Friday, August 04, 2017 Last Updated 0 Min 51 Sec ago English Edition
Todays E paper
Friday 04 Aug 2017 04.09 PM

പ്ലാസ്റ്റിക്ക് വില്ലന്‍ തന്നെ പക്ഷേ...

നിങ്ങളുടെ വീട്ടിലെ പ്ലാസ്റ്റിക്ക് പാത്രങ്ങളും കുപ്പികളും നിലവാരമില്ലാത്തവയാണോ ? അവയുടെ നിലവാരം എങ്ങനെയറിയാം. ?
uploads/news/2017/08/133805/plasitc040817a.jpg

പ്രാതല്‍, സ്നാക്‌സ്, ഉച്ചയൂണ്, കുടിക്കാന്‍ വെള്ളം, ഇവയെല്ലാം ബാഗിലാക്കു കൊണ്ടുപോകുന്ന സ്‌കൂള്‍ കുട്ടികളെ കാണാന്‍ തന്നെ പ്രത്യേക ഭംഗിയാണ്. എന്നാലിതെല്ലാം പ്ലാസ്റ്റിക്ക് പാത്രങ്ങളിലും കുപ്പികളിലുമാണെന്നുള്ളത് തീര്‍ത്തും സങ്കടകരം തന്നെ.

കുട്ടികള്‍ക്കു പുറമേ മുതിര്‍ന്നവരും ജോലിക്കു പോകുമ്പോള്‍ പ്രാതലിനും ഉച്ചയൂണിനും ഒപ്പമുള്ള കറികളെടുക്കുന്നതും വീട്ടില്‍ വാങ്ങിയ പാല്‍പ്പൊടി, നെയ്യ്, അച്ചാര്‍ എന്നിവയുടെ പ്ലാസ്റ്റിക്ക് കുപ്പികളിലായിരിക്കും.

യാത്രയ്ക്കിടെ വാങ്ങിയ മിനറല്‍ വാട്ടറിന്റെ കുപ്പിയിലാണ് മിക്കവരും കുടിവെള്ളം കൊണ്ടുപോകുന്നത്. ചുരുക്കം പറഞ്ഞാല്‍ എല്ലാവരുടെയും സഹയാത്രികനായി മാറിയിരിക്കുകയാണ് പ്ലാസ്റ്റിക്ക് പാത്രങ്ങളും കുപ്പികളും.

കുട്ടികളും മുതിര്‍ന്നവരും ആഹാരം കഴിക്കാനും വെള്ളം കുടിക്കാനുമൊക്കെയായി പ്ലാസ്റ്റിക്ക് പാത്രങ്ങളെ ആശ്രയിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും അവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

ബി.പി.എ. എന്ന വിഷം


നാം ഉപയോഗിക്കുന്ന മിക്ക പ്ലാസ്റ്റിക്ക് പാത്രങ്ങള്‍ക്കും വാട്ടര്‍ബോട്ടിലുകള്‍ക്കും ആവശ്യമായ ഗുണമില്ലെന്നു കാര്യം നമ്മളില്‍ പലര്‍ക്കും അറിയില്ല. ഒരു തവണ മാത്രം ഉപയോഗിക്കാനായി നിര്‍മ്മിക്കുന്ന കുപ്പികളിലും പാത്രങ്ങളിലുമാണ് വര്‍ഷങ്ങളോളം ചോറും കറികളും വെള്ളവുമെല്ലാം എടുക്കുന്നത്.

പ്ലാസ്റ്റിക് വസ്തുക്കള്‍ നിര്‍മിക്കുമ്പോള്‍ അതില്‍ ഉപയോഗിക്കുന്ന ഏറ്റവും അപകടകരമായ വസ്തുവാണ് ബിസ്ഫിനോള്‍എ എന്ന രാസപദാര്‍ഥം. ബി.പി.എ. എന്ന ചുരുക്കപ്പേരിലാണ് ഇതറിയപ്പെടുന്നത്.

വാട്ടര്‍ ബോട്ടില്‍, പ്ലാസ്റ്റിക് കപ്പുകള്‍, പാത്രങ്ങള്‍ തുടങ്ങി ഭൂരിഭാഗം പ്ലാസ്റ്റിക് ഉത്പന്നങ്ങളിലും ഇതുപയോഗിക്കുന്നുണ്ട്. പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉറപ്പു കൂട്ടുക എന്നതാണ് ഇതിന്റെ ജോലി.

ആഹാര സാധനങ്ങള്‍ക്കായി ഇത്തരം പാത്രങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ഇതിലുള്ള രാസപദാര്‍ഥങ്ങള്‍ ഇളകിമാറി നമ്മുടെ ശരീരത്തിലെത്തിയാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്.

ചൂടുള്ള പാനീയങ്ങളോ ഭക്ഷണപദാര്‍ഥങ്ങളോ പ്ലാസ്റ്റിക് പാത്രത്തില്‍ ഉപയോഗിക്കരുതെന്നു പറയുന്നതിന് കാരണം, ചൂടുള്ള ഭക്ഷണവസ്തുക്കള്‍ പ്ലാസ്റ്റിക് പാത്രത്തിലേക്കിടുമ്പോള്‍ ആ പാത്രവും ചൂടാകും. ബി.പി.എ. ഇതില്‍നിന്ന് ഇളകിമാറി അതിനകത്തെ ഭക്ഷണവസ്തുവിലേക്ക് കലരുകയും ചെയ്യും.

ചൂടു കൂടുന്നതനുസരിച്ച് രോഗസാധ്യതയും കൂടുതല്‍ മാരകമാകും. ബി.പി.എ. കലര്‍ന്ന ഭക്ഷണം കഴിക്കുന്നത് അര്‍ബുദം പോലെയുള്ള മാരക രോഗങ്ങള്‍ പിടിപെടാനുള്ള കാരണങ്ങളില്‍ ഒന്നാണ്.

കുട്ടികളിലും ഗര്‍ഭിണികളിലുമാണ് ഇത് ഏറ്റവും ഗുരുതരമായി ബാധിക്കുന്നത്. ഗര്‍ഭസ്ഥശിശുവിലും കാര്യമായി അപകടം വിതയ്ക്കുകയും ചെയ്യും. മനുഷ്യന്റെ തലച്ചോറിന്റെ പ്രവര്‍ത്തനത്തെയാണ് ബി.പി.എ.സാരമായി ബാധിക്കുന്നത്.

പ്ലാസ്റ്റിക്കിനകത്തെ രാസപദാര്‍ത്ഥങ്ങള്‍ ഗര്‍ഭിണികളുടെ പ്രതിരോധശേഷിയെയും ബാധിക്കും.

പ്ലാസ്റ്റിക്ക് പലതരം


നിരവധി വസ്തുക്കളുടെ നിര്‍മാണത്തിന് ഉപയോഗിക്കാന്‍ കഴിയുമെങ്കിലും സാധാരണയായി ജൈവരാസ പ്രക്രിയയ്ക്ക് വിധേയമാകാത്തതുകൊണ്ടാണ് പ്ലാസ്റ്റിക് പരിസരമലിനീകരണത്തിന് കാരണമാകുന്നത്.

ആദ്യകാല പ്ലാസ്റ്റിക്കുകള്‍ പ്രകൃതിദത്തമായ പദാര്‍ത്ഥങ്ങളില്‍നിന്നും രാസപ്രക്രിയവഴി വികസിപ്പിച്ചെടുത്തവ (സെല്ലുലോയ്ഡ്) ആയിരുന്നു.

ഇപ്പോള്‍ കൃത്രിമമായി നിര്‍മിച്ചെടുക്കുന്ന രാസശൃംഖലകള്‍ (പോളിമറുകള്‍) ആണ് പ്ലാസ്റ്റിക്കിലെ പ്രധാന ഘടകം. ഇവയോടൊപ്പം പ്ലാസ്റ്റിസൈസര്‍, ആന്റി ഓക്‌സിഡന്റ്, സ്‌റ്റൈബിലൈസര്‍, ഫില്ലര്‍, കളര്‍ തുടങ്ങി മറ്റനേകം രാസവസ്തുക്കളും കൂട്ടിച്ചേര്‍ക്കാറുണ്ട്.

എന്താണ് മൈക്രോണ്‍ ഒരു മൈക്രോമീറ്ററിന് തുല്യമായ നീളമാണ് മൈക്രോണ്‍. ഒരു മീറ്ററിന്റെ പത്ത് ലക്ഷത്തില്‍ ഒരു ഭാഗമാണ് (10ഫ6 മീറ്റര്‍). പ്ലാസ്റ്റിക്കിന്റെ കനം അളക്കുന്നത് മൈക്രോണിലാണ്.

മൈക്രോണ്‍ കുറഞ്ഞ പ്ലാസ്റ്റിക്കുകളാണ് പരിസ്ഥിതിക്ക് കൂടുതല്‍ ദോഷകരമായുള്ളത്. മുടിനാരിന്റെ കനത്തിനെക്കാള്‍ കുറഞ്ഞ (51 മൈക്രോണ്‍) കട്ടിയുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ ഉപയോഗിക്കരുതെന്ന് നിബന്ധനയുണ്ട്.

പലതരം നിര്‍മാണപ്രക്രിയ അനുസരിച്ചും സവിശേഷതകളനുസരിച്ചും ഉപയോഗമനുസരിച്ചും പ്ലാസ്റ്റിക്കിനെ വര്‍ഗീകരിക്കാറുണ്ട്. ഇവയ്ക്കുള്ളിലും നിരവധി ഉപവിഭാഗങ്ങളുണ്ട്.

പാക്കേജിങ് പ്ലാസ്റ്റിക്കുകള്‍:


സാധാരണയായി തെര്‍മോ പ്ലാസ്റ്റിക്കുകളാണ് പാക്കിങ്ങിന് ഉപയോഗിക്കാറുള്ളത്. ഖര, ദ്രവ സാധനങ്ങള്‍ താല്‍കാലികമായി പൊതിയുന്നതിനും അല്‍പ്പകാലം സൂക്ഷിക്കുന്നതിനുമായി പലതരത്തിലുള്ള പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ലഭ്യമാണ്.

പാക്കിങ് പ്ലാസ്റ്റിക്കുകളെ പലതായി തരംതിരിച്ചിരിച്ചിട്ടുണ്ട്.

1. പോളി എഥിലിന്‍ ടെറാഥാലേറ്റ്
2. ഡെന്‍സിറ്റി പോളി എഥിലിന്‍
3. പോളി വിനൈല്‍ ക്ലോറൈഡ്
4. പോളി പ്രൊപിലിന്‍
5. പോളി സ്‌റ്റെറീന്‍
6. മറ്റുള്ളവ

പാക്കേജിങ് പാസ്റ്റിക്കുകള്‍ പരിസ്ഥിതിക്ക് ഗുണകരമല്ല. പ്ലാസ്റ്റിക്കുകള്‍ അതീവ നിഷ്‌കര്‍ഷയോടെ നിര്‍മിക്കേണ്ടവയാണ്. മറ്റു ചേരുവകളൊന്നും കൂട്ടിച്ചേര്‍ക്കാത്ത ശുദ്ധ പോളിമറുകളാണ് നല്ലത്. ഇത്തരം പ്ലാസ്റ്റിക്കുകളുടെ ഉപയോഗം പരമാവധി കുറയ്ക്കണം.

Friday 04 Aug 2017 04.09 PM
YOU MAY BE INTERESTED
TRENDING NOW