Tuesday, October 17, 2017 Last Updated 4 Min 39 Sec ago English Edition
Todays E paper
Ads by Google
Wednesday 02 Aug 2017 03.34 PM

കര്‍ക്കിടകം കരുതലോടെ...

ആരോഗ്യ പരിപാലനത്തിന് അനുയോജ്യമായ സമയമാണ് കര്‍ക്കിടകം.
uploads/news/2017/08/133152/karkidakamtretments.jpg

കേരളത്തിന്റെ പരമ്പരാഗത ആരോഗ്യ സംരക്ഷണ മാര്‍ഗമാണ് മഴക്കാലത്തെ കര്‍ക്കിടക ചികിത്സ. ശാരീരികവും മാനസികവുമായ ആരോഗ്യരക്ഷയ്ക്ക് കര്‍ക്കിടക ചികിത്സ ഉത്തമമാണ്.

പകര്‍ച്ചവ്യാധികളുടെ സമയം കൂടിയാണ് കര്‍ക്കിടകം. വേനല്‍കാലം, മഴകാലം, മഞ്ഞുകാലം തുടങ്ങിയ ഋതുഭേദങ്ങളില്‍ വരുന്ന മാറ്റങ്ങളും ഇതിന് കാരണമാണ്. വേനലില്‍ നിന്ന് മഴയിലേക്ക് മാറുന്നതോടെ, ശരീരബലം കുറയുന്നു. കര്‍ക്കിടകത്തിലെ സുഖചികിത്സയിലൂടെ ആരോഗ്യം വീെണ്ടടുക്കാം.

തേച്ചുകുളി


എണ്ണതേച്ചുകുളിയാണ് കര്‍ക്കിടക മാസത്തില്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന സുഖ ചികിത്സ. ശരീരത്തില്‍ സംഭവിക്കുന്ന സ്ഥാനഭ്രംശങ്ങള്‍ക്ക് പരിഹാരം, രക്തയോട്ടം വര്‍ദ്ധിപ്പിക്കുക, മനസ്സിനും ശരീരത്തിനും കുളിര്‍മ്മ നല്‍കുക എന്നിവയ്ക്ക് എണ്ണ തേച്ചുകുളി ഉത്തമമാണ്.

പുളിയില പോലുള്ളവ ഇട്ട് തിളപ്പിച്ച വെള്ളത്തില്‍ കുളിക്കുന്നതും നല്ലതാണ്. എന്നാല്‍ ശരീര പ്രകൃതി അറിഞ്ഞു വേണം എണ്ണ തേച്ചു കുളി പരിശീലിക്കാന്‍. ഇതിനായി ആയുര്‍വേദ വിദഗ്ധന്റെ ഉപദേശം തേടാം.

ഔഷധക്കഞ്ഞി


കര്‍ക്കിടകമാസത്തില്‍ ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒരു ചികിത്സാ വിധിയാണ് ഔഷധക്കഞ്ഞി സേവിക്കല്‍. പൊതുവേ ദഹനശക്തി കുറയുന്ന കാലമായതിനാല്‍ ദഹനം സുഖപ്രദമാക്കാന്‍ ഔഷധക്കഞ്ഞി ഉത്തമമാണ്.

ഔഷധക്കഞ്ഞി തുടര്‍ച്ചയായി ഒരുമാസം കഴിക്കുന്നത്് ആമാശയത്തിന്റെ പ്രവര്‍ത്തനങ്ങളെ സുഗമമാക്കുന്നു. ജീരക കഞ്ഞി, മരുന്നു കഞ്ഞി, ചെറുപയര്‍ ചേര്‍ത്ത കഞ്ഞി എന്നിങ്ങനെയുള്ളവ ദഹനത്തിന് നല്ലതാണ്.

രാത്രി, കഞ്ഞിയാണ് ഏറ്റവും നല്ലത്. ഒരു നേരം ഔഷധക്കഞ്ഞി മാത്രമായി കഴിക്കാന്‍ ശ്രദ്ധിക്കണം. വിശപ്പിനനുസരിച്ച് ചൂടോടെ മാത്രം കഞ്ഞി കുടിയ്ക്കുക. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിയ്ക്കുക. കുളിക്കാനും ചൂടുവെള്ളം ഉപയോഗിക്കാം.

uploads/news/2017/08/133152/karkidakamtretments1.jpg

മരുന്നു കഞ്ഞി കഴിക്കുമ്പോള്‍ മുട്ട, മീന്‍, ഇറച്ചി തുടങ്ങിയവ ഒഴിവാക്കണം. പുകവലി, മദ്യപാനം തുടങ്ങിയവ പാടില്ല. ഇവ ഉപയോഗിച്ചാല്‍ മരുന്നിന്റെ ഗുണം ലഭിക്കില്ല.

തണുത്ത വെള്ളത്തില്‍ കൂടുതല്‍ സമയം നില്‍ക്കുക, കൂടുതല്‍ തണുപ്പേല്‍ക്കുക തുടങ്ങിയവ മരുന്നുകഞ്ഞി കുടിക്കുന്ന സമയത്ത് ഒഴിവാക്കുന്നതാണ് നല്ലത്.

സുഖ ചികിത്സ


കര്‍ക്കിടക മാസത്തില്‍ ചെയ്യുന്ന പഞ്ചകര്‍മ്മ ചികിത്സയാണ് സുഖ ചികിത്സ. ഇതിലൂടെ ശരീരത്തില്‍ അടിഞ്ഞു കൂടിയിരിക്കുന്ന ദോഷങ്ങളെ പുറം തള്ളി ആരോഗ്യം വീെണ്ടടുക്കാം.

രോഗ കാരണങ്ങളായ വാതം, പിത്തം, കഫം എന്നീ മൂന്നു ദോഷങ്ങള്‍ കൂടുതലായി കണ്ടു വരുന്ന സമയമാണ് കര്‍ക്കിടകം. പ്രധാനമായും ജൂലൈ 15 മുതല്‍ ഓഗസ്റ്റ് 15 വരെയാണ് സുഖ ചികിത്സാ കാലം.

പഥ്യം


കര്‍ക്കിടക ചികിത്സാ കാലം പഥ്യങ്ങളുടെ കാലം കൂടിയാണ്. മത്സ്യ, മാംസാഹാരങ്ങള്‍ പൂര്‍ണമായും ഉപേക്ഷിക്കുകയും ശരീരത്തിനും മനസ്സിനും ചേരാത്തവയെ തിരിച്ചറിഞ്ഞ് ഉപേക്ഷിക്കലുമാണ് പഥ്യത്തിലൂടെ ഉദ്ദേശിക്കുന്നത്.

ചില രോഗങ്ങള്‍ ഉള്ളവര്‍ ചില ഭക്ഷണം കഴിക്കരുത്. ഇത് തിരിച്ചറിഞ്ഞ് ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന ഭക്ഷണക്രമം പിന്തുടരുക.

വൃത്തി പ്രധാനം


കര്‍ക്കിടകമാസം എന്നല്ല ഏതു കാലത്തായാലും വൃത്തിയും വെടിപ്പും അത്യാവശ്യമാണ്. വീടിനുള്ളില്‍ നനഞ്ഞ തുണികള്‍ കൂട്ടിയിടരുത്.

വീടിനകത്തും പുറത്തും പുക നല്‍കുന്നതു നല്ലതാണ്. ഇതിനായി കുന്തിരിക്കം, ഗുല്‍ഗുലു, അഷ്ടഗന്ധം തുടങ്ങിയ സുഗന്ധവസ്തുക്കള്‍ ഉപയോഗിക്കാം.

ഉച്ചയുറക്കം നന്നല്ല


കര്‍ക്കിടക മാസത്തില്‍ പ്രധാനമായും ഉപേക്ഷിക്കേണ്ട ഒന്നാണ് ഉച്ചയുറക്കം. പകലുറക്കം വിശപ്പു കുറയ്ക്കുകയും ദഹനപ്രക്രിയകളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. മാത്രമല്ല കര്‍ക്കിടക കഞ്ഞിയുടെ പ്രവര്‍ത്തനം ശരീരത്തില്‍ ശരിയായ രീതിയില്‍ നടക്കാതിരിക്കുകയും ചെയ്യും.

വിവരങ്ങള്‍ക്ക് കടപ്പാട്
ഡോ.സുബീഷ്. എസ്
ആരോഗ്യോദയം ആയുര്‍വേദ ഹോസ്പിറ്റല്‍ ,
പാലക്കാട്

അശ്വതി അശോക്

Ads by Google
Advertisement
Wednesday 02 Aug 2017 03.34 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW