Thursday, December 14, 2017 Last Updated 6 Min 1 Sec ago English Edition
Todays E paper
Ads by Google
Saturday 05 Aug 2017 01.37 AM

ഏര്‍വാടി ഉറൂസിന്‌ പ്രൗഢഗംഭീര തുടക്കം

uploads/news/2017/08/133941/re4.jpg

ഏര്‍വാടി: സൂഫിവര്യനും ആത്മീയാചാര്യനുമായ ഏര്‍വാടി ശൈഖ്‌ ഇബ്‌റാഹീം ബാദുഷാഹിയുടെ (ഖ.സി) ഉറൂസിനു പ്രൗഢോജ്വല തുടക്കം.
ഉറൂസിനു തുടക്കം കുറിച്ചുകൊണ്ടുള്ള കൊടികയറ്റത്തിന്‌ ഗൗസിയ്യ സുന്നി ജംഇയ്യത്തുല്‍ ഉലമ രക്ഷാധികാരി ഖുത്‌ബുസ്സമാന്‍ ശൈഖ്‌ യൂസുഫ്‌ സുല്‍ത്താന്‍ ശാഹ്‌ ഖാദിരി ചിശ്‌തിയുടെ പുത്രന്‍ ശൈഖ്‌ അഹ്‌മദ്‌ കബീര്‍ ശാഹ്‌ ഖാദിരി ചിശ്‌തി നേതൃത്വം നല്‍കി.
അശ്വാരൂഢരുടെ അകമ്പടിയോടെ ഗജവീരന്മാരുടെ പുറത്തേറി ഘോഷയാത്രയായി കൊണ്ടുവന്ന പതാക ജാതിമത ഭേദമന്യേ തടിച്ചുകൂടിയ ആയിരക്കണക്കിന്‌ വിശ്വാസികളുടെ സാന്നിധ്യത്തില്‍ വെച്ചാണ്‌ ദര്‍ഗയുടെ സമീപത്തുള്ള കൊടിമരത്തിലേറ്റിയത്‌.
കൂടാതെ ആലുവ ജീലാനി ശരീഫിന്റെ നാമം ഉല്ലേഘനം ചെയ്‌ത കൊടിയും ഉയര്‍ത്തി. കേരളത്തില്‍ നിന്നും ഖുത്‌ബുസ്സമാന്റെ ഖലീഫമാരും നിരവധി മുരീദുമാരും ഉറൂസില്‍ പങ്കെടുത്തു.
സംസ്‌ഥാനത്തിനകത്തും പുറത്തുമുള്ള ആയിരക്കണക്കിന്‌ ആളുകളാണ്‌ വിശ്വാസത്തിന്റെ പുണ്യം തേടി ദര്‍ഗയിലെത്തുന്നത്‌. ഓഗസ്‌റ്റ്‌ 23-ന്‌ നടക്കാനിരിക്കുന്ന കൊടിയിറക്കത്തോടെ ഉറൂസിന്‌ പരിസമാപ്‌തി കുറിക്കും.

Ads by Google
Saturday 05 Aug 2017 01.37 AM
YOU MAY BE INTERESTED
TRENDING NOW