Tuesday, November 07, 2017 Last Updated 41 Min 17 Sec ago English Edition
Todays E paper
Ads by Google
Thursday 03 Aug 2017 08.37 PM

ഇരുകൈകളില്ലാത്ത ഈ പിതാവ് പ്രചോദനമാണ് ; ഇദ്ദേഹം കുടുംബം നോക്കുന്നത് ആര്‍ക്കും മാതൃക

uploads/news/2017/08/133511/1.jpg

നിങ്ങള്‍ ചിന്തിച്ചു നോക്കൂ നിങ്ങള്‍ക്ക് ഇരുകൈകളും ഇല്ലായിരുന്നുവെങ്കില്‍ എന്തായിരിക്കും അവസ്ഥ. തന്റെ വൈകല്യത്തെ ഓര്‍ത്ത് വെറുതെയിരിക്കാന്‍ തയ്യാറാകാത്ത ഒരു പിതാവിന്റെ കഥയാണ് ഇത്. സാവു ഹൈഫെങ് എന്ന മനുഷ്യന് തന്റെ കൈകള്‍ നഷ്ടപ്പെടുന്നത് തന്റെ മൂന്നാമത്തെ വയസ്സില്‍ ഒരു ഇലക്ട്രിക്കല്‍ അപകടത്തിലാണ്. പിന്നീട് കൈകള്‍ ഇല്ലാത്ത ജീവിതമായിരുന്നു അദ്ദേഹം നയിച്ചത്. എന്നാല്‍ വെറുതെ ഇരിക്കാന്‍ സാവു തയ്യാറായില്ല, തനിക്ക് ചെയ്യാന്‍ സാധിക്കുന്ന ജോലികളിലൂടെ അദ്ദേഹം തന്റെ കുടുംബത്തെ പുലര്‍ത്തി.

രാവിലെ 5.30ന് ഉണരുന്ന സാവു ഡെലിവറി മാനായാണ് ജോലി നോക്കുന്നത്. ദിവസവും 100 പാക്കേജുകള്‍ അദ്ദേഹം ഡെലിവറി ചെയ്യും. പാക്കേജുകളില്‍ അഡ്രസുകള്‍ എഴുതുന്നതും, അത് കൃത്യമായി പാക്ക് ചെയ്യുന്നതുമൊക്കെ സാവു ആരുടെയും സഹായമില്ലാതെയാണ്. ജീവിതത്തില്‍ സാധിക്കാത്തത് എന്നൊരു കാര്യം ഇല്ല എന്ന് തെളിയിക്കാനാണ് തന്റെ ജീവിതത്തിലൂടെ പറയാന്‍ ശ്രമിക്കുന്നതെന്നാണ് സാവു പറയുന്നത്.

uploads/news/2017/08/133511/2.jpg

സാവുവിന് ഓടിക്കാന്‍ സാധിക്കുന്ന നിലയില്‍ രൂപകല്‍പ്പന ചെയ്ത വണ്ടി ഉപയോഗിച്ചാണ് സാധനങ്ങള്‍ ഡെലിവറി ചെയ്യുന്നത്. സഹായത്തിന് വാഹനത്തില്‍ ഒപ്പം ഭാര്യയും ഉണ്ടാകും. പോളിയോ ബാധിതയായ സാവുവിന്റെ ഭാര്യയും ജീവിതത്തിലെ പോരായ്മകളെ സധൈര്യം നേരിടുന്ന സ്ത്രീയാണ്. അവര്‍ക്ക് നടക്കാന്‍ ശരിയായ രീതിയില്‍ സാധിക്കില്ല. ഇരുവരും വൈകല്യങ്ങള്‍ തോല്‍പ്പിച്ച് തങ്ങളുടെ കുടുംബത്തിന്റെ സ്വപ്‌നങ്ങള്‍ നിറവേറ്റുകയാണ്. മകള്‍ക്ക് മികച്ച വിദ്യഭ്യാസം നല്‍കുക എന്നതാണ് ഈ ദമ്പതികളുടെ ഏറ്റവും വലിയ ലക്ഷ്യം.

Ads by Google
Thursday 03 Aug 2017 08.37 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW