Wednesday, August 30, 2017 Last Updated 6 Min 45 Sec ago English Edition
Todays E paper
ആര്യനാട് മോഹനന്‍, വിക്കി ബ്യൂട്ടി ക്ലിനിക്, ഹോട്ടല്‍ ചൈത്രം, തമ്പാനൂര്‍, തിരുവനന്തപുരം
ആര്യനാട് മോഹനന്‍, വിക്കി ബ്യൂട്ടി ക്ലിനിക്, ഹോട്ടല്‍ ചൈത്രം, തമ്പാനൂര്‍, തിരുവനന്തപുരം
Thursday 03 Aug 2017 02.02 PM

കണ്ണിനടിയിലെ കറുപ്പു മാറാന്‍...

uploads/news/2017/08/133460/Weeklybutyspot030817.jpg

സൗന്ദര്യത്തിനും ആരോഗ്യത്തിനും ഉതകുന്ന അനേകം ലേപനങ്ങള്‍ പ്രകൃതി നമുക്കുവേണ്ടി ഒരുക്കിയിട്ടുണ്ട്.

1. മുഖം മനോഹരമാക്കാന്‍ ചെറുനാരങ്ങാനീര്, പശുവിന്‍പാല്, മഞ്ഞള്‍പ്പൊടി, ചെറുപയര്‍ പൊടിച്ചത്, ഒരു നുളള് ഉപ്പ് ഇവ കൂട്ടിച്ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി രാത്രി കിടക്കുന്നതിനു മുന്‍പ് മുഖത്ത് തേയ്ക്കുക. രാവിലെ ചെറുചൂടുവെളളത്തില്‍ കഴുകാം.

2. കണ്ണിന്റെ അടിയിലെ കറുപ്പുമാറാന്‍ ഉരുളക്കിഴങ്ങ് വൃത്തിയായി കഴുകി അരച്ച് ഒരു ചെറിയ കഷണം തുണി കണ്ണിന്റെ മുകളില്‍ പൊതിയുക. അതിന് മുകളില്‍ അരച്ചെടുത്ത ഉരുളക്കിഴങ്ങ് പുരട്ടുക. 10 മിനിട്ടിനു ശേഷം തണുത്ത വെളളത്തില്‍ കഴുകി വൃത്തിയാക്കുക.

3. തുളസിയില, പച്ചമഞ്ഞള്‍ ഇവ നന്നായി അരച്ച് കുഴമ്പാക്കി വെളിച്ചെണ്ണയില്‍ ചാലിച്ച് മുഖക്കുരുവിന് പുറത്തു പുരട്ടുക. അരമണിക്കൂറിനുശേഷം പയറുപൊടികൊണ്ട് കഴുകുക. മുഖക്കുരുവിനോടൊപ്പം മുഖത്തെ കറുത്ത പുളളികളും മാറിക്കിട്ടും.

4. പച്ചമഞ്ഞള്‍ അരച്ചുകലക്കി തുണിയില്‍ മുക്കി തണലില്‍ ഉണക്കിയശേഷം ആ തുണികൊണ്ട് പല തവണ കണ്ണു തുടയ്ക്കുക. കണ്ണിന് തിളക്കം വര്‍ദ്ധിക്കും.

Ads by Google
TRENDING NOW