍ ജാതകത്തില്‍ പ്രസ്താവിച്ചിരിക്കുന്നു. എല്ലാം ആധുനികതയ്ക്ക് സ്വീകാര്യമല്ല എന്ന് കരുതി അവഗണിക്കാതിരിക്കുക. 'സൂക്ഷിച്ചാ ല്‍ ദുഃഖിക്കേണ്ട' എന്നാണല്ലോ സുഭാഷിതം.

രാശി ------- ശരീരഭാഗങ്ങള്‍
1. മേടം ------ തല
2. ഇടവംംം -------- മുഖം
3. മിഥുനം - -----ചുമല്‍
4. കര്‍ക്കടകം ------- - മാറിടം
5. ചിങ്ങം -------- - ഹൃദയം
6. കന്നി -------- വയറ്
7. തുലാം -------- അരക്കെട്ട്
8. വൃശ്ചികം ------- ജനനേന്ദ്രിയം
9. ധനു ------ തുടകള്‍
10. മകരം -------- കാല്‍മുട്ട്
11. കുംഭം --------- കണങ്കാല്‍
12. മീനം ------ പാദം

ടി.ജെ. നായര്‍, മഞ്ചേരി

Ads by Google
Saturday 05 Aug 2017 03.51 PM
YOU MAY BE INTERESTED
TRENDING NOW