Tuesday, October 03, 2017 Last Updated 0 Min 11 Sec ago English Edition
Todays E paper
Ads by Google
Thursday 03 Aug 2017 01.50 PM

ത്വക്ക് രോഗത്തെ സൗന്ദര്യമാക്കിയ പെണ്‍കുട്ടി

uploads/news/2017/08/133457/girl.jpg

മുഖത്ത് ചെറിയ കുരു ഉണ്ടാകുമ്പോള്‍ പോലും ആശങ്കപ്പെടുന്നവരാണ് പെണ്‍കുട്ടികള്‍. എന്നാല്‍ ഡല്‍ഹി സ്വദേശിനിയായ കാര്‍ത്തിക ഭട്നാഗര്‍ എന്ന പെണ്‍കുട്ടി തനിക്ക് നേരിട്ട ത്വക്ക് രോഗത്തെ പോലും സൗന്ദര്യമാക്കിയത് ആരെയും അദ്ഭുതപ്പെടുത്തും വിധത്തിലാണ്. ഏഴാം വയസിലാണ് വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് എന്ന അസുഖം കാര്‍ത്തികയെ ബാധിക്കുന്നത്. അസുഖം പിടിപ്പെട്ട നാള്‍മുതല്‍ ശരീരമാസകലം വെള്ളപ്പാടുകള്‍ കണ്ടു തുടങ്ങി. രോഗം പിടിപെട്ട കാലം മുതല്‍ രോഗം പകരുമെന്നു കരുതി ചില സുഹൃത്തുക്കളും ബന്ധുക്കളും ഒഴിഞ്ഞു മാറി നടക്കാന്‍ തുടങ്ങി.

uploads/news/2017/08/133457/girl1.jpg

ആയുര്‍വേദം ഹോമിയോപ്പതി അലോപ്പതി തുടങ്ങിയ എല്ലാ ചികിത്സാ രീതികളും പരീക്ഷിച്ച് പരാജയപ്പെട്ടു തുടര്‍ന്ന് തന്റെ ത്വക്ക് രോഗത്തെ സൗന്ദര്യമാക്കാന്‍ കാര്‍ത്തിക തുടങ്ങി. തന്റെ ശരീരത്തിലുള്ള വെള്ളപ്പാണ്ടില്‍ കലാവിരുത് പ്രകടമാക്കുകയാണ് കാര്‍ത്തിക ചെയ്തത്. തന്റെ വെള്ളപ്പാണ്ടിനെ ഒരു ആപ്പിളിന്റെ ലോഗോയുമായുള്ള സുഹൃത്തിന്റെ താരതമ്യപ്പെടുത്തലാണ് ഇങ്ങനെയൊരു മാറ്റത്തിന് കാരണമായെന്ന് കാര്‍ത്തിക പറയുന്നു. രോഗ ബാധയെ തുടര്‍ന്ന് പൊതുസമൂഹവുമായി അകന്ന് നിന്നിരുന്ന കാര്‍ത്തിക ഇപ്പോള്‍ കൂടുതല്‍ ആത്മവിശ്വാസത്തോടെയാണ് പുറത്തിറങ്ങുന്നത്. അന്നു തന്നെ മാറ്റി നിര്‍ത്തിയിരുന്നവര്‍ ഇന്ന് ഏറെ സന്തോഷത്തോടെയാണ് സ്വീകരിക്കുന്നതെന്നും കാര്‍ത്തിക പറയുന്നു.

uploads/news/2017/08/133457/girl2.jpg

Ads by Google
Advertisement
Ads by Google
Ads by Google
TRENDING NOW