Tuesday, July 17, 2018 Last Updated 21 Min 51 Sec ago English Edition
Todays E paper
Ads by Google
Thursday 03 Aug 2017 02.49 PM

മരുഭൂമിയിലെ കനല്‍ ദിനങ്ങള്‍

മോഹന വാഗ്ദാനം നല്‍കി ഗള്‍ഫിലേക്ക് കടത്തപെട്ട് തിരിച്ചെത്തിയ മണിപൊടിയന്‍. മണിയ്ക്ക് പറയാനുള്ള ചതിയുടെ, വഞ്ചനയുടെ കഥകള്‍...
uploads/news/2017/08/133465/manipodiyangulf.jpg

കഷ്ടത നിറഞ്ഞ ജീവിതത്തില്‍ നിന്നു മോചനം തേടി കടലുകള്‍ക്കപ്പുറത്തേക്ക് പറക്കുന്നവര്‍ കുറവല്ല. മണലാരണ്യങ്ങളില്‍ വര്‍ഷങ്ങളോളം പണിയെടുത്ത് കോടീശ്വരനായി തിരികെ വന്നവര്‍ക്ക് പറയാനുള്ളത് വിജയകഥകളാവും.

ചിലര്‍ക്കാകട്ടെ ചതിയുടെയും വഞ്ചനയുടെയും കഥകളുമുണ്ട്. പക്ഷേ പരാജയ കഥ പറയാന്‍ അധികമാരും തിരികെയത്തിയിട്ടില്ല.

ഒന്നുറക്കെ കരയാന്‍പോലും കഴിയാതെ അറബിയുടെ ക്രൂരമായ പീഡനങ്ങള്‍ ഏറ്റുവാങ്ങുന്ന ആയിരക്കണക്കിന് മലയാളികളുണ്ട് ഗള്‍ഫ് എന്ന സ്വപ്ന നാട്ടില്‍. വീട്ടുജോലിക്കായി എത്തിയവരില്‍ പലരും ഇപ്പോള്‍ എവിടെയാെണന്നറിയില്ല, ജീവനോടെയുണ്ടോ എന്നു പോലും.

മനുഷ്യക്കടത്തലില്‍ രസം കണ്ടെത്തി കോടികള്‍ സമ്പാദിക്കുന്നവരുടെ അവസാനത്തെ ഇരയായിരുന്നു മണി പൊടിയന്‍ എന്ന വീട്ടമ്മ. രണ്ടു വര്‍ഷം അറബിയുടെ വീട്ടില്‍ അനുഭവിച്ച യാതനകള്‍, ക്രൂരതകള്‍. മണിയുടെ കരളലിയിക്കുന്ന ജീവിത കഥ...

പട്ടിണി മാറ്റാന്‍


അടൂര്‍ കൊടുമണ്‍ സ്വദേശി മണി വീട്ടുപണിയും കൂലിപ്പണിയും ചെയ്താണ് മക്കളെ വളര്‍ത്തിയത്. ജീവിതപ്രാരാബ്ധത്തെ പലതവണ ശപിച്ചിട്ടുള്ള മണി, നന്ദുവിനും നന്ദുജക്കും വേണ്ടി മാത്രമാണ് ജീവിച്ചത്.

നരക തുല്യ ജീവിതത്തില്‍ നിന്നു മക്കളെ കരകയറ്റാന്‍ കൊല്ലം പത്തനാപുരം സ്വദേശി ബാലന്‍പിള്ളയുടെ വാക്കുകളെ മണിക്ക് വിശ്വസിക്കേണ്ടി വന്നു. കുവൈറ്റില്‍ വീട്ടുജോലി, നല്ല ഭക്ഷണം, താമസം, ശമ്പളം...

അരപട്ടിണിയില്‍ നിന്നു മുഴുപട്ടിണിയിലേക്ക് കൂപ്പുകുത്തുന്ന കുടുംബത്തിനു രക്ഷപെടാന്‍ ലഭിച്ച അവസരം പാഴാക്കുന്നത് നല്ലതല്ലെന്ന തോന്നലിനെയാണ് മണി ഇപ്പോള്‍ ശപിക്കുന്നത്.

പോകാനാവശ്യമായ തുക ഒരു വലിയ ചോദ്യചിഹ്‌നമായപ്പോള്‍ വില്‍ക്കാനുള്ളത് വിറ്റും അയല്‍ക്കാരോടും സുഹൃത്തുക്കളോടും കടം വാങ്ങിയും മണി സ്വരൂക്കൂട്ടി.

2015 ജൂണ്‍ 17 ന് ബാലന്‍പിള്ളയോടൊപ്പം മണി കുവൈറ്റിലേക്ക് വിമാനം കയറാന്‍ തീരുമാനിച്ചു. കേരളത്തില്‍ നിന്നു നേരിട്ട് കുവൈറ്റിലേക്ക് വിമാനമില്ലെന്നും നാഗ്പൂരില്‍ നിന്നാണ് വിമാനമെന്നും ബാലന്‍പിള്ള പറഞ്ഞ് വിശ്വസിപ്പിച്ചപ്പോള്‍ ഒളിഞ്ഞിരിക്കുന്ന ചതി മണിക്ക് മനസ്സിലായില്ല.

നാഗപൂര്‍ വരെ ട്രെയിലെത്തിയ ശേഷം അവിടെ നിന്നു കുവൈറ്റിലേക്ക് മണിയെ വിമാനം കയറ്റിവിട്ട് ബാലന്‍പിള്ള മടങ്ങി. കുവൈറ്റില്‍ മണിയെ സ്വീകരിക്കാന്‍ കോഴിക്കോട് സ്വദേശി ഷംസൂദീന്‍ ഉണ്ടായിരുന്നു.

ഷംസുദീനൊപ്പം പോയ മണി രണ്ടു ദിവസം ഒരു മുറിയ്ക്കുള്ളില്‍ കഴിഞ്ഞു. മൂന്നാം ദിവസം മസൂര്‍ എന്ന അറബി മണിയെ മുറിയില്‍ വന്നു കണ്ടു. കാഴ്ചയില്‍ തന്നെ ക്രൂരനായ മസൂറിന്റെ വീട്ടിലേക്കാണ് തന്നെ കൊണ്ടുപോകുന്നത് ഷംസൂദീന്‍ പറഞ്ഞു.

മസുറിനൊപ്പം കാറില്‍ യാത്ര തുടങ്ങുമ്പോള്‍ സ്വപ്ന സാഫല്യത്തിലേക്കുള്ള യാത്രയിലാണ് താനെന്ന് മണി ആശ്വസിച്ചു. മക്കളുടെ സന്തോഷ ജീവിതം മാത്രം സ്വപ്നം കണ്ട് മണി യാത്ര തുടര്‍ന്നു...

uploads/news/2017/08/133465/manipodiyangulf1.jpg

ദുഃഖ സ്വപ്നങ്ങള്‍


മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ കാര്‍ ഒരു വലിയ വീടിന്റെ മുന്നിലെത്തി. താന്‍ ജോലി ചെയ്യേണ്ട വീട്. കൊട്ടാര തുല്യമായ വീടിന്റെ വലിപ്പവും ഭംഗിയും നോക്കി നില്‍ക്കാതെ മണി തന്റെ ജോലി തുടങ്ങി. എല്ലാ കാര്യങ്ങളും വൃത്തിയായും വെടിപ്പായും ചെയ്തു. ബാലന്‍പിള്ളയുടെ വാക്കുകള്‍ പോലെ എല്ലാം ശുഭം.

കടലുകള്‍പ്പുറത്തുള്ള മക്കളെ മണി ഫോണിലൂടെ കണ്ടുകൊണ്ടിരുന്നു. ശമ്പളം കിട്ടുമ്പോള്‍ സ്വന്തം ആവശ്യങ്ങള്‍ പരിമിതപെടുത്തി മക്കള്‍ക്ക് കാശയച്ചു കൊടുത്തു. മറുനാട്ടിലുള്ള മണിയും നാട്ടിലുള്ള മക്കളും സന്തോഷ ജീവിതം തുടങ്ങി.

മൂന്നു മാസത്തിനു ശേഷം എല്ലാ സന്തോഷങ്ങളെയും പിടിച്ചുലച്ചു കൊണ്ടാണ് മസുറിന്റെ സ്വഭാവത്തില്‍ മാറ്റമുണ്ടായത്. മനുഷ്യത്വം എന്തെന്നു പോലും അറിയാത്ത മനുഷ്യന്‍, കുടുംബത്തിലെ സ്ത്രീകള്‍ക്കു പോലും അയാളെ ഭയമായിരുന്നു.

അയാളുടെ ക്രൂരവിനോദങ്ങള്‍ക്ക് ഇരയായി തീരുകയായിരുന്നു മണി. പാസ്പോര്‍ട്ടും രേഖകളും അയാള്‍ കൈക്കലാക്കി. മൊബൈല്‍ ഫോണും നശിപ്പിച്ചു.

പത്തോളം അംഗങ്ങളുള്ള ആ വീട്ടിലെ എല്ലാവര്‍ക്കും ആഹാരമുണ്ടാക്കേണ്ട ജോലി മണിയെ ഏല്‍പിച്ചു. മൂന്നു പേര്‍ താങ്ങിയെടുക്കുന്ന ചാക്കു കെട്ടുകള്‍ മണിയെക്കൊണ്ട് ഒറ്റയ്ക്കാണ് എടുപ്പിച്ചിരുന്നത്.

വാക്കിംഗ് സ്റ്റിക്ക് എന്ന പേരില്‍ കൊണ്ടുനടന്ന വടിയുപയോഗിച്ചുള്ള മര്‍ദ്ദനത്തിലൂടെയാണ് മസൂര്‍ ഏറെ രസിച്ചത്. കൈമുട്ട്, കാല്‍മുട്ട്, നടു എന്നീ ശരീരഭാഗങ്ങളിലാണ് അടിക്കുന്നത്. മണിക്കൂറുകള്‍ പണിയെടുത്ത് ഒന്നു നടുനിവര്‍ത്താന്‍ നില്‍ക്കുമ്പോഴേക്കും മര്‍ദ്ദനം തുടങ്ങും.

Ads by Google
Loading...
TRENDING NOW