Tuesday, September 12, 2017 Last Updated 7 Min 25 Sec ago English Edition
Todays E paper
Ads by Google
Wednesday 02 Aug 2017 10.33 AM

ഗവര്‍ണര്‍ മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയത് കേന്ദ്രത്തിന്റെ നിര്‍ദ്ദേശപ്രകാരം; മുഖ്യമന്ത്രി പോയതും അത് മനസിലാക്കി തന്നെ

പരസ്യമായി ഉല്‍കണ്ഠ രേഖപ്പെടുത്തിക്കൊണ്ട് ട്വീറ്റ് ചെയ്യുകയായിരുന്നു. അത് ഗവര്‍ണറെ സമ്മര്‍ദ്ദത്തിലാക്കാന്‍ വേണ്ടിയുമായിരുന്നു. അതേത്തുടര്‍ന്നാണ് ഗവര്‍ണര്‍ ഒരിക്കലും നടന്നിട്ടില്ലാത്ത തരത്തിലുള്ള ഇടപെടലുകള്‍ നടത്തിയത്.
pinarayi vijayan

തിരുവനന്തപുരം: ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തിന്റെ പേരില്‍ മുഖ്യമന്ത്രിയെ ഗവര്‍ണര്‍ വിളിച്ചുവരുത്തിയത് കേന്ദ്രത്തിന്റെ ഗൂഢനീക്കത്തിന്റെ ഫലമായി. കേന്ദ്ര ഇടപെടലിനുള്ള വഴിതുറക്കുകയായിരുന്നു ഇതിലൂടെ ഉദ്ദേശിച്ചത്. അത് മനസിലാക്കികൊണ്ടുതന്നെയാണ് ഭരണഘടനാ വിരുദ്ധമായിരുന്നെങ്കിലും പിണറായി വിജയന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടപ്രകാരം രാജ്ഭവനിലേക്ക് പോയതും.

വളരെ ആസുത്രിതമായ നീക്കങ്ങളുടെ ഭാഗമായാണ് ഗവര്‍ണര്‍ പിണറായിയെ രാജ്ഭവനിലേക്ക് വിളിപ്പിച്ചത്. മുമ്പ് ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരും സി.പി.എമ്മുമായുണ്ടായ അക്രമസംഭവങ്ങളെക്കുറിച്ച് ബി.ജെ.പിനേതാക്കള്‍ ഗവര്‍ണറെ പരാതി അറിയിച്ചെങ്കിലും അത് മുഖ്യമന്ത്രിക്ക് അയച്ചുകൊടുത്ത് തന്റെ കടമ നിര്‍വഹിക്കുകയായിരുന്നു ഗവര്‍ണര്‍. അതിന്റെ പേരില്‍ അദ്ദേഹത്തിന് ശോഭാ സുരേന്ദ്രനേയും എം.ടി. രമേഷിനേയും പോലുള്ള ബി.ജെ.പി നേതാക്കളില്‍ നിന്നും ശക്തമായ വിമര്‍ശനം കേള്‍ക്കേണ്ടിയും വന്നിരുന്നു. തങ്ങളുടെ ഇച്ഛയ്ക്കനുസരിച്ച് ഗവര്‍ണര്‍ ഇടപെടുന്നില്ലെന്ന് കണ്ടതിനെത്തുടര്‍ന്നാണ് ഇക്കുറി കേന്ദ്രത്തിനെക്കൊണ്ട് അതിനുള്ള വഴി തുറന്നത്.

ഞായറാഴ്ച നടന്ന സംഭവങ്ങളെല്ലാം വളരെ ആസൂത്രിതമായിരുന്നു. രാജ്യത്തിന്റെ പല ഭാഗത്തും പാവപ്പെട്ട ദളിതര്‍ക്കും അന്യമതസ്ഥര്‍ക്കുമെതിരെ ബി.ജെ.പിയും സംഘപരിവാറും അക്രമങ്ങള്‍ അഴിച്ചുവിടുകയും നിരവധിപേരെ ക്രൂരമായി മര്‍ദ്ദിച്ചുകൊല്ലുകയും ചെയ്തിട്ട് അനങ്ങാത്ത കേന്ദ്ര ആഭ്യന്തരമന്ത്രാലയം കേരളത്തിന്റെ കാര്യത്തില്‍ അടിയന്തിരമായി പ്രതികരിക്കുകയായിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി ആദ്യം ഗവര്‍ണറെയാണ് വിളിച്ചത്. മുഖ്യമന്ത്രിയെ വിളിച്ചുവരുത്തി ശാസിക്കുന്നതിനൊപ്പം ശക്തമായ റിപ്പോര്‍ട്ടും നല്‍കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. അതുകഴിഞ്ഞാണ് മുഖ്യമന്ത്രിയെ വിളിച്ചത്. കാര്യങ്ങള്‍ അദ്ദേഹം വിശദീകരിക്കുകയും സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുകയും ചെയ്തു. അതില്‍ തൃപ്തിപ്രകടിപ്പിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി എന്നാല്‍ പരസ്യമായി ഉല്‍കണ്ഠ രേഖപ്പെടുത്തിക്കൊണ്ട് ട്വീറ്റ് ചെയ്യുകയായിരുന്നു. അത് ഗവര്‍ണറെ സമ്മര്‍ദ്ദത്തിലാക്കാന്‍ വേണ്ടിയുമായിരുന്നു. അതേത്തുടര്‍ന്നാണ് ഗവര്‍ണര്‍ ഒരിക്കലും നടന്നിട്ടില്ലാത്ത തരത്തിലുള്ള ഇടപെടലുകള്‍ നടത്തിയത്.

പിണറായിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്ന അന്നുമുതല്‍ തന്നെ, തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം കഴിഞ്ഞയുടന്‍ മുതല്‍ തന്നെ ഏതുവിധേനെയയേയും കേന്ദ്ര ഇടപെടല്‍ സംസ്ഥാനത്ത് നടത്താനാണ് ബി.ജെ.പിയും സംഘപരിവാറുംശ്രമിച്ചുവരുന്നത്. അതുകൊണ്ടാണ് എന്തിനെക്കുറിച്ച് പരാതിയുണ്ടെങ്കിലും അതൊന്നും സംസ്ഥാനസര്‍ക്കാരിന് മുന്നില്‍ വയ്ക്കാതെ നേരെ കേന്ദ്രത്തിലേക്കും ഗവര്‍ണര്‍ക്കും നല്‍കുന്നത്. എന്നാല്‍ കോടതികളുടെ ശക്തമായ ഇടപെടല്‍ കൊണ്ട് അതൊന്നും സാദ്ധ്യമല്ലെന്ന് അവര്‍ക്ക് ബോദ്ധ്യമായിട്ടുണ്ട്. അതുകൊണ്ടാണ് സംസ്ഥാന സര്‍ക്കാരിനെ അംഗീകരിക്കുന്നില്ലെന്ന നിലപാട് അവര്‍ സ്വീകരിക്കുന്നതെന്ന് സി.പി.എം. വൃത്തങ്ങള്‍ പറയുന്നു. ഇതിനകം ഒരു ഡസന്‍ തവണയെങ്കിലും ഒരിക്കലുമില്ലാത്ത തരത്തില്‍ കേന്ദ്രത്തിനും ഗവര്‍ണര്‍ക്കും അവര്‍ പരാതി നല്‍കിക്കഴിഞ്ഞു. ഭരണഘടനയുടെയും ഫെഡറല്‍ തത്വങ്ങളുടെയും സമ്പൂര്‍ണ്ണ നിഷേധമാണ് ഇതിലൂടെ നടക്കുന്നത്. മന്ത്രിസഭയുടെ ആവശ്യത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം പ്രവര്‍ത്തിക്കേണ്ട ഗവര്‍ണറെ ശക്തികേന്ദ്രമാക്കികൊണ്ട് ജനകീയ സര്‍ക്കാരിനെ ദുര്‍ബലമാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് സി.പി.എം. കേന്ദ്രങ്ങള്‍ ആരോപിക്കുന്നുമുണ്ട്.

മാത്രമല്ല, ചോദ്യം ചെയ്യാന്‍ കഴിയാത്ത അധികാരകേന്ദ്രമായി മോഡി മാറുന്നതിനുള്ള സൂചനകളാണ് ഇത് നല്‍കുന്നത്. ഇപ്പോള്‍ ബീഹാര്‍ കൈപ്പിടിയില്‍ ഒതുക്കി. ഇനി 2018ലെ തെരഞ്ഞെടുപ്പ് കഴിഞ്ഞ രാജ്യസഭയില്‍ കൂടി ഭൂരിപക്ഷംലഭിച്ചുകഴിഞ്ഞാല്‍ മോഡി പരമാധികാരിയായി മാറുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നതിന്റെ സൂചനയാണിതെന്നും അവര്‍ വ്യക്തമാക്കുന്നു.

എം.ആര്‍ കൃഷ്ണന്‍

Ads by Google
Advertisement
Ads by Google
LATEST NEWS
Ads by Google
TRENDING NOW