Friday, February 15, 2019 Last Updated 21 Min 23 Sec ago English Edition
Todays E paper
Ads by Google
Thursday 03 Aug 2017 10.50 AM

ദിലീപിന്റെ ആദ്യ വിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം ; ആദ്യ പ്രണയവിവാഹം നടനായി മാറുന്നതിന് മുമ്പ് ?

uploads/news/2017/08/133420/dileep-new.jpg

കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ ഗൂഡാലോചനയിലെ പ്രധാനപ്രതി ദിലീപിന്റെ ആദ്യ വിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമായിരുന്നെന്നും മറ്റ് രണ്ടു വിവാഹവും പോലെ തന്നെ ഇതും പ്രണയ വിവാഹമായിരുന്നെന്നും റിപ്പോര്‍ട്ട്. മിമിക്രിതാരം അബിയായിരുന്നു ഇതിന് സാക്ഷി. നിലവിലെ ഭാര്യ കാവ്യാമാധവന്‍ ദിലീപിന്റെ മൂന്നാം വിവാഹമാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആദ്യ വിവാഹത്തിന് സാക്ഷിയായിരുന്നു എന്ന് കരുതുന്ന അബിയെ പോലീസ് ഉടന്‍ ചോദ്യം ചെയ്യുമെന്നും പറയുന്നു.

ഒരു അകന്ന ബന്ധുവിന്റെ മകളെയായിരുന്നു ദിലീപ് ആദ്യം വിവാഹം കഴിച്ചത്. സിനിമാ നടനായി മാറുന്നതിന് മുമ്പ് മിമിക്രിതാരമായി കഴിയുന്ന കാലത്ത് ഈ പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. പിന്നീട് മഞ്ജു വാര്യരെ വിവാഹം കഴിക്കുന്നതിനായി ഈ ബന്ധം പണം നല്‍കി ഒതുക്കിയെന്ന തരത്തിലാണ് വിവരങ്ങള്‍. പിന്നീട് നടനായി ഉയര്‍ന്ന ദിലീപ് ഇവരെ ഒഴിവാക്കി. മഞ്ജുവാര്യരുമായി പ്രണയത്തില്‍ ആകുകയും വിവാഹം കഴിക്കുകയും ചെയ്തു. പോലീസ് ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ചലച്ചിത്രമേഖലയില്‍ തന്നെയുള്ള ചിലര്‍ തന്നെയാണ് ഈ സൂചന പോലീസിന് നല്‍കിയത്. പിന്നീട് ഇക്കാര്യത്തില്‍ പോലീസ് താരത്തോട് വിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്തു. 1998 ല്‍ മഞ്ജു വാര്യരെ വിവാഹം കഴിച്ച ദിലീപ് 2015 ല്‍ ഈ വിവാഹബന്ധം വേര്‍പെടുത്തിയാണ് കാവ്യാമാധവനെ വിവാഹം ചെയ്തത്. മഞ്ജു വാര്യരും ദിലീപും തമ്മിലുണ്ടായിരുന്ന പ്രശ്‌നങ്ങളും ദിലീപിന്റെ സാമ്പത്തിക ഇടപാടുകളും സംബന്ധിച്ച വിവരങ്ങളും അറിയാന്‍ നേരത്തേ അന്വേഷണസംഘം മഞ്ജുവിന്റെ സഹോദരന്‍ മധു വാര്യരുടെ മൊഴിയും എടുത്തിരുന്നു. ദിലീപിന്റെ മിക്ക വ്യവസായ സംരംഭങ്ങളും നോക്കിനടത്തുന്ന സഹോദരീ ഭര്‍ത്താവ് സുരാജില്‍നിന്നും അന്വേഷണസംഘം മൊഴിയെടുത്തു.

നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ദിലീപ് എന്തെങ്കിലും മുന്‍കൂട്ടി സുരാജിനെ അറിയിച്ചിരുന്നോയെന്നും ദിലീപിന്റെ സാമ്പത്തിക ഇടപാടുകള്‍, കുടുംബ ജീവിതം എന്നിവ സംബന്ധിച്ചും അന്വേഷിച്ചതായാണു വിവരം. കേസുമായി ബന്ധപ്പെട്ട് വരുംദിവസങ്ങളില്‍ ദിലീപിന്റെ സഹോദരിയെയും ചോദ്യം ചെയ്‌തേക്കുമെന്നാണു സൂചന. മഞ്ജുവുമായുള്ള കുടുംബ ബന്ധം തകര്‍ത്തതിലുള്ള പ്രതികാരമാണ് ദിലീപ് നടിയെ തട്ടിക്കൊണ്ടു പോകാന്‍ ക്വട്ടേഷന്‍ കൊടുത്തതെന്ന നിലയില്‍ ആയിരുന്നു നേരത്തേ വാര്‍ത്തകള്‍ വന്നത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW