Saturday, October 21, 2017 Last Updated 9 Min 46 Sec ago English Edition
Todays E paper
Ads by Google
Wednesday 02 Aug 2017 06.39 PM

പ്രസവ വേദനയ്ക്കിടയിലും ഒപ്പം ലേബര്‍ റൂമില്‍ വേദന കൊണ്ട് പുളയുന്ന സ്ത്രീയുടെ പ്രസവം എടുത്ത് ഒരു ഡോക്ടര്‍

uploads/news/2017/08/133176/d.jpg

അമാന്‍ഡ ഹെസ് എന്ന ഡോക്ടറാണ് ഇപ്പോള്‍ സോഷില്‍ മീഡിയയലില്‍ താരം. തന്റെ രണ്ടാമത്തെ കുഞ്ഞിനു ജന്മം നല്‍കാനായി ലേബര്‍റൂമില്‍ കാത്തു നില്‍ക്കുമ്പോഴായിരുന്നു സമീപത്തു കിടന്ന സ്ത്രീയുടെ കരച്ചില്‍ ഡോ: അമാന്‍ഡ കേട്ടത്. ആ സത്രീയുടെ ഗര്‍ഭത്തിലെ ശിശു അപകടത്തിലാണ് എന്നു ഗൈനക്കോളിജിസ്റ്റ് കൂടിയായ അമാന്‍ഡയ്ക്കു മനസിലായി. താന്‍ പ്രസവിക്കാന്‍ കിടക്കുകയാണ് എന്ന കാര്യം പോലും മറന്നു വേദനയെ അവഗണിച്ച് അമാന്‍ഡ ഉടന്‍ തന്നെ ആ സ്ത്രീയെ സഹായിക്കാന്‍ ഇറങ്ങി.

ആ സ്ത്രീയുടെ കുഞ്ഞിന്റെ കഴുത്തില്‍ പൊക്കിള്‍കൊടി ചുറ്റിയ നിലയിലായിരുന്നു. ശസ്ത്രീക്രിയയില്‍ പങ്കുചേര്‍ന്നു സുരക്ഷിതമായി കുട്ടിയെ പുറത്തേടുത്ത ശേഷം മാത്രമാണ് അമാന്‍ഡ സ്വന്തം പ്രസവത്തെക്കുറിച്ചു ചിന്തിച്ചത്. അമാന്‍ഡയുടെ ധൈര്യത്തേയും കര്‍ത്തവ്യബോധത്തേയും പുകഴ്ത്തിക്കൊണ്ടു സുഹൃത്തായ ഹല സബ്രി ഫെയ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് ഈ വിവരം പുറലോകം അറിഞ്ഞത്. പ്രസവിച്ചു നിമിഷങ്ങള്‍ക്കുള്ളില്‍ പകര്‍ത്തിയ അമ്മ അമാന്‍ഡയുടെയും കുഞ്ഞിന്റെയും ചിത്രവും സുഹൃത്തു ഹല ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.

Ads by Google
Advertisement
Wednesday 02 Aug 2017 06.39 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW