Wednesday, November 08, 2017 Last Updated 6 Min 14 Sec ago English Edition
Todays E paper
Ads by Google
Wednesday 02 Aug 2017 02.01 PM

കോമിക്കോള

സൂപ്പര്‍ ജോക്ക്
uploads/news/2017/08/133140/weeklyjoks020817.jpg

ഹോട്ടലില്‍ കയറിയ ആള്‍ സപ്ലേയറോട്: എന്തുണ്ട് കഴിക്കാന്‍?
സപ്ലേയര്‍: പൊറോട്ട, ചിക്കന്‍കറി, ജി.എസ്.ടി ചിക്കന്‍ഫ്രൈ...
ആള്‍: ഇതു തമ്മില്‍ എന്താ വ്യത്യാസം?
സപ്ലേയര്‍: ജി.എസ്.ടി ചിക്കന്‍ ഒന്നാം തീയതിക്ക് ശേഷമുള്ളതും മറ്റേത് ദിവസങ്ങള്‍ക്ക് മുമ്പുള്ളതും.
- റഹീം, മലപ്പുറം

**

ഐസുകട്ട മുകളിലേക്കു പിടിച്ചു നോക്കുന്ന രമണനോട് രാമു: നീ എന്താ ഐസുകട്ടയില്‍ ഇങ്ങനെ നോക്കുന്നത്?
രമണന്‍: ഇതിന് എവിടെയാണ് ചോര്‍ച്ച എന്നു നോക്കിയതാ...
- രാജീവ്, കൊല്ലം

***

സ്‌കൂള്‍ പി.റ്റി.എ യോഗത്തില്‍ പ്രസിഡന്റ്: കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിന് ഡൈനിംഗ് ഹാള്‍ ഇല്ല. രക്ഷകര്‍ത്താക്കള്‍ അത് പണിയിച്ചുതരണം.
ഒരു രക്ഷകര്‍ത്താവ്: ഡൈനിംഗ് ഹാളിന്റെ ആവശ്യം ഈ സ്‌കൂളിനില്ല. ഉച്ചയ്ക്ക് കൊടുത്തുവിടാന്‍ വീടുകളിലെന്തെങ്കിലും ഉണ്ടായിട്ടുവേണ്ടേ?
- പ്രദീപ് വേങ്ങര

****

മീന്‍ കച്ചവടക്കാരനോട് വഴിപോക്കന്‍: എന്താ ഇതെല്ലാം ചെറിയ മീനുകളാണല്ലോ. വലിയ മീനൊന്നുമില്ലേ?
കച്ചവടക്കാരന്‍: എങ്ങനെയുണ്ടാവും... സ്രാവുകള്‍ അടക്കമുള്ള വലിയ മീനുകളെ പിടിക്കാന്‍ പോലീസ് വലവീശിയിരിക്കുകയല്ലേ?
- ജോര്‍ജ്, കളമശേരി

*****

uploads/news/2017/08/133140/weeklyjoks020817a.jpg

രവി ഗോപിയോട്: നിന്റെ പ്രേമമൊക്കെ എവിടം വരെയായി?
ഗോപി: നടക്കുന്നു. നാളെ അവളുടെ വീട്ടിലേക്ക് ഊണുകഴിക്കാന്‍ ക്ഷണിച്ചിരിക്കുകയാ...
രവി: ഭാഗ്യവാന്‍... എന്താ വിശേഷം?
ഗോപി: നാളെ അവളുടെ കല്യാണമാടാ...
- സന്തോഷ്, ആയക്കാട്

****

വളര്‍ത്തുപട്ടിയെയും കൊണ്ട് ഒരു സ്ത്രീ ഡോക്ടര്‍ക്കു മുന്നില്‍:
പട്ടികളെ വളര്‍ത്തിവളര്‍ത്തി എന്റെ മുഖം പട്ടിയെപ്പോലെയായി ഡോക്ടര്‍...
ഡോക്ടര്‍: ഒരു കാര്യം ചെയ്യ്... ഇനിയെങ്കിലും കുട്ടികളെ വളര്‍ത്തിനോക്ക്.
- ബാബു, ആലപ്പുഴ

****

ഗോപു രാജനോട്: നീ കേട്ടില്ലേ... ബിവറേജിന് മുന്നിലെ ക്യൂ ഒഴിവാക്കണമെന്ന് കോടതി പറഞ്ഞിരിക്കുന്നത്.
രാജന്‍: കച്ചവടം 'ഓണ്‍ലൈന്‍' വഴി ആക്കിയിരുന്നെങ്കില്‍ സാധനം വീട്ടില്‍ കിട്ടിയേനെ. ആരോടു പറയാന്‍...
- ജോമേഷ്, കോട്ടയം

***

uploads/news/2017/08/133140/weeklyjoks020817b.jpg

ലൈബ്രറിയില്‍ ചെന്ന് ഒരാള്‍: 'ആത്മഹത്യ ചെയ്യാന്‍ നൂറുവഴികള്‍' എന്ന പുസ്തകം ഒന്നു തരാമോ?
ലൈബ്രേറിയന്‍: പറ്റില്ല. ഇനി അതു തനിക്കു തന്നാല്‍ അത് തിരിച്ചുകിട്ടുകയില്ല.
- ഷാജിപീറ്റര്‍, മുനമ്പം

Ads by Google
Ads by Google
TRENDING NOW