Tuesday, September 05, 2017 Last Updated 18 Min 28 Sec ago English Edition
Todays E paper
Friday 04 Aug 2017 01.03 PM

സമ്പൂര്‍ണ്ണ മാസഫലം - 2017 ഓഗസ്റ്റ് 1 മുതല്‍ 31 വരെ

1192 കര്‍ക്കടകം 16 മുതല്‍ 1193 ചിങ്ങം 15 വരെ
uploads/news/2017/08/133772/jyothiPREDaugst040817.jpg

ഗ്രഹപ്പകര്‍ച്ചകള്‍


3-7-17-ല്‍ ബുധന്‍ കര്‍ക്കടകത്തില്‍
17-8-2017, 00.47 എ.എമ്മിന് രവി ചിങ്ങത്തില്‍
27-8-2017 രാവിലെ 8.35-ന് കുജന്‍ ചിങ്ങത്തില്‍
21- 8- 2017 രാവിലെ 10.55-ന് ശുക്രന്‍ കര്‍ക്കടകത്തില്‍
18-8-2017, 5.30 എ.എമ്മിന് രാഹു കര്‍ക്കടകത്തില്‍
18-8-2017, 5.30 എ.എമ്മിന് കേതു മകരത്തില്‍

ഗ്രഹമൗഢ്യാദികള്‍


കുജന് മാസം മുഴുവന്‍ മൗഢ്യം
20-8-2017 അസ്തമയം മുതല്‍ 31-8-2017 വരെ ബുധമൗഢ്യം

ഗ്രഹയുദ്ധം


ഇല്ല

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4)


ദൈവാധീനം കുറഞ്ഞ സമയമാണ്. ആരോഗ്യനില മോശമായിത്തുടരും. പണച്ചെലവുകള്‍ വര്‍ദ്ധിക്കും. അപ്രതീക്ഷിതമായി ധനനഷ്ടം ഉണ്ടാകാം. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ഔദ്യോഗികമായി സ്ഥാനക്കയറ്റം ലഭിക്കുന്നതാണ്. കള്ളന്മാരില്‍നിന്നും സഹായികളില്‍നിന്നും ഉപദ്രവങ്ങള്‍ പ്രതീക്ഷിക്കാവുന്നതാണ്. വാഹനസംബന്ധമായി പണച്ചെലവുകള്‍ വര്‍ദ്ധിക്കും.

ബന്ധുജനങ്ങളുമായി കലഹിക്കാനിടവരും. പൊതുജനങ്ങളുമായി വിരോധിക്കാനിടവരും. സന്താനങ്ങള്‍ മൂലം മനഃസ്വസ്ഥത കുറയും. കടബാദ്ധ്യതകള്‍ വര്‍ദ്ധിക്കും. ദീര്‍ഘകാലമായി തുടര്‍ന്നുവരുന്ന രോഗ ദുരിതങ്ങള്‍ക്ക് ശമനം കണ്ടുതുടങ്ങും. വിദേശയാത്രാപരിശ്രമങ്ങള്‍ സഫലീകരിക്കും. തൊഴില്‍രംഗത്ത് അഭിവൃദ്ധിയുണ്ടാകും. പുതിയ തൊഴില്‍ സംരംഭങ്ങളിലേര്‍പ്പെട്ട് വിജയിക്കാനിടയാകും.

ബിസിനസ്സില്‍ സാമ്പത്തികനേട്ടം ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് ഈ മാസം അനുകൂലമാണ്. പരീക്ഷാവിജയം പ്രതീക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവുകള്‍ ലഭിക്കാന്‍ തടസ്സം നേരിടും. സര്‍ക്കാര്‍ജീവനക്കാര്‍ക്ക് പ്രൊമോഷനും സ്ഥലംമാറ്റവും ലഭിക്കാനിടയാകും. രാഷ്ട്രീയരംഗത്ത് പൊതുജന പിന്തുണ കുറയും.

പരിഹാരം:


ശനിയാഴ്ചതോറും ശാസ്താക്ഷേത്രത്തില്‍ നീരാജനം സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുകയും വ്യാഴാഴ്ച ദിവസം വിഷ്ണുക്ഷേത്രത്തില്‍ തുളസിമാല സമര്‍പ്പണം, പാല്പായസ നിവേദ്യം എന്നിവ നടത്തി താഴെപ്പറയുന്ന മന്ത്രം നാലു പ്രാവശ്യം ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

''ശുക്ലാംബരധരം
വിഷ്ണും ശശിവര്‍ണ്ണം
ചതുര്‍ഭുജം
പ്രസന്നവദനം ധ്യായേത് സര്‍വ്വ വിഘ്‌നോപശാന്തയേ.''

ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)


ആരോഗ്യസ്ഥിതി പൊതുവില്‍ തൃപ്തികരമായിരിക്കും. കുടുംബജീവിതത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. സാമ്പത്തികസ്ഥിതി മെച്ചമായിരിക്കും. ധനാഗമ മാര്‍ഗ്ഗങ്ങള്‍ വര്‍ദ്ധിക്കും. സാമ്പത്തിക ഇടപാടുകളില്‍ക്കൂടി നേട്ടം ഉണ്ടാകും. ഔദ്യോഗികരംഗത്ത് സ്ഥാനക്കയറ്റം ലഭിക്കും. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ വേഗത്തില്‍ ലഭിക്കും. ശത്രുശല്യം കുറയും. സഹോദരഗുണം ഉണ്ടാകും. ബന്ധുജനഗുണം ഉണ്ടാകും.

സന്താനസുഖം ലഭിക്കും. സന്താനങ്ങളുടെ വിവാഹാലോചനകള്‍ നടന്നുകിട്ടാനിടയാകും. പൊതുജനങ്ങളുമായി കലഹിക്കാനിടവരും. സഞ്ചാരക്ലേശം വര്‍ദ്ധിക്കും. വിവാഹാലോചനകള്‍ക്ക് കാലതാമസം നേരിടും. വിദേശയാത്രാപരിശ്രമങ്ങള്‍ സഫലീകരിക്കും. തൊഴില്‍രംഗത്ത് അപവാദപ്രചാരണം ഉണ്ടാകും. തൊഴില്‍ തടസ്സം അനുഭവപ്പെടും.

ആഗ്രഹങ്ങള്‍ പലതും നിറവേറ്റാന്‍ അവസരം ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഈ മാസം അനുകൂലമാണ്. പരീക്ഷാവിജയം പ്രതീക്ഷക്കാം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവുകള്‍ ലഭിക്കാനിടയാകും. സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് സ്ഥലംമാറ്റം ലഭിക്കും. രാഷ്ട്രീയരംഗത്ത് പൊതുജനപിന്തുണ കുറയും.

പരിഹാരം:


ശനിയാഴ്ചതോറും ശാസ്താക്ഷേത്രത്തില്‍ നീരാജനം സമര്‍പ്പിച്ച് താഴെപ്പറയുന്ന മന്ത്രം അഞ്ചുപ്രാവശ്യം ജപിച്ച് പ്രാര്‍ത്ഥിക്കുക.

''നീലാഞ്ജന സമാനാഭം
രവിപുത്രം യമാഗ്രജം
ഛായാമാര്‍ത്താണ്ഡ സംഭൂതം
തം നമാമി ശനൈശ്ചരം.''

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)


ആരോഗ്യസ്ഥിതി പൊതുവില്‍ മെച്ചമായിരിക്കും. സാമ്പത്തികസ്ഥിതി തൃപ്തികരമായിരിക്കുകയില്ല. പണച്ചെലവുകള്‍ കൂടും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും കുറയും. പണമിടപാട് രംഗത്ത് വാക്കുപാലിക്കാന്‍ സാധിക്കാതെ വിഷമിക്കും. പുറമേനിന്നുള്ള സഹായം മന്ദീഭവിക്കും. പുതിയ വാഹനം വാങ്ങുന്നതിനുള്ള അവസരം വന്നുചേരും. ബന്ധുജനങ്ങള്‍ക്ക് ക്ലേശം വര്‍ദ്ധിക്കും. പൊതുരംഗത്ത് പ്രവര്‍ത്തിക്കാനിടവരും.

ഗൃഹനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടാന്‍ സാധിക്കും. സന്താനങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ പണം ചെലവഴിക്കാനിടയാകും. ശത്രുശല്യം കുറയും. ഏറ്റെടുക്കുന്ന കാര്യങ്ങള്‍ ഭംഗിയായി നിര്‍വ്വഹിക്കാന്‍ കഴിയും. വിവാഹാലോചനകള്‍ നടന്നു കിട്ടാനിടയാകും. തൊഴില്‍ സംബന്ധമായ കേസ്സുകള്‍ അനുകൂലമാകും.

ദീര്‍ഘകാലമായി തുടര്‍ന്നുവരുന്ന രോഗദുരിതങ്ങള്‍ക്ക് ശമനം കണ്ടുതുടങ്ങും. കുടുംബസ്വത്ത് ലഭിക്കാനിടവരും. വിദേശയാത്രാപരിശ്രമങ്ങള്‍ക്ക് തടസ്സം നേരിടും. തൊഴില്‍രംഗം അഭിവൃദ്ധിപ്പെടും. പുതിയ തൊഴില്‍ സംരംഭങ്ങളിലേര്‍പ്പെട്ട് വിജയിക്കാന്‍ സാധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഈ മാസം അനുകൂലമാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവുകള്‍ ലഭിക്കാനിടയാകും. സര്‍ക്കാര്‍ജീവനക്കാര്‍ക്ക് പ്രൊമോഷനും സ്ഥലംമാറ്റവും ലഭിക്കാനിടയാകും. രാഷ്ട്രീയരംഗത്ത് പൊതുജനപിന്തുണ വര്‍ദ്ധിക്കും.

പരിഹാരം:


ചൊവ്വാഴ്ച ദിവസം ദേവീ ക്ഷേത്രത്തില്‍ ഭാഗ്യസൂക്താര്‍ച്ചന നടത്തുകയും താഴെപ്പറയുന്ന മന്ത്രം ഏഴു പ്രാവശ്യം ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

''സര്‍വ്വമംഗളമംഗല്യേ ശിവേ
സര്‍വ്വാര്‍ത്ഥ സാധികേ,
ശരണ്യേ ത്ര്യംബകേ
ദേവീ , നാരായണീ നമോസ്തുതേ!''

TRENDING NOW