Monday, October 30, 2017 Last Updated 0 Min 32 Sec ago English Edition
Todays E paper
Ads by Google
ഡോ. പി.ബി. രാജേഷ്
ഡോ. പി.ബി. രാജേഷ്
Saturday 05 Aug 2017 03.30 PM

വീട് പണിയും മുമ്പ്

uploads/news/2017/08/134126/Weeklyvasthu050817.jpg

ഒരുപാട് സ്വപ്നങ്ങള്‍ കണ്ട് വീട് നിര്‍മ്മിക്കുന്നവരും പ്രത്യേകിച്ച് ഒരു കാഴ്ചപ്പാട് ഇല്ലാതെ വീട് നിര്‍മ്മിക്കാന്‍ തുടങ്ങുന്നവരും ഉണ്ട്. കഴിവതും ഒരു വീട് പണിതുകഴിഞ്ഞ ആളോട് ഉപദേശം ചോദിക്കുന്നത് നല്ലതാണ്. പൊതുവായി സംഭവിക്കുന്ന തെറ്റുകള്‍ വരാതിരിക്കാന്‍ അത് ഉപകരിക്കും.

പൂര്‍വ്വികരായി കൈവശമുള്ള ഭൂമിയോ പണം കൊടുത്ത് വാങ്ങിയ സ്ഥലമോ ഏതായാലും വീട് പണി ആരംഭിക്കുന്നതിന് മുന്‍പ് സ്ഥലം ഒരുക്കേണ്ടതാണ്.

അങ്ങനെ ചെയ്താല്‍ വീട്പണി വേഗത്തിലാവുകയും അനാവശ്യ ചെലവുകള്‍ ഒഴിവാകുകയും ചെയ്യുമെന്ന് മാത്രമല്ല, നിര്‍മ്മാണ വസ്തുക്കള്‍ സമയത്തിന് ലഭിക്കുകയും ചെയ്യും. പണിക്ക് യാതൊരു മുടക്കവും വരില്ലയെന്ന് ചുരുക്കം.

ആദ്യം സ്ഥലത്തിന്റെ വടക്കുകിഴക്ക് ഭാഗം അല്‍പ്പം താഴ്ത്തി വടക്കോട്ടും കിഴക്കോട്ടും ചരിവുള്ളതാക്കണം. തെക്കും പടിഞ്ഞാറും മറ്റു വശങ്ങളേക്കാള്‍ ഉയര്‍ന്നതാകണം. കാടും പടലും വെട്ടിമാറ്റണം. അതിര്‍ത്തിക്കല്ലുകള്‍ കൃത്യമായിരിക്കണം. തെക്കുപടിഞ്ഞാറേ മൂല(കന്നിമൂല) ആയിരിക്കണം ഏറ്റവും ഉയര്‍ന്നത്.

വടക്കുകിഴക്കേമൂല ഏറ്റവും താഴ്ന്നും അതിലും ഉയര്‍ന്ന് വടക്കുപടിഞ്ഞാറും അതിനേക്കാള്‍ ഉയര്‍ന്ന് തെക്കുകിഴക്കും ഏറ്റവും ഉയര്‍ന്ന് തെക്ക് പടിഞ്ഞാറും ആയാല്‍ അവിടെ വീട് പെട്ടെന്നു പണിയാന്‍ സാധിക്കും. സാമ്പത്തിക ബുദ്ധിമുട്ടും മറ്റും ഉണ്ടാവുകയുമില്ല.

Ads by Google
Advertisement
Advertisement
Ads by Google
TRENDING NOW