Wednesday, September 06, 2017 Last Updated 0 Min 44 Sec ago English Edition
Todays E paper
Thursday 03 Aug 2017 04.37 PM

വിവാഹം മതപരമായ ഒരു ധര്‍മ്മമാണ്

uploads/news/2017/08/133488/joythi030817.jpg

ഹൈന്ദവ സംസ്‌കാരകര്‍മ്മരീതികളില്‍ പ്രധാനപ്പെട്ട ഒന്നാണ് വിവാഹം. ഭാരതീയ വിശ്വാസമനുസരിച്ച് ഒരു വ്യക്തിയുടെ ജീവിതത്തെ ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സന്യാസം എന്നിങ്ങനെ നാലായി വിഭജിച്ചിരിക്കുന്നു.

ഇവയെ ചതുരാശ്രമങ്ങള്‍ എന്നു പറയുന്നു. ഉന്നത വിദ്യാഭ്യാസകാലഘട്ടം ബ്രഹ്മചര്യാശ്രമം. വിവാഹത്തോടെയാണ് ഗൃഹസ്ഥാശ്രമം. ഹൈന്ദവവിശ്വാസമനുസരിച്ച് വിവാഹം മതപരമായ ഒരു ധര്‍മ്മമാണ്.

സമൂഹം എന്ന സംവിധാനത്തിന്റെ നിലനില്‍പ്പിനുവേണ്ടിയും പിതൃക്കളോടുള്ള കടം വീട്ടുന്നതിനുവേണ്ടിയുമുള്ള ധാര്‍മ്മികമായ ഒരു കടമ നിറവേറ്റലാണ് വിവാഹം. വിശുദ്ധവും ദൈവികവുമാണ് ഇത്.

എട്ടുതരം വിവാഹരീതികള്‍ ഉണ്ട്. അവ ബ്രാഹ്മം, ആര്‍ഷം, പ്രാജാപത്യം, ദൈവം, ഗാന്ധര്‍വ്വം ആസുരം, രാക്ഷസം, പൈശാചം എന്നിവയാണ്.

പെണ്‍കുട്ടിയെ സര്‍വ്വാഭരണ വിഭൂഷിതയായി ഉത്തമനായ വരന്റെ അടുക്കല്‍ കൊണ്ടുചെന്ന് കൊടുക്കുന്നതാണ് ബ്രാഹ്മം. സ്ത്രീ പുരുഷന്മാര്‍ മാതാപിതാക്കളുടെ സമ്മതം കൂടാതെ സ്വമനസ്സാലെ വിവാഹിതരാകുന്ന സമ്പ്രദായമാണ് ഗാന്ധര്‍വ്വം.

കന്യാദാനം, പുടവകൊടുക്കല്‍, മോതിരകൈമാറ്റം, താലിചാര്‍ത്തല്‍, വരണമാല്യം ചാര്‍ത്തല്‍, പാണിഗ്രഹണവും അഗ്‌നിപ്രദക്ഷിണവും സീമന്തരേഖയില്‍ കുങ്കുമം ചാര്‍ത്തല്‍ തുടങ്ങിയവ വിവാഹത്തിന്റെ പ്രത്യേക ചടങ്ങുകളാണ്.

വിവാഹസമയംവരെ കന്യകാത്വം പരിരക്ഷിക്കുകയും വിവാഹശേഷം പാതിവ്രത്യം നിലനിര്‍ത്തുകയും ചെയ്യുക എന്നത് ഏറ്റവും വലിയ സ്ത്രീധര്‍മ്മമാണ്.

ഹൈന്ദവ വിവാഹങ്ങളിലെ ഒരു പ്രധാന ചടങ്ങാണ് പുടവകൊടുക്കല്‍. സര്‍വ്വപ്രചാരം നേടിയ ഒരു ആചാരമാണ് വിവാഹമോതിരക്കൈമാറ്റം.
താലിക്ക് മംഗല്യസൂത്രമെന്നും പറയുന്നു. സ്ത്രീപുരുഷത്വത്തിന്റെ പൂര്‍ത്തീകരണം മാംഗല്യത്തിലൂടെയെന്നാണ് സങ്കല്പം.

Ads by Google
Thursday 03 Aug 2017 04.37 PM
YOU MAY BE INTERESTED
TRENDING NOW