Friday, June 29, 2018 Last Updated 4 Min 15 Sec ago English Edition
Todays E paper
Ads by Google
Thursday 03 Aug 2017 08.40 PM

മകളെ പ്രശസ്തയാക്കാന്‍ ഒരു അമ്മ ചെയ്ത ഇക്കാര്യങ്ങള്‍

uploads/news/2017/08/133512/wm.jpg

ജെന്ന എസ്റ്റലന്‍ഡ് തന്റെ ഏഴുവയസ്സുകാരി മകള്‍ ലെയ്‌ല ഒരു സാധാരണ പെണ്‍കുട്ടിയല്ല എന്നാണ് പറയുന്നത്. അവളുടെ കരിയര്‍ എത്രത്തോളം ഉയര്‍ത്താമോ അത്രത്തോളം ഉയര്‍ത്തും എന്നാണ് ഈ അമ്മ പറയുന്നത്. അതിനായി അവള്‍ക്ക് വേണ്ടി പതിനായിരങ്ങളാണ് ജെന്ന ചിലവഴിക്കുന്നത്. മകളെ ഒരു മോഡലിനെ പോലെ ആക്കാനാണ് ജെന്ന ശ്രമിക്കുന്നത്. അതിനായി ശരീരത്തോട് ഒട്ടിക്കിടക്കുന്ന വില കൂടിയ വസ്ത്രങ്ങളും, മേക്ക്അപ് സാധനങ്ങളുമാണ് ജെന്ന വാങ്ങുന്നത്.

തന്റെ മകള്‍ പ്രശസ്തയാകുക എന്നതാണ് തന്റെ ഏറ്റവും വലിയ സ്വപ്‌നമെന്നാണ് ജെന്ന പറയുന്നത്. മുടി പ്രത്യേക രീതിയില്‍ ഭംഗിയാക്കി മുഖത്ത് ആവശ്യത്തില്‍ കൂടുതല്‍ മേക്ക്അപുമിട്ട് പല വിധ വര്‍ണ്ണത്തിലുള്ള വസ്ത്രങ്ങളുമണിയിച്ചാണ് ജെന്ന മകള്‍ ലെയ്‌ലയെ ഒരുക്കിയത്. എന്നാല്‍ ലെയ്‌ലയുടെ ചിത്രങ്ങള്‍ക്ക് സോഷ്യല്‍ മീഡിയ സമ്മിശ്ര പ്രതികരണമാണ് നല്‍കുന്നത്. ലെയ്‌ലയെ ഡാന്‍സ് മത്സരങ്ങള്‍ക്കും, മറ്റും ജെന്ന കൊണ്ടു പോകാറുണ്ട്. മകള്‍ക്ക് സ്വയം താന്‍ പ്രശസ്തയാകണം എന്ന് തോന്നാനാണ് ഇത്ര ചെറുപ്പത്തിലേ മേക്ക്അപ്പുകളോടും ഡ്രസുകളോടും ഭ്രമം ഉണ്ടാക്കുന്നതെന്നാണ് ജെന്ന പറയുന്നത്. ലെയ്‌ലയുടെ പല വിധ വീഡിയോകളും ഇതിനകം പുറത്ത് വന്നിട്ടുണ്ട്. ലെയ്‌ലയ്ക്ക് നല്ല ഫിറ്റ്‌നെസ് വ്യായാമങ്ങളും ജെന്ന നല്‍കുന്നുണ്ട്. യോഗയും ആഹാരക്രമീകരണങ്ങളും ഇതില്‍ പെടും. ലെയ്‌ല മികച്ച ഒരു താരമാകാനുള്ള ആഗ്രഹം മാത്രമാണ് ജെന്നയ്ക്കുള്ളത്.

Ads by Google
Thursday 03 Aug 2017 08.40 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW